പന്ത്രണ്ട് വയസ്സുകാരിയെ നാലുപേര്‍ ചേര്‍ന്ന് തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗത്തിനിരയാക്കി

പന്ത്രണ്ട് വയസ്സുകാരിയെ നാലുപേര്‍ ചേര്‍ന്ന് തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗത്തിനിരയാക്കി. ഉത്തര്‍പ്രദേശിലെ ലഖ്നൗവില്‍ നടന്ന സംഭവത്തില്‍ രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. രണ്ട് പ്രതികള്‍ക്ക് വേണ്ടിയുള്ള തെരച്ചില്‍ തുടരുകയാണ്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ നാല് പേര്‍ തട്ടിക്കൊണ്ടുപോയ ശേഷം വനത്തില്‍ വച്ച് പീഡിപ്പിക്കുകയായിരുന്നു.
വീട്ടില്‍ നിന്ന് അല്‍പം അകലെയാണ് കുട്ടിയെ അബോധാവസ്ഥയില്‍ കണ്ടെത്തിയതതെന്ന് ഡെപ്യൂട്ടി പൊലീസ് കമ്മീഷണര്‍ (ഡിസിപി) ഈസ്റ്റ് ആശിഷ് ശ്രീവാസ്തവ എഎന്‍ഐയോട് പറഞ്ഞു. ഇരയുടെ അമ്മ പരാതി നല്‍കിയിട്ടുണ്ട്. പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്. പ്രതികളിലൊരാള്‍ മകളെ വിവാഹം കഴിക്കണമെന്ന് ആവശ്യപ്പെട്ട് ശല്യപ്പെടുത്താറുണ്ടെന്നും ഇരയുടെ അമ്മ നല്‍കിയ പരാതിയില്‍ പറയുന്നു.
https://www.facebook.com/Malayalivartha


























