സുഹൃത്തുക്കളോടൊപ്പം കളിക്കുന്നതിനിടെ കുരങ്ങിന്റെ ആക്രമണത്തില്‍ 10 വയസുകാരന് ദാരുണാന്ത്യം

സുഹൃത്തുക്കളോടൊപ്പം കളിക്കുന്നതിനിടെ കുരങ്ങിന്റെ ആക്രമണത്തില്‍ 10 വയസുകാരന് ദാരുണാന്ത്യം. കുട്ടിയുടെ വയറ് കീറി കുടല്‍ പുറത്തെടുത്ത് ക്രൂരമായി കൊലപ്പെടുത്തുകയായിരുന്നു. ദീപക് താക്കൂര്‍(10) എന്ന ബാലനാണ് മരിച്ചത്. ഗുജറാത്ത് ഗാന്ധിനഗറിലെ സാല്‍കി ഗ്രാമത്തില്‍ ചൊവ്വാഴ്ചയാണ് സംഭവം.
ദെഹ്ഗാം താലൂക്കിലെ ഒരു ക്ഷേത്രത്തിന് സമീപം സുഹൃത്തുക്കളോടൊപ്പം കളിക്കുന്നതിനിടെയാണ് ആക്രമണമുണ്ടായതെന്ന് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. കുട്ടിയുടെ മേല്‍ ചാടി വീണ കുരങ്ങ്, നഖങ്ങള്‍ ഉപയോഗിച്ച് ആഴത്തിലുള്ള മുറിവുകള്‍ വരുത്തി,
തുടര്‍ന്ന് വയറു കീറി കുടല്‍ പുറത്തെടുക്കുകയായിരുന്നു. കുട്ടിയെ രക്ഷപ്പെടുത്തി വീട്ടില്‍ കൊണ്ടുവന്ന ശേഷം ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
ഒരാഴ്ചയ്ക്കിടെ ഗ്രാമത്തില്‍ നടക്കുന്ന മൂന്നാമത്തെ കുരങ്ങ് ആക്രമണമാണിത്. ആക്രമണകാരികളായ കുരങ്ങുകളെ പിടികൂടാനുള്ള ശ്രമം തുടരുകയാണെന്ന് വനം വകുപ്പ് ഉദ്യോഗസ്ഥന്‍ വിശാല്‍ ചൗധരി പറഞ്ഞു.
https://www.facebook.com/Malayalivartha


























