ഡല്‍ഹിയില്‍ സ്‌കൂളുകള്‍ തിങ്കളാഴ്ച മുതല്‍ വീണ്ടും തുറന്ന് പ്രവര്‍ത്തിക്കും...

ഡല്‍ഹിയില്‍ വായു ഗുണനിലവാരം മെച്ചപ്പെട്ടതോടെ സ്‌കൂളുകള്‍ തിങ്കളാഴ്ച മുതല്‍ വീണ്ടും തുറന്ന് പ്രവര്‍ത്തിക്കും. സ്‌കൂളുകള്‍ തുറന്നാലും ഒരാഴ്ച കൂടി ഔട്ട്‌ഡോര്‍ പ്രവര്‍ത്തനങ്ങളും അസംബ്ലികളും ഉണ്ടാകില്ലെന്നും വിദ്യാഭ്യാസ ഡയറക്ടറേറ്റ് പുറപ്പെടുവിച്ച അറിയിപ്പില്‍ പറയുന്നു.
ഡല്‍ഹിയില്‍ അന്തരീക്ഷ മലിനീകരണം രൂക്ഷമായ സാഹചര്യത്തില്‍ നവംബര്‍ എട്ടിനാണ് സംസ്ഥാന സര്‍ക്കാര്‍ സ്‌കൂളുകള്‍ക്ക് ശൈത്യകാല അവധി പ്രഖ്യാപിച്ചത്. അതിനിടെ എയര്‍ ക്വാളിറ്റി മാനേജ്മെന്റ് കമ്മീഷന്‍ (സിഎക്യുഎം) ഡല്‍ഹിയിലെയും സമീപ പ്രദേശങ്ങളിലെയും ഗ്രേഡഡ് റെസ്പോണ്‍സ് ആക്ഷന്‍ പ്ലാനിന്റെ (ഗ്രാപ്പ്) സ്റ്റേജ്-IV പ്രകാരമുള്ള മലിനീകരണ വിരുദ്ധ നിയന്ത്രണങ്ങള്‍ നീക്കം ചെയ്തു. രാജ്യതലസ്ഥാനത്ത് എയര്‍ ക്വാളിറ്റി ഇന്‍ഡക്സ് (എക്യുഐ) മെച്ചപ്പെട്ടതിനെ തുടര്‍ന്നാണ് നിയന്ത്രണങ്ങള്‍ പിന്‍വലിച്ച് ചെയ്ത് ഉത്തരവിറങ്ങിയത്.
എന്നാല്‍ ഡല്‍ഹി-NCR മേഖലയിലെ നിലവിലെ വായു ഗുണനിലവാരം 'വളരെ മോശം' വിഭാഗത്തില്‍ തുടരുന്നതിനാല്‍ ഗ്രാപ്പിന്റെ 1, III ഘട്ട നിയന്ത്രണങ്ങള്‍ നടപ്പിലാക്കുമെന്നും അധികൃതര്‍ അറിയിച്ചു. നവംബര്‍ അഞ്ച് മുതലാണ് സ്റ്റേജ്-IV നിയന്ത്രണങ്ങള്‍ ഡല്‍ഹിയില്‍ നടപ്പിലാക്കിയത്. മലിനീകരണം ഉണ്ടാക്കുന്ന വാഹനങ്ങളുടെ നിരോധനവും നഗരത്തിലെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും ഉള്‍പ്പെടെയുള്ള നിയന്ത്രണങ്ങള്‍ ഇതിന് കീഴില്‍ വരും.
നിലവിലെ ഡല്‍ഹിയിലെ എക്യുഐ ലെവല്‍ ഏകദേശം 322 ആണ്. ഇത് ഗ്രാപ്പ് സ്റ്റേജ്-IV പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കുന്നതിനുള്ള പരിധിയില്‍ നിന്ന് 128 എക്യുഐ പോയിന്റുകള്‍ താഴെയാണെന്നും സബ്-കമ്മിറ്റി വിലയിരുത്തി. ഗ്രാപ്പിന്റെ കീഴിലുള്ള മറ്റ് നിയന്ത്രണങ്ങള്‍ നിലനില്‍ക്കുന്നതിനാല്‍ എക്യുഐയില്‍ പുരോഗതി നിലനിര്‍ത്താനുള്ള സാധ്യതയുണ്ടെന്നും കേന്ദ്ര മലിനീകരണ നിരീക്ഷക സംഘം അഭിപ്രായപ്പെട്ടു.
അതേസമയം, പഞ്ചാബില്‍ വൈക്കോല്‍ കത്തിക്കുന്നതുമൂലം നലിനീകരണത്തിന് ഇരയാകുന്നത് അയല്‍ സംസ്ഥാനങ്ങളാണ്. പ്രത്യേകിച്ച് ഡല്‍ഹിയെയും ദേശീയ തലസ്ഥാന മേഖലയും (എന്‍സിആര്‍) പോലുള്ള പ്രദേശങ്ങളെ മലനീകരണം ഭയാനകമാം വിധം ബാധിക്കുന്നു. എന്നാല്‍ കഴിഞ്ഞ വര്‍ഷങ്ങളെ അപേക്ഷിച്ച് ഈ കൊല്ലം വൈക്കോല്‍ കത്തിക്കുന്ന സംഭവങ്ങള്‍ അല്‍പ്പം കുറവാണെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.
https://www.facebook.com/Malayalivartha


























