പിണറായിയുടെ ബെൻസ് എവിടെ? യച്ചൂരിയുടെ ദഹനക്കേട് മാറാൻ മരുന്ന് തേടി പി.ബി...

സർക്കാറിന്റെ ധൂർത്ത് സീരീസിലെ ഏറ്റവും ഒടുവിലത്തെ ചർച്ചയിപ്പോൾ നവകേരള സദസ്സിനുള്ള ആഡംബര ബസ്. എന്നാൽ ഒരു വിവരവും പുറത്തുവിടരുതെന്നാണ് കെഎസ്ആർടിസിക്കുള്ള കർശന നിർദ്ദേശം. മുഖ്യമന്ത്രിക്ക് പ്രത്യേക മുറിയും ഓരോ മന്ത്രിമാർക്കും പ്രത്യേകം സീറ്റുകളും ഉണ്ട്. മുഖ്യമന്ത്രിക്കാണ് ബസിൽ പ്രത്യേക പരിഗണന. ബയോ ടോയ്ലെറ്റ്, ഫ്രിഡ്ജ്, ഡ്രൈവർക്ക് അടുത്ത് മുഖ്യമന്ത്രിക്ക് ജനങ്ങളെ അഭിമുഖീകരിക്കാൻ സ്പോട് ലൈറ്റുള്ള സ്പെഷ്യൽ ഏരിയ തുടങ്ങിയവയാണ് ബസ്സിലുള്ളതെന്നാണ് വിവരം. ബസ്സിനെ കുറിച്ച് കഥകൾ പരക്കുകയാണ്.. ആഡംബര ബസ് വാങ്ങാൻ കഴിഞ്ഞ ദിവസം അനുവദിച്ച ഒരു കോടി അഞ്ച് ലക്ഷം രൂപയുടെ വിവരം മാത്രമാണ് ഉറപ്പുള്ളത്. 1കോടി അഞ്ച് ലക്ഷം ഷാസിക്ക് പുറത്തുള്ള തുകയാണെന്നും കേൾക്കുന്നു. ഷാസിക്ക് മാത്രം 35 ലക്ഷം വേറെ ഉണ്ടെന്നും സൂചനയുണ്ട്. ബെംഗളൂരുവിൽ തയ്യറാക്കിയ ബസ് അവിടെ തന്നെയാണിപ്പോഴെന്നും അല്ല കേരളത്തിലെ രഹസ്യകേന്ദ്രത്തിലെത്തിച്ചെന്നും കേൾക്കുന്നുണ്ട്. എന്നാൽ ബസ് ഇതിനകം കേരളത്തിൽ എത്തിയതായി പ്രചരണമുണ്ട്. ആന്റണി രാജുവിന്റെ നേത്യത്വത്തിലാണ് ബസ് കേരളത്തിൽ എത്തിച്ചത്.
സദസ്സ് തുടങ്ങിയാൽ മുഖ്യമന്ത്രിമാരും മന്ത്രിമാരുടെയും മുഴുവൻ യാത്രയും ബസ്സിലാണെന്നും ഉറപ്പില്ല. ഔദ്യോഗിക വാഹനങ്ങളും സുരക്ഷാ സംവിധാനങ്ങളും ഒപ്പമുണ്ടാകുമെന്ന് ഉറപ്പാണ്. അതേസമയം, യാത്രക്ക് ശേഷം കാരാവാൻ ബസ് കെഎസ്ആർടിസിക്ക് കൈമാറാനാണ് നീക്കം. ഡബിൾ ഡക്കർ ബസ് വാടകക്ക് നൽകി കാശുണ്ടാക്കും പോലെ നവകേരള സദസ്സ് ബസും വരുമാനമാർഗ്ഗമാകുമെന്നാണ് വിശദീകരണം. അപ്പോഴും പഞ്ഞ കാലത്ത് ജനങ്ങളിലേക്കിറങ്ങാൻ വൻതുക മുടക്കി ആഢംബര ബസ് വേണോ എന്ന ചോദ്യമാണ് ശക്തമാകുന്നത്. ഇതിനിടയിലാണ് മുഖ്യമന്ത്രിയുടെ ചികിത്സാ ചെലവ് പുറത്തു വന്നത്.ഇതിന്റെ വിശദാംശങ്ങളും സി പി എം നേതൃത്വത്തിൽ നിന്നു തന്നെയാണ് മാധ്യമങ്ങൾക്ക് ലഭിച്ചത്.
മുഖ്യമന്ത്രിയുടെയും ഭാര്യയുടെയും ചികിത്സയ്ക്ക് അമേരിക്കയിലും കേരളത്തിലുമായി ചെലവായ തുക അനുവദിച്ച് സർക്കാർ ഉത്തരവിറക്കിയത് കഴിഞ്ഞ ദിവസമാണ്. 2021 മുതലുള്ള ചികിത്സാ ചെലവുകളാണ് അനുവദിച്ചത്. അമേരിക്കയിലെ മയോ ക്ലിനിക്കിൽ മാത്രം 72,09,482 രൂപയാണ് ചെലവായത്. 2022 ജനുവരിയിലും ഏപ്രിൽ, മെയ് മാസങ്ങളിലുമായാണ് മയോ ക്ലിനിക്കിൽ മുഖ്യമന്ത്രി ചികിത്സ തേടിയത്. കേരളത്തിൽ മുഖ്യമന്ത്രിയുടെ ഭാര്യ കമലയുടെ ചികിത്സയ്ക്ക് ചെലവായതടക്കം 74.99 ലക്ഷം രൂപയാണ് (7499932 രൂപ) സർക്കാർ ഖജനാവിൽ നിന്ന് അനുവദിച്ചത്.
മയോ ക്ലിനിക്കിലെ ചികിത്സയ്ക്ക് 2022 ജനുവരി മാസത്തിൽ ചെലവായത് 29,82,039 രൂപയാണ്. ഇവിടെ തന്നെ 2022 ഏപ്രിൽ, മെയ് മാസങ്ങളിൽ മുഖ്യമന്ത്രി ചികിത്സ തേടിയപ്പോൾ 42,27,443 രൂപ ചെലവായി. 2022 ഏപ്രിൽ മുതൽ ഡിസംബർ വരെ മുഖ്യമന്ത്രിയുടെ ഭാര്യ കമലയുടെ ചികിത്സയ്ക്ക് തിരുവനന്തപുരം ലെജിസ്ലേറ്റീവ് ഹോസ്റ്റൽ ഹെൽത്ത് ക്ലിനിക്കിൽ ചെലവായ 47,769 രൂപയും ഇതേ കാലത്ത് ഇതേ ക്ലിനിക്കിൽ മുഖ്യമന്ത്രിയുടെ ചികിത്സയ്ക്ക് ചെലവായ 28,646 രൂപയും അനുവദിച്ചിട്ടുണ്ട്.
മുഖ്യമന്ത്രിയും ഭാര്യയും 2021 ഏപ്രിൽ മുതൽ ഓഗസ്റ്റ് വരെ തിരുവനന്തപുരം ലെജിസ്ലേറ്റീവ് ഹോസ്റ്റൽ ഹെൽത്ത് ക്ലിനിക്കിൽ ചികിത്സയ്ക്ക് ചെലവഴിച്ച 42,057 രൂപയും അനുവദിച്ച് ഉത്തരവായി. സെക്രട്ടേറിയേറ്റ് ഗവൺമെന്റ് ആയുർവേദ ഡിസ്പെൻസറിയിൽ 2020 ഡിസംബർ 30 ന് മുഖ്യമന്ത്രി ചികിത്സ തേടിയിരുന്നു. ഇതേ വർഷം ജൂലൈ മുതൽ 2021 മാർച്ച് മൂന്ന് വരെ ലെജിസ്ലേറ്റീവ് ഹോസ്റ്റൽ ഹെൽത്ത് ക്ലിനിക്കിലുമായി അദ്ദേഹത്തിനും ഭാര്യക്കും ചെലവായ 32,905 രൂപയും അനുവദിച്ചു. 2022 ഡിസംബർ മുതൽ 2023 ഓഗസ്റ്റ് വരെ മുഖ്യമന്ത്രിക്കും ഭാര്യക്കും ലെജിസ്ലേറ്റീവ് ഹോസ്റ്റൽ ഹെൽത്ത് ക്ലിനിക്കിൽ 62,874 രൂപ ചെലവായതും സർക്കാർ അനുവദിച്ചു. 2021 സെപ്തംബർ 29 മുതൽ 2022 മാർച്ച് 29 വരെ മുഖ്യമന്ത്രിക്കും ഭാര്യക്കുമായി ലെജിസ്ലേറ്റീവ് ഹോസ്റ്റൽ ഹെൽത്ത് ക്ലിനിക്കിൽ ചെലവായ 76,199 രൂപയും സർക്കാർ അനുവദിച്ചു. സംസ്ഥാന സർക്കാർ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണെന്ന് ആവർത്തിച്ച് പറയുന്നതിനിടെയാണ് മുഖ്യമന്ത്രിയുടെ ചികിത്സയ്ക്ക് ചെലവായ തുക അനുവദിച്ചിരിക്കുന്നത്. നവകേരള സദസ്സിന് വേണ്ടി ആഡംബര കാരവനിൽ നടത്തുന്ന യാത്ര സംസ്ഥാന സർക്കാരിന് തന്നെ ബൂമറാങ്ങ് ആവുമെന്ന് കോൺഗ്രസ് കരുതുന്നു. . മുഖ്യമന്ത്രി പിണറായി വിജയനെ പോലുള്ള ഒരു ഏകാധിപതിക്കേ ഇപ്പോൾ കോടികൾ മുടക്കി ആഡംബര യാത്ര നടത്താനാവൂ. കോടികൾ മുടക്കി ഹെലികോപ്റ്ററിൽ കറങ്ങുന്ന മുഖ്യമന്ത്രി സാധാരണ ജനങ്ങളെ കാണാൻ ആഡംബര ബെൻസ് കാരവനിൽ എത്തുന്നതിൽ അത്ഭുതമില്ല. പെൻഷൻ പോലും ലഭിക്കാതെയും വിലക്കയറ്റം മൂലവും ഒരോ ദിവസവും ജനം പൊറുതിമുട്ടുമ്പോൾ കേരളം കാണാൻ സുഖവാസ യാത്രയായി എത്തുന്ന മുഖ്യമന്ത്രിയേയും മന്ത്രിമാരേയും ജനം എങ്ങനെ സ്വീകരിക്കുമെന്ന് കണ്ട് തന്നെ അറിയണം. സാധാരണ സിനിമ - വ്യവസായ മേഖലയിലെ പ്രമുഖർ ഉപയോഗിക്കുന്ന വാഹമാണ് ബെൻസ് കാരവൻ. ബസ്സിൽ യാത്ര ചെയ്ത് ജനങ്ങളെ കാണാനാണെങ്കിൽ കെഎസ്‌ആർടിസിയിലെ ഒരു നല്ല ബസ് രൂപമാറ്റം വരുത്തിയെടുത്താൽ മതി. അതിന് മുതിരാതെയാണ് മുഖ്യമന്ത്രിയുടെ കോടികൾ ചെലവഴിച്ചുള്ള കാരവനിലെ യാത്ര. സാമ്പത്തിക പ്രതിസന്ധിയുടെ പേരിൽ ജനങ്ങളെ നേരിട്ട് ബാധിക്കുന്ന അടിസ്ഥാന ആവശ്യങ്ങൾ പോലും മാറ്റിവയ്ക്കുകയാണ് സര്‍ക്കാർ . ഏറെ പഴി കേൾക്കുന്നത് ചില മുൻഗണനകളുടെ പേരിലാണ്. മുഖ്യമന്ത്രി അടക്കമുള്ളവര്‍ അത്യാവശ്യമില്ലാത്ത ചെലവുകൾ പോലും മാറ്റി വയ്ക്കുന്നില്ലെന്ന് മാത്രമല്ല, അതിൽ പലതും ആഡംബരമാണെന്ന പഴി കേൾക്കുന്നുമുണ്ട്. കേരളീയം നടത്തിപ്പ് പോലും പ്രതിസന്ധി കാലത്തെ ധൂര്‍ത്തെന്ന ആക്ഷേപം ശക്തമാണ്. പണം കിട്ടാതെ കർഷകർ ആത്മഹത്യ ചെയ്യുന്ന നാടാണ് ഇത്.
രണ്ടാം പിണറായി സര്‍ക്കാരിന്റെ തുടക്കത്തിൽ തന്നെ പ്രതിസന്ധി കാലത്തെ ധൂര്‍ത്തെന്ന ആക്ഷേപം ഉയര്‍ന്നു. സെൻട്രൽ സ്റ്റേഡിയത്തിൽ കെട്ടിയ സത്യപ്രതിജ്ഞാ പന്തലിനെ കണ്ടത് അങ്ങനെയായിരുന്നു. ഒന്നാം പിണറായി കാലത്ത് തുടങ്ങിയ സാമ്പത്തിക പ്രതിസന്ധി കൊവിഡ് കാലം കഴിഞ്ഞതോടെ കടുത്തു. എന്തിനും ഏതിനും നിയന്ത്രണം വേണമെന്നും അനാവശ്യ ചെലവ് നിയന്ത്രിക്കണമെന്നും നിരന്തരം ഓര്‍മ്മിപ്പിച്ച ധനവകുപ്പ് ചെലവ് ചുരുക്കൽ വകുപ്പു മേധാവികളുടെ ചുമതലയാക്കി സര്‍ക്കുലര്‍ പലതവണയിറക്കി. എന്നാൽ ധനമന്ത്രി ബാലഗോപാലും ധനധൂർത്തിന് സിന്ദാബാദ് വിളിച്ചു. ഇതിന് കാരണം മുഖ്യമന്ത്രിയാണ്. മുഖ്യന്റെ അടിമയാണ് ബാലഗോപാൽ എന്ന് ആക്ഷേപം ഉയർന്നിട്ടുണ്ട്.
ആരോപണത്തിന്‍റെ കേന്ദ്ര ബിന്ദു ക്ലിഫ് ഹൗസ് തന്നെയാണ്. മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയിലെ പശുത്തൊഴുത്തിന് അനുവദിച്ചത് 42.90 ലക്ഷം രൂപയാണ്. നീന്തൽ കുളം നവീകരിക്കാൻ ആറ് വര്‍ഷത്തിനിടെ അനുവദിച്ചത് 31,92,360 രൂപയാണ്. ലിഫ്റ്റ് പണിയാൻ 25.05 രൂപ നൽകി. പ്രതിസന്ധി കാലത്ത് എസ്കോര്‍ട്ട് വാഹനങ്ങൾ പുതുക്കി. 33 ലക്ഷം ചെലവിട്ട് കിയ കാര്‍ണിവെൽ വാങ്ങി. ലോക കേരള സഭക്ക് കോടികൾ ചെലവാക്കി. കേരളീയത്തിന് അനുവദിച്ച പ്രാഥമിക ചെലവ് 27 കോടിയാണ്. സംഭവം കഴിഞ്ഞപ്പോൾ 50 കോടി പൊട്ടി. വി.ഡി.സതീശൻ പ്രതിപക്ഷ നേതാവായതു കാരണം പിണറായിക്ക് എന്തും ചെയ്യാൻ ലൈസൻസ് ലഭിച്ചു. സത്യത്തിൽ സതീശന്റെ നിശബ്ദത പിണറായിക്ക് വളമായി മാറുകയാണ്. സതീശൻ പിണറായിക്ക് തണൽ വിരിക്കുന്നു എന്ന ആക്ഷേപം ശക്തമാണ്.
ധൂര്‍ത്തെന്ന് കണ്ട് ഇടക്ക് ഒഴിവാക്കിയ വിമാനം വാടകക്ക് എടുക്കൽ ഫയൽ സര്‍ക്കാര്‍ പൊടിതട്ടിയെടുത്തതും അടുത്തിടെയാണ്. 20 മണിക്കൂര്‍ പറക്കാൻ പ്രതിമാസം ചെലവ് 80 ലക്ഷം രൂപയാണ്. അധികം പറക്കുന്ന ഓരോ മണിക്കുറിനും തുക വേറെ വേണം. കൊട്ടിഘോഷിച്ച കെ-ഫോൺ ഉദ്ഘാടനത്തിനും ചെലവായത് നാല് കോടിയോളം രൂപ.
ട്രഷറിയിൽ 5 ലക്ഷത്തിന് മുകളിൽ ബില്ല് മാറാൻ പ്രത്യേക അനുമതി ആവശ്യമാണ്. സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പള പരിഷ്കരണ കുടിശികയും 22 ശതമാനം വരുന്ന ഡിഎ കുടിശികയും മാത്രം കണക്കാക്കിയാൽ പോലും കോടികൾ വരും. ക്ഷേമ പെൻഷൻ ഗുണഭോക്താക്കൾ ആളൊന്നിന് 6,400 രൂപ ഇപ്പോൾ തന്നെ കൊടുക്കാനുണ്ട്. കെഎസ്ആര്‍ടിസിക്ക് കൊടുക്കാനുള്ള പണത്തിനും സര്‍ക്കാര്‍ അവധി പറഞ്ഞിരിക്കുകായാണ്. കരാറുകാര്‍ക്ക് നൽകാനുള്ളത് 6000 കോടിയോളം രൂപയാണ്. എന്നാൽ ഇതൊന്നും താൻ അറിഞ്ഞില്ലെന്നാണ് മുഖ്യമന്ത്രിയുടെ ഭാവം. പിണറായിയെ സംബന്ധിച്ചടത്തോളം ഇത് ധൂർത്തിന്റെ ഊഷ്മള കാലമാണ്. പി.ആറിൽ മാത്രമാണ് മുഖ്യമന്ത്രിക്ക് താൽപര്യം. കേരളീയത്തിലെ സിനിമാ പബ്ളിക് റിലേഷൻസ് ഹിറ്റായതോടെ വീണ്ടും ഇതേ മട്ടിൽ മുന്നോട്ടു പോകാനാണ് മുഖ്യമന്ത്രി ആഗ്രഹിക്കുന്നത്. നാളെയെ കുറിച്ച് മുഖ്യമന്ത്രി ചിന്തിക്കുന്നു പോലുമില്ല. ജനസദസിനിടയിലും മുഖ്യമന്ത്രിയെ മമ്മൂട്ടിയും മോഹൻലാലും കെട്ടി പിടിച്ചെന്നിരിക്കും. ഈ ചിത്രങ്ങൾ പ്രമുഖപത്രങ്ങൾ ഒന്നാം പേജിൽ കൊടുക്കുന്നതോടെ അദ്ദേഹം കൃതാർത്ഥനാവും. ഇതിനായി കോടികളാണ് ഇറക്കുന്നത്. മാധ്യമ മുതലാളിമാരെ കൈയിലെടുക്കാനുള്ള ശ്രമങ്ങൾ അണിയറയിൽ സജീവമാണെന്ന് സി പി എം നേതാക്കൾ പറയുന്നു. പൗര പ്രമുഖൻമാർക്കിടയിൽ മാധ്യമ മുതലാളിമാരും സഖാവിനെ കാണാനെത്തിയാൽ അത്ഭുതപ്പെടാനില്ല. എന്നാൽ ഇതൊന്നും യച്ചൂരിക്ക് മാത്രം ദഹിക്കുന്നില്ല. യച്ചൂരിയുടെ ദഹനക്കേടിനെ പിണറായി പുച്ഛിച്ച് തള്ളുന്നു.
https://www.facebook.com/Malayalivartha


























