ടാറ്റ വക വമ്പന്‍ ലോട്ടറി;മെച്ചപ്പെട്ട ഓഹരികളില്‍ നിക്ഷേപം തേടുന്നവര്‍ക്ക് ഇതൊരു മികച്ച നിക്ഷേപ അവസരം, മലയാളികള്‍ക്ക് അത്ര പരിചിതമല്ലാത്ത ഓഹരിവിപണികളില്‍ കൈവെച്ചവര്‍ക്ക് പൊള്ളിയിട്ടുണ്ട്,ടാറ്റയിലൂടെ സുരക്ഷിതമായ ഇടപാടുകള്‍ നടത്താം,ടാറ്റ ടെക് കമ്പനിയുടെ പ്രൊമോട്ടര്‍മാര്‍ ഐപിഒ വഴി തങ്ങളുടെ ഓഹരികള്‍ വില്‍ക്കാനാണ് ശ്രമിക്കുന്നത്

ഏകദേശം രണ്ട് പതിറ്റാണ്ടുകള്‍ക്ക് ശേഷം ടാറ്റ ഗ്രൂപ്പ് ഐപിഒ മാര്‍ക്കറ്റിലേക്ക് ഇറങ്ങിയിരിക്കുകയാണ്. ഇന്ത്യയുടെ ഏറ്റവും പാരമ്പര്യമുള്ള കമ്പനികള്‍ ഒന്നായ ടാറ്റയുടെ ഓഹരി പങ്കാളിയാവാനുള്ള ഇതിലൂടെ ഉപയോക്താക്കള്‍ക്ക് കൈവരിക. ടിസിഎസിന് ശേഷം ഇപ്പോഴിതാ ടാറ്റ ടെക് ആണ് ഓഹരി വില്‍പ്പനയുമായി രംഗത്ത് വന്നിരിക്കുന്നത്. നവംബര്‍ 22 മുതല്‍ ഇത് ആരംഭിക്കും. ഓഹരികളുടെ വില നിലവാരവും ഇതിനോടൊപ്പം കമ്പനി പ്രഖ്യാപിച്ചിട്ടുണ്ട്. ഒരു ഇക്വിറ്റി ഷെയറിന് 475500 രൂപ വരെയാണ് പ്രൈസ് ബാന്‍ഡായി നിശ്ചയിച്ചിട്ടുള്ളത്. പുതുതായി മെച്ചപ്പെട്ട ഓഹരികളില്‍ നിക്ഷേപം തേടുന്നവര്‍ക്ക് തീര്‍ച്ചയായും ഇതൊരു മികച്ച നിക്ഷേപ അവസരമായിരിക്കും എന്നുറപ്പാണ്. ടാറ്റ ടെക് കമ്പനിയുടെ പ്രൊമോട്ടര്‍മാര്‍ ഐപിഒ വഴി തങ്ങളുടെ ഓഹരികള്‍ വില്‍ക്കാനാണ് ശ്രമിക്കുന്നത്.
6.08 കോടി ഓഹരികളാണ് ഈ ഐപിഒ വഴി വില്‍ക്കുന്നത്. മുന്‍പ് ഐപിഒ വഴി 9.57 കോടി രൂപ വില്‍ക്കാന്‍ ടാറ്റ ടെക് തീരുമാനിച്ചിരുന്നു. ഈ ഐപിഒയില്‍ ടാറ്റ മോട്ടോഴ്‌സിന്റെ 4.62 കോടി ഓഹരികളും ആല്‍ഫ ടിസിയുടെ 97.1 ലക്ഷം ഓഹരികളും ടാറ്റ ക്യാപിറ്റല്‍ ഗ്രോത്ത് ഫണ്ടിന്റെ 48 ലക്ഷം ഓഹരികളുമാണ് വില്‍ക്കുക. ടാറ്റ ടെകിന്റെ ഐപിഒ പദ്ധതിയ്ക്ക് ജൂണ്‍ 28നാണ് സെബി അനുമതി നല്‍കിയത്. ടാറ്റ മോട്ടോഴ്‌സ് ലിമിറ്റഡില്‍ ഓഹരി ഉടമകളായവര്‍ക്ക് വേണ്ടി 10 ഓഹരികള്‍ നീക്കി വച്ചിട്ടുണ്ട്. അതിനാല്‍ തന്നെ ടാറ്റ മോട്ടോഴ്‌സില്‍ ഓഹരി പങ്കാളിത്തമുള്ളവര്‍ക്ക് നടപടിക്രമങ്ങള്‍ കൂടുതല്‍ എളുപ്പമാവും എന്നാണ് വിലയിരുത്തല്‍. ഇപ്പോഴും ഓഹരി വിപണി മലയാളികള്‍ക്ക് അത്ര പരിചിതമല്ല. പരീക്ഷിച്ചവരില്‍ പലര്‍ക്കും കൈപൊള്ളിയ ചരിത്രമാണ് പറയാനുള്ളത്. അതിനാല്‍തന്നെ ഓഹരിയില്‍ നിക്ഷേപിച്ച് പണം നഷ്ടപ്പെടുത്തേണ്ടെന്ന ചിന്തയുള്ളതിനാല്‍ FD യ്ക്കപ്പുറം ഒരു സേവിങ് സംബര്‍ദായത്തിലേയ്ക്ക് എടുത്തുചാടാന്‍ നമുക്ക് പേടിയാണ്. ഇത് ഏറെക്കുറെ ശരിയാണ് താനും. വിപണിയെക്കുറിച്ച് നന്നായി പഠിച്ച് നിക്ഷേപം നടത്തുന്നതാണ് നല്ലത്.
ഓഹരികള്‍ വാങ്ങുന്നതിന്, ഒരു ട്രേഡിംഗ് അക്കൗണ്ട് അല്ലെങ്കില്‍ ഡീമാറ്റ് (ഡീമറ്റീരിയലൈസ്ഡ്) അക്കൗണ്ട് തുറക്കുക എന്നതാണ് ആദ്യപടി. ഫണ്ടുകളുടെ സുഗമമായ കൈമാറ്റം ഉറപ്പാക്കാന്‍ ഈ അക്കൗണ്ടുകള്‍ അക്കൗണ്ട് ഉടമയുടെ ബാങ്ക് സേവിംഗ്‌സ് അക്കൗണ്ടുമായി ബന്ധിപ്പിച്ചിരിക്കും .നെറ്റ് ബാങ്കിങ് സൗകര്യമുള്ള അക്കൗണ്ടാണെങ്കില്‍ അനായാസം പണം കൈമാറാനും ഓഹരി വാങ്ങാനും കഴിയും.നിങ്ങളുടെ പണം ബാങ്ക് അക്കൗണ്ടില്‍ സൂക്ഷിക്കുന്നതുപോലെ ഓഹരികള്‍ സൂക്ഷിക്കുന്ന ഇടമാണ് ഡീമാറ്റ് അക്കൗണ്ട്. ഓഹരി വാങ്ങിയാല്‍ നിങ്ങളുടെ പേരിലുള്ള ഡീമാറ്റ് അക്കൗണ്ടിലാണ് വരവ് വയ്ക്കുക. അതുപോലെതന്നെ വിറ്റാല്‍ അക്കൗണ്ടില്‍നിന്ന് പ്രസ്തുത ഓഹരി പിന്‍വലിക്കുകയും ചെയ്യും. സ്റ്റോക്ക് എക്‌സേചഞ്ചിനും നിങ്ങള്‍ക്കും ഇടയിലുള്ള മധ്യവര്‍ത്തിയാണ് ബ്രോക്കര്‍മാര്‍. ഇവരിലൂടെയാണ് വാങ്ങലുകള്‍ വില്‍ക്കലുകള്‍ എന്നിവ സാധ്യമാകുക. ജിയോജിത്, ഷെയര്‍വെല്‍ത്ത്, ഐസിഐസി സെക്യൂരിറ്റീസ് തുടങ്ങിയവ ഓഹരി ബ്രോക്കര്‍മാരാണ്. രാജ്യത്തെ ഒട്ടുമിക്ക ബാങ്കുകള്‍ക്കും ഓഹരി ബ്രോക്കര്‍മാരുമായി കൂട്ടുകെട്ടുള്ളതിനാല്‍ ഓഹരി വാങ്ങുന്നതിനു വലിയ ബുദ്ധിമുട്ട് ഉണ്ടാകില്ല.
ഓഹരി ഇടപാടിന് ഓരോ ബ്രോക്കര്‍മാരും വ്യത്യസ്ത നിരക്കുകളാണ് ഈടാക്കുന്നത്. അതുപോലെതന്നെയാണ് വാര്‍ഷിക മെയിന്റനന്‍സ് ഫീസും വ്യത്യസ്തമാണ് . ഇതെല്ലാം പരിശോധിച്ചശേഷം ട്രേഡിങ് അക്കൗണ്ട് എടുക്കണം .. ഇന്ത്യയില്‍ എന്‍എസ്ഡിഎല്‍, സിഡിഎസ്എല്‍ എന്നീ രണ്ട് ഡെപ്പോസിറ്ററികളാണുള്ളത്. ഈവയിലേതെങ്കിലുമൊന്നില്‍ ഡീമാറ്റ് അക്കൗണ്ട് ആവശ്യമാണ്. നിക്ഷേപകന്‍ നേരിട്ടല്ല, ഓഹരി ബ്രോക്കര്‍ വഴിയാണ് ഡീമാറ്റ് അക്കൗണ്ട് എടുക്കുക. നിക്ഷേപകന് ഓണ്‍ലൈനായി ഓഹരി വാങ്ങാനും വില്‍ക്കാനും കഴിയും. ഓണ്‍ലൈന്‍ ടെല്‍മിനല്‍വഴിയോ, ടെലഫോണിലൂടെ ഓഹരി ബ്രോക്കര്‍ വഴിയോ ഓഹരി വാങ്ങുന്നതിന് ഓര്‍ഡര്‍ നല്‍കാം. ഒന്നുകില്‍ നിങ്ങളുടെ ട്രേഡിങ് അക്കൗണ്ടിലുള്ള പണമെടുത്ത് ഓഹരി ബ്രോക്കര്‍ ഓഹരി വാങ്ങുന്നു. അല്ലെങ്കില്‍ ടെര്‍മിനലില്‍ നിങ്ങള്‍ പ്രസ്തുത ഓഹരിയുടെ നിശ്ചിത എണ്ണം വാങ്ങുന്നതിന് ഓണ്‍ലൈന്‍ വഴി നേരിട്ട് ഓര്‍ഡര്‍ നല്‍കുകായും ആകാം.
ഓഹരി വാങ്ങി രണ്ട് ദിവസം കഴിഞ്ഞാല്‍ പ്രസ്തുത ഓഹരി നിങ്ങളുടെ ഡീമാറ്റ് അക്കൗണ്ടില്‍ ചേര്‍ക്കുന്നു. വില്‍ക്കുമ്പോള്‍ അക്കൗണ്ടില്‍നിന്ന് ഓഹരി പിന്‍വലിക്കുകയും ചെയ്യുന്നു. ഓഹരി വാങ്ങുന്നതിനും വില്ക്കുന്നതിനും രണ്ട് തരം ചെലവുകളാണുള്ളത്. ഓരോ ഇടപാടിന് ഈടാക്കുന്ന ബ്രോക്കര്‍ ഫീസും സ്ഥിരം നിരക്കും. വാര്‍ഷിക മെയിന്റനന്‍സ് ചെലവായി ഓഹരി ബ്രോക്കര്‍മാര്‍ ഈടാക്കുന്നതാണിത്. നിങ്ങളുടെ അക്കൗണ്ടിലുള്ള ഓഹരി മൂല്യത്തിന്റെ അടിസ്ഥാനത്തില്‍ 1000 രൂപവരെ പ്രതിവര്‍ഷം ഈടാക്കുന്ന ബ്രോക്കര്‍മാരുണ്ട്. ചെറിയ തുകയ്ക്ക് നിക്ഷേപം നടത്തിയിട്ടുള്ളവരില്‍നിന്ന് ഈ തുക ഈടാക്കാറില്ല. 250 രൂപ മുതല്‍ 350 രൂപവരെയാണ് സാധാരണ ഓഹരി ബ്രോക്കര്‍മാര്‍ ഈടാക്കുന്നത്.ഇടപാട് നടത്തുന്ന തുകയുടെ അടിസ്ഥാനത്തിലാണ് ഈ നിരക്ക് നിശ്ചയിക്കുന്നത്..നാഷ്ണല്‍ സ്‌റ്റോക്ക് എക്‌സചേഞ്ച്(എന്‍എസ്ഇ)0.00325 ശതമാനവും ബോംബെ സ്‌റ്റോക് എക്‌സചേഞ്ച്(ബിഎസ്ഇ) 0.00275 ശതമാനവും ട്രാന്‍സാക്ഷന്‍ ചാര്‍ജ്ജ് ഈടാക്കാറുണ്ട്
ഇതിനു പുറമെ ഇടപാടിന്റെ 0.0002ശതമാനം സെബി ടേണോവര്‍ ഫീസ്, 12 രൂപ മുതല്‍ 25 രൂപവരെ ഡെപ്പോസിറ്ററി പാര്‍ട്ടിസിപ്പന്റ് ഈടാക്കുന്ന ഡിപി ട്രാന്‍സാക് ഷന്‍ ചാര്‍ജ്, ഇടപാടിന്റെ 0.1 ശതമാനം സെക്യൂരിറ്റി ട്രാന്‍സാക്ഷന്‍ നികുതി,ബ്രോക്കര്‍ ഫീസ്, ട്രാന്‍സാക്ഷ്ന്‍ ഫീസ് എന്നിവയിന്മേലുള്ള സര്‍വീസ് ടാക്‌സ്, സ്റ്റാമ്പ് ഡ്യൂട്ടി എന്നീ ചെലവുകളുമുണ്ട്. ഓഹരി വാങ്ങുമ്പോഴും വില്‍ക്കുമ്പോഴും ചെലവ് കുറവ് ഡിസ്‌കൗണ്ട് ബ്രോക്കര്‍മാര്‍വഴി ഇടപാട് നടത്തുമ്പോഴാണ്. ഒരു ലക്ഷം രൂപയുടെ ഇടപാടിനും 10,000 രൂപയുടെ ഇടപാടിനും നിശ്ചിത തുകയാണ് ഇവര്‍ ഈടാക്കുക. എവിടെ അക്കൗണ്ട് തുടങ്ങിയാലും എന്‍എസ്ഡിഎല്‍, സിഡിഎസ്എല്‍ എന്നിവിടങ്ങളിലൊന്നിലാകും നിങ്ങളുടെ ഓഹരികള്‍ സൂക്ഷിക്കുന്നത്.
https://www.facebook.com/Malayalivartha


























