ജമ്മു കാശ്മീരില്‍ ഭീകരരുമായുണ്ടായ ഏറ്റുമുട്ടലില്‍ രണ്ട് ഓഫീസര്‍മാരുള്‍പ്പെടെ നാല് സൈനികര്‍ക്ക് വീരമൃത്യു

ജമ്മു കാശ്മീരിലെ രജൗരിയില്‍ ഭീകരരുമായുണ്ടായ ഏറ്റുമുട്ടലില്‍ രണ്ട് ഓഫീസര്‍മാരുള്‍പ്പെടെ നാല് സൈനികര്‍ക്ക് വീരമൃത്യു. രജൗരിയിലെ കാലാക്കോട്ട് വനമേഖലയിലാണ് ഏറ്റുമുട്ടല്‍ നടന്നത്. ഭീകരര്‍ക്കായുള്ള തെരച്ചില്‍ ശക്തമാക്കിയതായി സേനാ അധികൃതര്‍ അറിയിച്ചു.
കലാക്കോട്ട് മേഖലയില്‍ ഭീകരരുടെ സാന്നിദ്ധ്യമുണ്ടെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ടുകളെ തുടര്‍ന്ന് സൈന്യത്തിന്റെ പ്രത്യേക വിഭാഗവും പൊലീസും സംയുക്തമായി നടത്തിയ ഓപ്പറേഷനിലായിരുന്നു ഏറ്റുമുട്ടല്‍.
രജൗറി ജില്ലയില്‍ സുരക്ഷാസേനയുമായി കഴിഞ്ഞ ദിവസമുണ്ടായ ഏറ്റുമുട്ടലില്‍ ഒരു ഭീകരന്‍ കൊല്ലപ്പെട്ടിരുന്നു. കഴിഞ്ഞയാഴ്ച കുല്‍ഗാമിലുണ്ടായ ഏറ്റുമുട്ടലില്‍ അഞ്ചു ഭീകരരെ സൈന്യം വധിച്ചു.ലഷ്‌കര്‍ ഭീകരരാണ് കൊല്ലപ്പെട്ടത്.
ജമ്മു കാശ്മീരിലെ പിര്‍ പഞ്ചല്‍ വനമേഖല ഏതാനും വര്‍ഷങ്ങളായി ഏറ്റുമുട്ടലുകളെ തുടര്‍ന്ന് സുരക്ഷാസേനയ്ക്ക് വെല്ലുവിളിയായി മാറിയിരുന്നു. ഭൂപ്രകൃതിയുടെ പ്രത്യേകത മുതലെടുത്താണ് ഭീകരര്‍ പിര്‍ പഞ്ചല്‍ വനം ഒളിത്താവളമായി ഉപയോഗിച്ചു വരുന്നത്.
https://www.facebook.com/Malayalivartha


























