പ്രതീക്ഷയോടെ... ഉത്തരകാശിയിലെ സില്‍ക്യാരയില്‍ നിര്‍മാണത്തിലിരിക്കുന്ന തുരങ്കത്തില്‍ അകപ്പെട്ടവരെ ഇന്ന് രാവിലെ എട്ട് മണിയോടെ പുറത്തെത്തിക്കാനായേക്കും, തൊഴിലാളികളെ പുറത്തെത്തിച്ച ശേഷം അവരുടെ പരിചരണത്തിനായി 41 ഓക്‌സിജന്‍ ബെഡുകള്‍ സജ്ജമാക്കിയതായി ഉത്തരാഖണ്ഡ് സര്‍ക്കാര്‍, തൊഴിലാളികളെ പുറത്തെത്തിക്കുന്നതിനായി ഓക്‌സിജന്‍ മാസ്‌ക് ധരിച്ച 21 രക്ഷാപ്രവര്‍ത്തകര്‍ കുഴലില്‍ പ്രവേശിച്ചതായി സൂചന

പ്രതീക്ഷയോടെ... ഉത്തരകാശിയിലെ സില്‍ക്യാരയില്‍ നിര്‍മാണത്തിലിരിക്കുന്ന തുരങ്കത്തില്‍ അകപ്പെട്ടവരെ ഇന്ന് രാവിലെ എട്ട് മണിയോടെ പുറത്തെത്തിക്കാനായേക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇന്നലെ അര്‍ധ രാത്രിയോടെ തൊഴിലാളികളെ പുറത്തെത്തിക്കാമെന്നായിരുന്നു കരുതിയിരുന്നത്. എന്നാല്‍ പുതിയ പ്രതിസന്ധി തടസമായി. നിര്‍മാണത്തിന്റെ ഡ്രില്ലിങ് മെഷീന്‍ ഇരുമ്പു പാളിയില്‍ ഇടിച്ചതോടെയാണ് ദൗത്യത്തിനു നേരിയ തടസമുണ്ടായത്. ഇതു മുറിച്ചു നീക്കിങ് ഡ്രില്ലിങ് പുനരാരംഭിക്കാനുള്ള ശ്രമം ഊര്‍ജ്ജിതമായി പുരോഗമിക്കുന്നു.
ഈ മാസം 12നാണ് തുരങ്കം തകര്‍ന്നു തൊഴിലാളികള്‍ കുടുങ്ങിയത്. 41 പേരെ രക്ഷിക്കാനുള്ള ശ്രമം അന്നു മുതലാണ് തുടങ്ങിയത്. തൊഴിലാളികളുടെ അടുത്തെത്താന്‍ 12 മീറ്റര്‍ കൂടിയെ ബാക്കിയുണ്ടായിരുന്നുള്ളു. അതിനിടെയാണ് പുതിയ പ്രതിസന്ധിയുണ്ടായത്. അതിനിടെ തുരങ്കത്തില്‍ കുടുങ്ങിയ തൊഴിലാളികളെ പുറത്തെത്തിച്ച ശേഷം അവരുടെ പരിചരണത്തിനായി 41 ഓക്‌സിജന്‍ ബെഡുകള്‍ സജ്ജമാക്കിയതായി ഉത്തരാഖണ്ഡ് സര്‍ക്കാര്‍.
ഉത്തരകാശിയിലെ ചിന്യാസൗറില്‍ ഓക്‌സിജന്‍ സൗകര്യമുള്ള ബെഡുകള്‍ ഒരൂക്കിയിരിക്കുന്നത്. അതേസമയം കുടുങ്ങിയ തൊഴിലാളികള്‍ക്കായുള്ള രക്ഷാദൗത്യം വിജയത്തിനരികെയെത്തി. തൊഴിലാളികളെ പുറത്തെത്തിക്കുന്നതിനായി ഓക്‌സിജന്‍ മാസ്‌ക് ധരിച്ച 21 രക്ഷാപ്രവര്‍ത്തകര്‍ കുഴലില്‍ പ്രവേശിച്ചതായാണ് സൂചനകളുള്ളത.
9 കുഴലുകള്‍ തുരങ്കത്തിലേക്കു സ്ഥാപിച്ചു. രാത്രിയോടെ എല്ലാവരെയും പുറത്തെത്തിക്കാനാകും എന്നാണു പ്രതീക്ഷിച്ചിരുന്നത്. തൊഴിലാളികളെ പൈപ്പിലൂടെ പുറത്തെത്തിക്കാനാണു നീക്കം. പുറത്തെത്തിച്ചശേഷം ഇവരുടെ ആരോഗ്യസ്ഥിതി പരിശോധിക്കും. തൊഴിലാളികളെ പരിചരിക്കാനുള്ള മെഡിക്കല്‍ സംഘം സജ്ജരാണ്. എല്ലാവരും സുരക്ഷിതരാണെന്നും ഒരുക്കങ്ങള്‍ പൂര്‍ത്തിയായെന്നും അധികൃതര്‍.
https://www.facebook.com/Malayalivartha


























