സണ്ണി ലിയോൺ വാരണാസിയിൽ അഭിഷേക് സിങ്ങിനൊപ്പം ഗംഗാ ആരതിയിൽ പങ്കെടുത്തു ; തേർഡ് പാർട്ടി എന്ന പുതിയ മ്യൂസിക് വീഡിയോയിൽ ഇരുവരും ഒന്നിച്ച് അഭിനയിച്ചിരുന്നു; സണ്ണി തന്‍റെ ഇൻസ്റ്റാഗ്രാം പേജിൽ ഗംഗാ ആരതിയുടെ വീഡിയോ പങ്കുവെച്ചിട്ടുണ്ട്.

തന്റെ പുതിയ ഗാനമായ തേർഡ് പാർട്ടി പുറത്തിറക്കിയതിന് ശേഷം വാരണാസിയിൽ നടന്ന ഗംഗാ ആരതിയിൽ പങ്കെടുത്തപ്പോൾ സണ്ണി ലിയോൺ പങ്കെടുത്ത് നടി സണ്ണി ലിയോണ്‍. പിങ്ക് സൽവാർ സ്യൂട്ടിൽ സണ്ണി, മുൻ ഐഎഎസ് ഉദ്യോഗസ്ഥൻ അഭിഷേക് സിംഗ്, ഒരു പുരോഹിതൻ തുടങ്ങി നിരവധി പേർക്കൊപ്പം ഗംഗാ ആരതിയിൽ പങ്കെടുക്കുന്നതിന്റെ വീഡിയോ എഎൻഐ അടക്കം പങ്കുവച്ചിട്ടുണ്ട്. കഴുത്തിൽ മാലയും, തലയിൽ ദുപ്പട്ടയും, നെറ്റിയിൽ ചന്ദനവും, ആരതിക്ക് ശേഷം കൈകൾ ഉയർത്തി നിൽക്കുന്നതും വീഡിയോയിൽ കാണാം.
വ്യാഴാഴ്ച സണ്ണി തന്‍റെ ഇൻസ്റ്റാഗ്രാം പേജിൽ ഗംഗാ ആരതിയുടെ വീഡിയോ പങ്കുവെച്ചിട്ടുണ്ട്. “വാരണാസിയിലെ ഏറ്റവും അത്ഭുതകരമായ അനുഭവം ഗംഗാ ആരതി കാണുകയാണ്” എന്ന് ഇതിന് സണ്ണി ക്യാപ്ഷനെഴുതി. ആരതി നടക്കുന്ന ഈ വീഡിയോയില്‍ സണ്ണി പ്രത്യക്ഷപ്പെടുന്നില്ല.
വാര്‍ത്ത ഏജന്‍സി എഎന്‍ഐ പങ്കുവച്ച വീഡിയോയില്‍ വീഡിയോയിൽ വെളുത്ത കുർത്ത പൈജാമ ധരിച്ച അഭിഷേക് സിംഗിനൊപ്പം സണ്ണി ഗംഗാ ആരതിയിൽ പങ്കെടുക്കുന്നത് കാണാം. ബുധനാഴ്ച പുറത്തിറങ്ങിയ തേർഡ് പാർട്ടി എന്ന പുതിയ മ്യൂസിക് വീഡിയോയിൽ ഇരുവരും ഒന്നിച്ച് അഭിനയിച്ചിരുന്നു. ഇതിന്‍റെ പ്രചാരണാര്‍ത്ഥം കൂടിയാണ് ഇരുവരും വാരണാസിയിസ്‍ എത്തിയത്. അഭിഷേകാണ് ഈ മ്യൂസിക് വീഡിയോയില്‍ ഗാനം ആലപിച്ചിരിക്കുന്നതും സംഗീതസംവിധാനവും രചനയും നിർവ്വഹിച്ചിരിക്കുന്നത്.
https://www.facebook.com/Malayalivartha


























