ഉറി സെക്ടറിൽ നുഴഞ്ഞുകയറി ഭീകരർ! നിമിഷങ്ങൾക്കകം മരിച്ചു വീണ് ഭീകരർ

ജമ്മു കശ്മീരിലെ ഉറി സെക്ടറിലുണ്ടായ ഏറ്റുമുട്ടലിൽ രണ്ടു ഭീകരരെ സുരക്ഷാസേന വധിച്ചു. ജമ്മു കശ്മീർ പൊലീസാണു വിവരം പുറത്തുവിട്ടത്. ഉറി സെക്ടറിലെ നിയന്ത്രണരേഖയ്ക്കു സമീപം നുഴഞ്ഞുകയറാനുള്ള ഭീകരരുടെ ശ്രമം സുരക്ഷാസേന തകർക്കുകയായിരുന്നു. ഇവരുടെ പക്കൽനിന്ന് ആയുധങ്ങൾ കണ്ടെടുത്തു.
പ്രദേശത്തു പരിശോധന തുടരുകയാണ്. നവംബർ 11നു പുൽവാമയിലെ പരിഗാം മേഖലയിലും ഏറ്റുമുട്ടലുണ്ടായിരുന്നു. സുരക്ഷാസേനയും പൊലീസും സംയുക്തമായാണു ഇവിടെ ഓപ്പറേഷൻ നടത്തിയത്. മോശം ദൃശ്യപരതയും മോശം കാലാവസ്ഥയും മുതലെടുത്താണ് ഭീകരർ നുഴഞ്ഞുകയറാൻ ശ്രമിച്ചതെന്ന് ഇന്ത്യൻ സൈന്യം അറിയിച്ചു.
ഒക്‌ടോബർ മാസത്തിലും സംയുക്ത ഓപ്പറേഷനിൽ ഉറി സെക്ടറിലെ നിയന്ത്രണ രേഖയിലെ നുഴഞ്ഞുകയറ്റ ശ്രമം സുരക്ഷാ സേന പരാജയപ്പെടുത്തിയിരുന്നു. രണ്ട് ഭീകരരെ വധിച്ച സൈന്യം ഇവരിൽ നിന്ന് രണ്ട് എകെ സീരീസ് റൈഫിളുകളും 6 പിസ്റ്റളുകളും 4 ചൈനീസ് ഹാൻഡ് ഗ്രനേഡുകളും കണ്ടെത്തി.
അതേസമയം, ജമ്മു കശ്മീരിലെ ദോഡ ജില്ലയിൽ ബസ് 300 അടി താഴ്ചയിലേക്കു മറിഞ്ഞ് 37 പേർ മരിച്ചു. 19 പേർക്കു പരുക്കേറ്റു. ബട്ടോട്ട്-കിഷ്ത്വാർ ദേശീയ പാതയിലെ മലഞ്ചെരുവിൽ ഇന്നലെ രാവിലെ 11.50 നാണ് അപകടം. മരണസംഖ്യ ഉയരാനാണു സാധ്യത. ഗുരുതരമായി പരുക്കേറ്റ 4 പേരെ ജമ്മുവിലെ സർക്കാർ മെഡിക്കൽ കോളജിലേക്കു മാറ്റി.
കിഷ്ത്വറിൽ നിന്ന് ജമ്മുവിലേക്കു പോവുകയായിരുന്നു ബസ്. അശ്രദ്ധമായി യു ടേൺ എടുക്കുന്നതിനിടെ സുരക്ഷാവേലിക്കു മുകളിലൂടെ താഴേക്കു പതിക്കുകയായിരുന്നുവെന്നു ഡപ്യൂട്ടി കമ്മിഷണർ ഹർവീന്ദർ സിങ് പറഞ്ഞു. ബസ് പൂർണമായി തകർന്ന നിലയിലാണ്. മൃതദേഹങ്ങൾ പലതും ഛിന്നഭിന്നമായി. ദുരന്തനിവാരണ സേനയും പൊലീസും നടത്തിയ രക്ഷാപ്രവർത്തനത്തിൽ നാട്ടുകാരും പങ്കാളികളായി.
https://www.facebook.com/Malayalivartha


























