താങ്കള്‍ ദയവുചെയ്ത് ഫൈനല്‍ മത്സരം കാണരുത്... അമിതാഭ് ബച്ചന് ക്രിക്കറ്റ് ആരാധകര്‍ നല്‍കിയ മറുപടി

ലോകകപ്പ് ക്രിക്കറ്റിന്റെ ഫൈനലിലെത്തിയിരിക്കുകയാണ് ടീം ഇന്ത്യ. ന്യൂസിലന്‍ഡിനെതിരായ തകര്‍പ്പന്‍ വിജയത്തോടെയാണ് ഇന്ത്യ ഫൈനലില്‍ എത്തിയിരിക്കുന്നത്. വിജയത്തെ അഭിനന്ദിച്ചുകൊണ്ട് നിരവധി പേര്‍ രംഗത്തെത്തിയിരുന്നു. അതില്‍ നടന്‍ അമിതാഭ് ബച്ചന്റെ എക്സ് അക്കൗണ്ടിലെ പോസ്റ്റും അതിന് ക്രിക്കറ്റ് ആരാധകര്‍ നല്‍കിയ മറുപടിയുമാണിപ്പോള്‍ വൈറല്‍.
ഞാന്‍ കണ്ടില്ലെങ്കില്‍ നമ്മള്‍ വിജയിക്കും എന്നായിരുന്നു ഇന്ത്യയുടെ ലോകകപ്പ് ക്രിക്കറ്റ് ഫൈനല്‍ പ്രവേശനത്തേക്കുറിച്ചുള്ള ബിഗ് ബിയുടെ ട്വീറ്റ്. ബുധനാഴ്ച രാത്രി പത്തേ മുപ്പത്തിരണ്ടിന് ചെയ്ത എക്സ് അക്കൗണ്ടിലെ പോസ്റ്റ് നിമിഷങ്ങള്‍ക്കുള്ളിലാണ് കത്തിപ്പടര്‍ന്നത്. അമിതാഭ് ബച്ചന്റെ രസകരമായ പോസ്റ്റിന് അതേരീതിയില്‍ത്തന്നെ പ്രതികരണങ്ങള്‍ ഒന്നിനുപിന്നാലെ ഒന്നായെത്തി. താങ്കള്‍ ദയവുചെയ്ത് ഫൈനല്‍ മത്സരം കാണരുതെന്നായിരുന്നു അതില്‍ മിക്കവരും കമന്റ് ചെയ്തത്.
ഫൈനല്‍ മത്സരം നടക്കുമ്‌ബോള്‍ കണ്ണുകെട്ടിയിരിക്കാന്‍ ആവശ്യപ്പെട്ടവരും ഉണ്ട്. മീമുകള്‍ പോസ്റ്റ് ചെയ്തവര്‍ വേറെയുമുണ്ട്. രണ്ടുമില്ല്യണിലേറെ പേരാണ് അമിതാഭ് ബച്ചന്റെ ഈ ട്വീറ്റ് ഇതുവരെ കണ്ടത്. കഴിഞ്ഞ ലോകകപ്പ് സെമിയിലേറ്റ തോല്‍വിക്ക് അതേ കെയ്ന്‍ വില്യംസണോടും സംഘത്തോടും കണക്ക് തീര്‍ത്താണ് ഇന്ത്യയുടെ ഫൈനല്‍ പ്രവേശനം.
https://www.facebook.com/Malayalivartha


























