നിയന്ത്രണ രേഖയില്‍ നുഴഞ്ഞുകയറ്റ ശ്രമം... ജമ്മു കശ്മീരില്‍ രണ്ട് ഭീകരരെ സുരക്ഷാസേന വധിച്ചു

നിയന്ത്രണ രേഖയില്‍ നുഴഞ്ഞുകയറ്റ ശ്രമം തടയുന്നതിനിടെ ജമ്മു കശ്മീരിലെ ഉറി സെക്ടറില്‍ രണ്ട് ഭീകരരെ സുരക്ഷാസേന വധിച്ചു. ഭീകരരെ ഇതുവരെ തിരിച്ചറിയാനായിട്ടില്ല.
നിയന്ത്രണരേഖയ്ക്ക് സമീപം ചില സംശയാസ്പദ നീക്കങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടതോടെയാണ് സൈന്യം തിരച്ചില്‍ ആരംഭിച്ചത്. പിന്നാലെ നുഴഞ്ഞുകയറ്റ ശ്രമമാണെന്ന് സൈന്യത്തിന് മനസിലായി. ഇതോടെ ഇരുവിഭാഗവും തമ്മില്‍ വെടിവയ്പുണ്ടായി. അടുത്തിടെയായി നുഴഞ്ഞുകയറ്റ ശ്രമങ്ങള്‍ ഗണ്യമായി കുറഞ്ഞിട്ടുണ്ടെന്നാണ് ഉദ്യോഗസ്ഥര്‍ അഭിപ്രായപ്പെടുന്നത്. എന്നാല്‍ ഇന്ത്യന്‍ പ്രദേശത്തേക്ക് നുഴഞ്ഞുകയറാനുള്ള ഭീകരരുടെ ശ്രമങ്ങള്‍ തുടരുകയാണെന്നാണ് ഈ സംഭവങ്ങള്‍ തെളിയിക്കുന്നത്.
നവംബര്‍ ഒമ്പതിന് കശ്മീരിലെ ഷോപിയാനില്‍ സുരക്ഷാസേനയുമായുള്ള ഏറ്റുമുട്ടലില്‍ ഒരു ഭീകരന്‍ കൊല്ലപ്പെട്ടിരുന്നു. പുലര്‍ച്ചെ കതോഹലന്‍ പ്രദേശത്താണ് ഏറ്റുമുട്ടലുണ്ടായത്. മൈസര്‍ അഹമ്മദ് ദര്‍ എന്ന ഭീകരനാണ് കൊല്ലപ്പെട്ടതെന്ന് വൃത്തങ്ങള്‍ അറിയിച്ചു. മൈസര്‍ അഹമ്മദിന് ഭീകര സംഘടനയായ ദ റെസിസ്റ്റന്‍സ് ഫ്രണ്ടുമായി ബന്ധമുണ്ടെന്നും സുരക്ഷാ സേന അറിയിച്ചു.
മറ്റൊരു സംഭവത്തില്‍, രാംഗഡ് സെക്ടറിലെ അന്താരാഷ്ട്ര അതിര്‍ത്തിയിലുണ്ടായ വെടിവയ്പ്പില്‍ അതിര്‍ത്തി സുരക്ഷാ സേന (ബിഎസ്എഫ്) ജവാന് പരിക്കേറ്റു. ചൊവ്വാഴ്ച, ജമ്മു കശ്മീര്‍ താഴ്വരയില്‍ ഭീകരര്‍ നടത്തിയ ആക്രമണങ്ങളില്‍ ഒരു പോലീസുകാരനും ഒരു പ്രാദേശിക തൊഴിലാളിയും കൊല്ലപ്പെട്ടതിനെക്കുറിച്ചുള്ള വിവരങ്ങള്‍ നല്‍കുന്നവര്‍ക്ക് 10 ലക്ഷം രൂപ വീതം പാരിതോഷികം പ്രഖ്യാപിച്ചിരുന്നു.
ഒക്ടോബര്‍ 30 മുതല്‍ മൂന്ന് ദിവസങ്ങളിലായി തുടര്‍ച്ചയായി നടന്ന ഭീകരാക്രമണങ്ങളെ കുറിച്ച് വിശ്വസനീയമായ വിവരങ്ങള്‍ നല്‍കുന്നവര്‍ക്ക് പോലീസ് 10 ലക്ഷം രൂപ വീതം പാരിതോഷികം നല്‍കുമെന്നാണ് പൊതു അറിയിപ്പില്‍ പറയുന്നത്. ഒക്ടോബര്‍ 29ന് ശ്രീനഗറിലെ ഈദ്ഗാഹ് മൈതാനത്ത് ക്രിക്കറ്റ് കളിക്കുകയായിരുന്ന പോലീസ് ഇന്‍സ്പെക്ടര്‍ മസ്റൂര്‍ അലി വാനിക്ക് നേരെ ഭീകരന്‍ വെടിവച്ചതിനെ തുടര്‍ന്ന് ?ഗുരുതരമായി പരിക്കേറ്റിരുന്നു.
https://www.facebook.com/Malayalivartha


























