നെറ്റിയിൽ നാണയം വച്ച് അപ്രത്യക്ഷമാക്കി; കുട്ടികൾക്ക് മുന്നിൽ മാജിക്ക് കാണിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഒരു വിഡിയോ വൈറലാകുകയാണ് . അദ്ദേഹം കുട്ടികൾക്ക് മുന്നിൽ മാജിക്ക് കാണിക്കുന്ന വീഡിയോ ആണ് ഇപ്പോൾ ശ്രദ്ധേയമാകുന്നത്. കുട്ടികളോടൊപ്പം ആകുമ്പോൾ മോദിജി കുട്ടിയെ പോലെയാകുന്നു എന്ന അടിക്കുറിപ്പോടെ ബിജെപിയുടെ എക്‌സ് അക്കൗണ്ടിലൂടെയാണ് വീഡിയോ പുറത്ത് വിട്ടിരിക്കുന്നത്. വീഡിയോയിൽ നാണയം കൊണ്ട് മാജിക് ട്രിക്ക് കാട്ടുകയാണ് പ്രധാനമന്ത്രി.
മോദി തന്റെ നെറ്റിയിൽ ഒരു നാണയം വയ്ക്കുന്നു. തുടർന്ന് തലയുടെ പിൻഭാഗത്ത് തട്ടുന്നു. അപ്പോൾ നാണയം കയ്യിലേക്ക് പോരുന്നു . എന്നാൽ മോദി കുട്ടികളുടെ അടുത്ത് ഇതേ കാര്യം ചെയ്യുമ്പോൾ നാണയം അപ്രത്യക്ഷമാകുന്നു. ഇതാണ് അദ്ദേഹം ചെയ്യുന്ന മാജിക്ക്. മാജിക് കാട്ടി കുട്ടികളെ രസിപ്പിക്കുകയാണ് അദ്ദേഹം. ഈ വീഡിയോ നിരവധി പേർ പങ്കിട്ടു. എന്തായാലും പ്രധാനമന്ത്രി കാണിക്കുന്ന ഈ മാജിക്ക് വളരെ ശ്രദ്ധേയമാകുകയാണ്.
https://www.facebook.com/Malayalivartha


























