Widgets Magazine
14
May / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പട നയിച്ചവൻ നാട് ഭരിക്കും... കേരളത്തിന്റെ 13-ാമത് മുഖ്യമന്ത്രിയായി വി.ഡി.സതീശൻ....


ഞങ്ങൾക്ക് വി ഡി സതീശൻ മതി മുഖ്യമന്ത്രിയായി; പൊട്ടിത്തെറിച്ച് ജനങ്ങൾ


കെസിക്ക് സാധ്യതയേറി... തെരഞ്ഞെടുപ്പ് ഫലം വന്നിട്ട് 10 ദിവസം കഴിഞ്ഞിട്ടും ഭരണത്തിലേറാന്‍ കഴിയാത്തതില്‍ പരക്കെ പ്രതിഷേധം, നീണ്ടാല്‍ ഗവര്‍ണര്‍ ഇടപെടും, പ്രഖ്യാപനം ഇന്ന്; ശനിയാഴ്ച്ചയോ തിങ്കളാഴ്ചയോ സത്യപ്രതിജ്ഞ


ചർച്ചകൾക്കൊടുവിൽ കോൺ​ഗ്രസ് മുഖ്യമന്ത്രി പ്രഖ്യാപനം ഇന്നുണ്ടാകും.... ഇന്ന് ചേരുന്ന കോൺഗ്രസ് നിയമസഭാകക്ഷി യോഗത്തിൽ സംസ്ഥാന മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാനാണ് ഹൈക്കമാൻഡ് തീരുമാനം, എല്ലാ എംഎൽ‌എമാരോടും രാവിലെ തന്നെ തിരുവനന്തപുരത്ത് എത്താൻ കെപിസിസി നിർദേശം നൽകി


സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..

96 മണിക്കൂർ, കുടുങ്ങിക്കിടന്ന് 40 പേർ; അഞ്ചാം ദിനവും രക്ഷാപ്രവർത്തനം; അമേരിക്കൻ ആഗർ നിർണായകമാകും..തൊഴിലാളികളുമായി രക്ഷാപ്രവർത്തകർ നിരന്തരം ആശയവിനിമയം നടത്തുന്നുണ്ട്. തൊഴിലാളികൾക്ക് ആവശ്യമായ ഭക്ഷണവും മരുന്നും അടക്കം അവശ്യവസ്തുക്കൾ ലഭ്യമാക്കിയിട്ടുണ്ട്..

16 NOVEMBER 2023 02:20 PM IST
മലയാളി വാര്‍ത്ത

More Stories...

  മുഖ്യമന്ത്രി പ്രഖ്യാപനം ഇന്ന് നടക്കാനിരിക്കെ കെ.സി. വേണുഗോപാൽ എം.പിയെ വസതിയിലേക്ക് കൂടിക്കാഴ്ചക്ക് വിളിപ്പിച്ച് രാഹുൽ​ഗാന്ധി

ഇന്ധന ചെലവ് കുറയ്ക്കൽ.... പ്രധാനമന്ത്രി നരേന്ദ്രമോദി ഡൽഹിയിലെ വീഥികളിൽ സഞ്ചരിച്ചപ്പോൾ, അകമ്പടി സേവിച്ചത് ഒരു വാഹനം മാത്രം...

രാജ്യത്ത് പെട്രോൾ, ഡീസൽ വില ഉയർന്നേക്കുമെന്ന് റിസർവ് ബാങ്ക് ഗവർണർ സഞ്ജയ് മൽഹോത്ര... രാജ്യത്ത് പെട്രോൾ, ഡീസൽ വില ഉയർന്നേക്കുമെന്ന് റിസർവ് ബാങ്ക് ഗവർണർ സഞ്ജയ് മൽഹോത്ര...

ഉത്തർപ്രദേശിലെ അഞ്ച് ജില്ലകളിൽ ശക്തമായ കൊടുങ്കാറ്റും മഴയും....

നീറ്റ് ചോദ്യപേപ്പർ ചോർച്ച.... മെഡിക്കൽ കോഴ്‌സുകളിലേക്കുള്ള പ്രവേശനത്തിന് നീറ്റ് അടിസ്ഥാനമാക്കുന്നത് നിർത്തലാക്കണമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്

ഉത്തരാഖണ്ഡിലെ ഉത്തരകാശിയിൽ നിർമ്മാണത്തിലിരിക്കുന്ന തുരങ്കം തകർന്നതിനെ തുടർന്ന് കുടുങ്ങിയ 40 തൊഴിലാളികളെ രക്ഷപെടുത്താനുള്ള ശ്രമങ്ങൾ തുടരുന്നു. തൊഴിലാളികളെ പുറത്ത് എത്തിക്കുന്നതിലേക്ക് കാര്യങ്ങൾ ഇനിയും എത്തിയിട്ടില്ല. രക്ഷാപ്രവർത്തനം അഞ്ചാം ദിവസത്തിലേക്ക് കടന്നിരിക്കയാണ്.

കഴിഞ്ഞ നാലുദിവസമായി തുരങ്കത്തിൽ കഴിയുന്ന തൊഴിലാളികൾക്ക് ഭക്ഷണവും മരുന്നും അടക്കം അവശ്യവസ്തുക്കൾ നൽകുന്നുണ്ടെങ്കിലും തൊഴിലാളികളുടെ ജീവിതം തുലാസിലാണ്. അവരെ എപ്പോൾ പുറത്ത് എത്തിക്കാൻ കഴിയും എന്നതിൽ ആശങ്ക നിലനിൽക്കുകയാണ്. ഞായറാഴ്ച പുലർച്ചെ നാലുമണിക്കാണ് തുരങ്കം തകർന്നത്. നാലര കിലോമീറ്റർ വരുന്ന ടണലിന്റെ 150 മീറ്റർ ഭാഗമാണ് തകർന്നത്. സിൽക്യാരയെ ദണ്ഡൽഗാവുമായി ബന്ധിപ്പിക്കുന്നതാണ് നിർദിഷ്ട തുരങ്കം.

 


തൊഴിലാളികളുമായി രക്ഷാപ്രവർത്തകർ നിരന്തരം ആശയവിനിമയം നടത്തുന്നുണ്ട്. തൊഴിലാളികൾക്ക് ആവശ്യമായ ഭക്ഷണവും മരുന്നും അടക്കം അവശ്യവസ്തുക്കൾ ലഭ്യമാക്കിയിട്ടുണ്ട്. തൊഴിലാളികളെ രക്ഷിക്കാൻ തായ്ലൻഡ്, നോർവെ എന്നിവിടങ്ങളിൽ നിന്നുള്ള രക്ഷാപ്രവർത്തകർ സ്ഥലത്തെത്തിയിട്ടുണ്ട്. തായ്ലൻഡിൽ ഗുഹയിൽ കുടുങ്ങിയ കുട്ടികളെ രക്ഷിക്കാൻ നേതൃത്വം നൽകിയ രക്ഷാപ്രവർത്തകർ അടക്കമുള്ളവരുടെ സേവനമാണ് തേടിയിരിക്കുന്നത്.

രക്ഷാപ്രവർത്തനത്തിൽ അമേരിക്കൻ ആഗർ യന്ത്രം വിന്യസിച്ചിരിക്കുന്നതാണ് അധികൃതർക്ക് പ്രതീക്ഷ നൽകുന്നത്.തുരങ്കം തകർന്നതിനെ തുടർന്നുള്ള അവശിഷ്ടങ്ങൾ മാറ്റി തൊഴിലാളികൾക്ക് അരികിൽ എത്താൻ ഈ യന്ത്രം സഹായകരമാകുമെന്നാണ് വിലയിരുത്തൽ. തൊഴിലാളികൾക്ക് സുരക്ഷിതമായി പുറത്തേയ്ക്ക് വരുന്നതിനുള്ള പാത ഒരുക്കുന്നതിനാണ് ഈ യന്ത്രം ഉപയോഗിക്കുന്നത്. അവശിഷ്ടങ്ങൾക്കിടയിലൂടെ മൂന്നടി വ്യാസമുള്ള സ്റ്റീൽ പൈപ്പ് കടത്തിവിട്ട് തൊഴിലാളികളെ അതിലൂടെ പുറത്ത് എത്തിക്കാനാണ് ലക്ഷ്യമിടുന്നത്.
വേഗത്തിൽ കുഴിയെടുക്കാൻ കഴിയുന്നതിലൂടെ ആഗർ യന്ത്രം രക്ഷാപ്രവർത്തനത്തെ കൂടുതൽ സഹായിക്കും. കഴിഞ്ഞദിവസം ചിൻയാലിസോർ വിമാനത്താവളം വഴിയാണ് അമേരിക്കൻ ആഗർ എത്തിച്ചത്. 4.42 മീറ്റർ നീളവും 2.22 മീറ്റർ വീതിയും രണ്ട് മീറ്റർ ഉയരവുമുള്ള അമേരിക്കൻ ആഗറിന്, 25 ടണ്ണോളം ഭാരമുണ്ട്. ചൊവ്വാഴ്ച രാത്രിമുതൽ ഉപകരണംവെച്ചുള്ള പ്രവർത്തനം ആരംഭിച്ചിട്ടുണ്ട്. ഇതുവഴി മൂന്നുമീറ്ററോളം പൈപ്പ് കടത്തിവിട്ടെങ്കിലും യന്ത്രത്തിന് സാങ്കേതികത്തകരാറുണ്ടായത് തിരിച്ചടിയായി.

തുരങ്കത്തിന്റെ തകർന്ന അവശിഷ്ടങ്ങൾക്കിടയിലൂടെ അകത്തേക്ക് അമേരിക്കൻ ആഗർ ഉപയോഗിച്ച് കുഴിയെടുക്കുകയാണ് ആദ്യപടി. തുടർന്ന് 800-900 മില്ലീമീറ്റർ വ്യാസമുള്ള മൃദുവായ സ്റ്റീൽ പൈപ്പുകൾ കടത്തിവിടും. അതുവഴി കുടുങ്ങിക്കിടക്കുന്ന തൊഴിലാളികൾക്ക് ഇഴഞ്ഞ് പുറത്തെത്താൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. രക്ഷാപ്രവർത്തനത്തിനിടെ, കഴിഞ്ഞ ദിവസം വീണ്ടും മണ്ണിടിച്ചിലുണ്ടായത് രക്ഷാപ്രവർത്തനത്തെ തടസ്സപ്പെടുത്തിയിരുന്നു.

 

 

രക്ഷാപ്രവർത്തനത്തിന് 70മണിക്കൂർ ചെലവഴിച്ച സമയത്താണ് വില്ലനായി മണ്ണിടിച്ചിൽ സംഭവിച്ചത്. അമേരിക്കൻ ആഗർ യന്ത്രം സ്ഥാപിക്കുന്നതിന് ആവശ്യമായ പ്ലാറ്റ്ഫോം നിർമ്മിക്കുന്നതിനിടെയാണ് മണ്ണിടിച്ചിൽ ഉണ്ടായത്. തുടർന്ന് മെഷീൻ അഴിച്ചുമാറ്റി വീണ്ടും പ്ലാറ്റ്ഫോം നിർമ്മിക്കാൻ രക്ഷാപ്രവർത്തകർ നിർബന്ധിതരായി. ഹിമാലയൻ മേഖലയിൽ പാറയ്ക്ക് ഉറപ്പില്ലാത്തതാണ് മണ്ണിടിച്ചിലിന് കാരണമാകുന്നതെന്നാണ് വിദഗ്ധരുടെ അഭിപ്രായം.

ഹിമാലയൻ പ്രദേശത്തിന്റെ ഭൂമിശാസ്ത്രപരമായ പ്രത്യേകതയും മണ്ണിടിച്ചിലും മണ്ണുവീഴ്ചയുമെല്ലാം രക്ഷാപ്രവർത്തനത്തെ ദുഷ്‌കരമാക്കുമെന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ. മൃദുവായ പാറകളാണ് ഹിമാലയൻ മേഖലകളുടെ പ്രത്യേകത. പ്രദേശത്ത് അടിസ്ഥാന സൗകര്യങ്ങൾ നിർമ്മിക്കുന്നതിന്റെ ബുദ്ധിമുട്ടുകളും ഇവർ ചൂണ്ടിക്കാട്ടുന്നു. രക്ഷാപ്രവർത്തനത്തിൽ നിരവധി വെല്ലുവിളികളെ നേരിടേണ്ടതായി വരുമെന്നാണ് നഗര വികസന മന്ത്രാലയം മുൻ സെക്രട്ടറി ഡോ. സുധീർ കൃഷ്ണ വ്യക്തമാക്കുന്നത്.

ബ്രഹ്മഖൽ - യമുനോത്രി ദേശീയപാതയിൽ സിൽക്യാരയ്ക്കും ദണ്ഡൽഗാവിനും ഇടയിലുള്ള തുരങ്കത്തിൽ ഞായറാഴ്ച രാവിലെ ഏഴോടെയാണ് മണ്ണിടിച്ചിലുണ്ടായത്. ചാർധാം റോഡുപദ്ധതിയുടെ ഭാഗമായാണ് തുരങ്കം നിർമ്മിക്കുന്നത്. യാഥാർഥ്യമായാൽ ഉത്തരകാശിയിൽനിന്ന് യമുനോത്രിയിലേക്കുള്ള യാത്രയിൽ 26 കിലോമീറ്റർ ദൂരം കുറയും.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പട നയിച്ചവൻ നാട് ഭരിക്കും... കേരളത്തിന്റെ 13-ാമത് മുഖ്യമന്ത്രിയായി വി.ഡി.സതീശൻ....  (17 minutes ago)

കേരള മുഖ്യമന്ത്രി VDS..! തലസ്ഥാനത്ത് വന്നിറങ്ങി VD..! ജനം തീരുമാനിച്ചു AICC വഴങ്ങി പൊട്ടിക്കരഞ്ഞ് K C വേണുഗോപാൽ  (22 minutes ago)

മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന ഒമ്പത് വയസുകാരന് അമീബിക് മസ്‌തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു...  (33 minutes ago)

രാജപുരത്ത് കൃഷിയിടത്തിലെത്തിയ അധ്യാപകൻ പെരുന്തേനീച്ചയുടെ കുത്തേറ്റ് മരിച്ചു...  (54 minutes ago)

എന്തു സംഭവിച്ചാലും മാറ്റമൊന്നുമില്ല.... നാളെ ഗുരുവായൂർ ക്ഷേത്ര ദർശനത്തിന് പോകുമെന്ന് കെ മുരളീധരൻ  (1 hour ago)

ഞങ്ങൾക്ക് വി ഡി സതീശൻ മതി മുഖ്യമന്ത്രിയായി; പൊട്ടിത്തെറിച്ച് ജനങ്ങൾ  (1 hour ago)

മുഖ്യമന്ത്രി തീരുമാനവുമായി ചാർട്ടേഡ് വിമാനം തിരുവനന്തപുരത്തെത്തും  (1 hour ago)

സ്വര്‍ണ വിലയില്‍ വർദ്ധനവ്.... പവന് 240 രൂപയുടെ വർദ്ധനവ്  (2 hours ago)

  മുഖ്യമന്ത്രി പ്രഖ്യാപനം ഇന്ന് നടക്കാനിരിക്കെ കെ.സി. വേണുഗോപാൽ എം.പിയെ വസതിയിലേക്ക് കൂടിക്കാഴ്ചക്ക് വിളിപ്പിച്ച് രാഹുൽ​ഗാന്ധി  (2 hours ago)

കെസിക്ക് സാധ്യതയേറി... തെരഞ്ഞെടുപ്പ് ഫലം വന്നിട്ട് 10 ദിവസം കഴിഞ്ഞിട്ടും ഭരണത്തിലേറാന്‍ കഴിയാത്തതില്‍ പരക്കെ പ്രതിഷേധം, നീണ്ടാല്‍ ഗവര്‍ണര്‍ ഇടപെടും, പ്രഖ്യാപനം ഇന്ന്; ശനിയാഴ്ച്ചയോ തിങ്കളാഴ്ചയോ സത്യപ്ര  (2 hours ago)

  തിരുവിതാംകൂർ ദേവസ്വം ബോർഡിന് കീഴിലെ മുഴുവൻ ക്ഷേത്രങ്ങളും ഓഫീസുകളും കമ്പ്യൂട്ടർവൽക്കരിക്കാൻ കിറ്റ്ഫ്രയും ബോർഡും തമ്മിൽ ധാരണ പത്രത്തിൽ ഒപ്പിട്ടു.. .  (3 hours ago)

ഇന്ധന ചെലവ് കുറയ്ക്കൽ.... പ്രധാനമന്ത്രി നരേന്ദ്രമോദി ഡൽഹിയിലെ വീഥികളിൽ സഞ്ചരിച്ചപ്പോൾ, അകമ്പടി സേവിച്ചത് ഒരു വാഹനം മാത്രം...  (3 hours ago)

രാജ്യത്ത് പെട്രോൾ, ഡീസൽ വില ഉയർന്നേക്കുമെന്ന് റിസർവ് ബാങ്ക് ഗവർണർ സഞ്ജയ് മൽഹോത്ര...  (4 hours ago)

ഉത്തർപ്രദേശിലെ അഞ്ച് ജില്ലകളിൽ ശക്തമായ കൊടുങ്കാറ്റും മഴയും....  (4 hours ago)

  മലമ്പുഴയിൽ കാട്ടാനയുടെ ആക്രമണത്തിൽ ഒരു മരണം...  (4 hours ago)

Malayali Vartha Recommends