'ഞാനും ഇരയായി...'ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉപയോഗിച്ച് സൃഷ്‌ടിക്കുന്ന ഡീപ് ഫേക്ക് വീഡിയോകൾ രാജ്യത്തിന് വൻഭീഷണി..പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മുന്നറിയിപ്പ്...ഒറിജിനലിനെ വെല്ലുന്ന വ്യാജ വീഡിയോകൾ പ്രതിസന്ധിയാണ്...

ഫോട്ടോഷോപ്പും ഒരു മുഖത്തിെൻറ സ്ഥാനത്ത് വേറെ മുഖം സ്ഥാപിക്കാൻ സാധിക്കുന്ന 'ഫേസ് സ്വാപ്പ്' ആപ്പുകളും ഉപയോഗിച്ച് ഇതുവരെ നടത്തിപ്പോന്ന വ്യാജനിർമിതികളേക്കാള് അത്യന്തം അപകടകാരിയാണ് ഈ രംഗത്തേക്ക് ആർട്ടിഫിഷ്യല്‍ ഇൻറലിജൻസ് കടന്നുവരുമ്പോഴുള്ള അവസ്ഥ. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ( നിർമിത ബുദ്ധി ) ഉപയോഗിച്ച് സൃഷ്‌ടിക്കുന്ന ഡീപ് ഫേക്ക് വീഡിയോകൾ രാജ്യത്തിന് വൻഭീഷണിയാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മുന്നറിയിപ്പ്.പ്രശസ്‌ത നടിമാരായ രശ്‌മിക മന്ദാന, കാജൽ, കത്രീന കെയ്‌ഫ്, വിവിധ രാഷ്‌ട്രീയ നേതാക്കൾ തുടങ്ങിയവർക്ക് പിന്നാലെ തന്റെ തന്നെ വ്യാജ വീഡിയോ പ്രചരിച്ച പശ്ചാത്തലത്തിലാണ് ഡീപ് ഫേക് ആപത്തിനെപറ്റി മോദി സംസാരിച്ചത്.വ്യാജപ്രചാരണം ഉന്നമിട്ട് ദുഷ്‌ടബുദ്ധിയോടെ സൃഷ്‌ടിക്കുന്ന ഡീപ് ഫേക് വീഡിയോകൾ ഇന്ത്യയെ പോലെ വൈവിധ്യമാർന്ന സമൂഹത്തിൽ വിദ്വേഷത്തിന്റെ തീ കൊളുത്താൻ ഇടയാക്കും.
ഈ വിപത്തിനെതിരെ ജനങ്ങളെ ബോധവൽക്കരിക്കാൻ മാദ്ധ്യമങ്ങൾ മുൻകൈ എടുക്കണമെന്നും അദ്ദേഹം പറഞ്ഞു.ബി.ജെ.പി ആസ്ഥാനത്ത് ദീപാവലി മിലൻ പരിപാടിയിൽ സംസാരിക്കുകയായിരുന്നു മോദി. ഇന്നലെ ദക്ഷിണലോക (ഗ്ലോബൽ സൗത്ത് ) രാജ്യങ്ങളുടെ വെർച്വൽ ഉച്ചകോടിയിലും ഡീപ് ഫേക് ആപത്ത് പ്രധാനമന്ത്രി എടുത്തു പറഞ്ഞിരുന്നു. സാമൂഹ്യമാദ്ധ്യമങ്ങളിലൂടെ അതിവേഗം പ്രചരിക്കുന്ന ഡീപ് ഫേക്കിനെതിരായ മുന്നറിയിപ്പ് ചാറ്റ് ജിപിടി കണ്ടെന്റിൽ ഉൾപ്പെടുത്താനും അദ്ദേഹം നിർദ്ദേശിച്ചു.ഒറിജിനലിനെ വെല്ലുന്ന വ്യാജ വീഡിയോകൾ പ്രതിസന്ധിയാണ്. നിജസ്ഥിതി സ്വന്തമായി പരിശോധിക്കാൻ കഴിയാത്ത സമൂഹം ഇത് ശരിയോ തെറ്റോ എന്നറിയാതെ വിശ്വസിക്കും. സമൂഹത്തിൽ അതുണ്ടാക്കാവുന്ന പ്രത്യാഘാതങ്ങളെ കുറിച്ച് ആശങ്കയുണ്ട്.ഗുജറാത്തിന്റെ കലാരൂപമായ ഗർബ നൃത്തം താൻ ചെയ്യുന്ന മട്ടിലുള്ള വ്യാജ വീഡിയോ കണ്ടു. സ്‌കൂൾ പഠനകാലത്ത് ഗർബ നൃത്തം ചെയ്യുമായിരുന്നു.
അതിനുശേഷം ചെയ്‌തിട്ടില്ല. ആരോ ഇപ്പോൾ ഡീപ് ഫേക്ക് വീഡിയോ നിർമിച്ചിരിക്കുന്നു. തന്നെ സ്നേഹിക്കുന്നവർ വീഡിയോ ഫോർവേഡ് ചെയ്യുകയാണെന്നും പുഞ്ചിരിയോടെ മോദി പറഞ്ഞു.മോദി വ്യാജ വീഡിയോയിലെ നർത്തകൻ മോദിയുടെ മുഖസാദൃശ്യമുള്ള മുംബയ് സ്വദേശിയും നടനുമായ വികാസ് മഹന്തയാണ്. ലണ്ടനിലെ ദീപാവലി ആഘോഷത്തിനിടെ നൃത്തം വച്ച വികാസിന്റെ വീഡിയോ ആർട്ടിഫിഷ്യൽ ഇന്റലിജൻസിലൂടെ മോദിയുടെ നൃത്തമാക്കി മാറ്റി. ഈ വീഡിയോ വൈറലായിരുന്നു.എന്താണ് ഡീപ് ഫേക്ക് നിർമ്മിത ബുദ്ധിയുടെ സഹായത്തോടെ വ്യക്തിയുടെ രൂപം,ശബ്ദം തുടങ്ങി ചുണ്ടുകളുടെ ചെറുചലനം വരെ മാറ്റും. ഇതിന് പ്രത്യേക അൽഗോരിതങ്ങളും സോഫ്റ്റ്വെയറുകളും ആപ്പുകളും. ലോകത്ത് ആദ്യ ഡീപ് ഫേക്ക് വീഡിയോ 2017ൽ റെഡിറ്റ് എന്ന സമൂഹമാദ്ധ്യമത്തിൽ.
രാജ്യത്ത് ആദ്യമായി ഡീപ് ഫേക്ക് വീഡിയോ കോൾ തട്ടിപ്പ് കോഴിക്കോട്ട്.മുൻ കേന്ദ്ര ഉദ്യോഗസ്ഥന് നഷ്ടമായത് 45,000 രൂപ. കണ്ടെത്താം വ്യാജനെ കണ്ണുകൾക്ക് അസ്വാഭാവിക ചലനമാണെങ്കിൽ ഉറപ്പിക്കാം വ്യാജനാണെന്ന്. ഇരയാക്കുന്ന വ്യക്തിയുടെ മുഖത്തെ ലൈറ്റിംഗിലെ വ്യത്യാസം ശ്രദ്ധിക്കണം ഓഡിയോയ്ക്ക് വ്യക്തതക്കുറവ്, ദൃശ്യവും ശബ്ദവും തമ്മിൽ ചേർച്ചയില്ലായ്മകൃത്രിമ വിഡിയോയില്‍ ഉപയോഗിക്കാനുദ്ദേശിക്കുന്ന വ്യക്തിയുടെ രൂപവും ഹാവഭാവങ്ങളും സോഷ്യല്‍ മീഡിയയില്‍നിന്നു ലഭിക്കുന്ന അയാളുടെ വിവിധ ദൃശ്യങ്ങളില്‍നിന്നു പകർത്തി, അവ കമ്പ്യൂട്ടറിനെ പഠിപ്പിച്ചെടുത്താണ് ഇത് നിർമിക്കുക. ഒരുനിലക്കും കൃത്രിമമെന്ന് വേർതിരിച്ചറിയാൻ കഴിയാത്ത രൂപത്തില്‍ ദൃശ്യത്തിലെ വ്യക്തി പൂ൪ണമായും സംസാരിക്കുകയോ പ്രവർത്തിക്കുകയോ ചെയ്യും. ഇനിയുള്ള കാലത്ത് യാഥാർഥ്യമേത് വ്യാജമേത് എന്ന് തിരിച്ചറിയാതെ നാം നട്ടംതിരിയുമെന്നർഥം. ഹോളിവുഡ് രീതിയിലുള്ള സ്പെഷൽ ഇഫക്ടുകള്‍ വെറുമൊരു സ്മാ൪ട്ട് ഫോണ്‍ ഉപയോഗിച്ച് സൃഷ്ടിക്കാൻ ആർക്കും കഴിയുന്ന രീതിയിലേക്ക് ഏതാനും വർഷങ്ങള്‍ക്കുള്ളില്‍ നിർമിതബുദ്ധി ആപ്പുകള്‍ ലോകത്തെ കൊണ്ടെത്തിക്കും.
https://www.facebook.com/Malayalivartha


























