മുസ്ലീം സ്ത്രീകൾ ബ്യൂട്ടി പാർലറിൽ പോകരുത്! അന്ത്യശാസനവുമായി ഇസ്ലാം മത പണ്ഡിതൻ

മുസ്ളീം സ്ത്രീകൾ ബ്യൂട്ടി പാർലറുകളിൽ പോകരുതെന്ന് ഉത്തർപ്രദേശിൽ നിന്നുള്ള മതപണ്ഡിതൻ. ഉത്തർപ്രദേശ് സഹരൻപൂർ ജില്ലയിൽ നിന്നുള്ള മതപണ്ഡിതനായ ആസാദ് കാസ്‌മിയാണ് ബ്യൂട്ടി പാർലറുകളിൽ നിന്ന് മുസ്ളീം സ്‌ത്രീകളെ വിലക്കിയത്. ഇതുസംബന്ധിച്ച് ദേശീയ മാദ്ധ്യമങ്ങളാണ് വാർത്ത റിപ്പോർട്ട് ചെയ്തത്.
പുരുഷൻമാർ ജോലി ചെയ്യുന്ന ബ്യൂട്ടി പാർലറുകളിൽ മുസ്ളീം സ്ത്രീകൾ പോകുന്നത് നിഷിദ്ധവും നിയമ വിരുദ്ധവുമാണെന്ന് ആസാദ് കാസ്‌മി പറഞ്ഞു. സ്‌ത്രീകൾ ജോലി ചെയ്യുന്ന സ്ഥാപനങ്ങളിൽ മാത്രമേ മുസ്ളീം സ്ത്രീകൾ പോകാൻ പാടുള്ളൂവെന്നും കാസ്‌മി വ്യക്തമാക്കി. യുപിയിലെ സഹറാൻപൂർ ജില്ലയിലെ മതപണ്ഡിതനായ മുഫ്തി ആസാദ് കസ്മിയുടേതാണ് വിവാദ പരാമർശം.
കഴിഞ്ഞ മാസം, പുരികം ത്രെഡ് ചെയ്തതിന്റെ പേരിൽ ഭർത്താവ് മുത്തലാക്ക് ചൊല്ലിയെന്നാരോപിച്ച് കാൺപൂരിൽ ഒരു യുവതി പൊലീസിൽ പരാതി നൽകിയിരുന്നു. സൗദി അറേബ്യയിൽ ജോലി ചെയ്യുന്ന ഭർത്താവ്, ഫോണിൽ കൂടിയാണ് മൊഴി ചൊല്ലിയതെന്നാണ് യുവതി പൊലീസിൽ പരാതി നൽകിയത്.
കാൻപൂർ സ്വദേശിയായ ഗുൽസൈബ ആയിരുന്നു പരാതിക്കാരി. വീഡിയോ കോളിൽ സംസാരിക്കുന്നതിനിടെ പുരികം ഷെയ്‌പ്പ് ചെയ്തിരിക്കുന്നത് ഭർത്താവ് ശ്രദ്ധിച്ചുവെന്നും തുടർന്ന് ഇതിന്റെ പേരിൽ വഴക്കുണ്ടാക്കിയെന്നും യുവതി പറയുന്നു. ഇതിനിടെയാണ് ഭർത്താവ് ഫോണിൽ കൂടി മൂന്ന് പ്രാവശ്യം തലാക്ക് ചൊല്ലിയത്.
https://www.facebook.com/Malayalivartha


























