രാജ്യത്തെ നടുക്കി മുംബൈ അന്താരാഷ്‌ട്ര വിമാനത്താവളത്തിന് ബോംബ് ഭീഷണി!!! സ്‌ഫോടനം നടത്താതിരിക്കണമെങ്കിൽ 48 മണിക്കൂറിനുള്ളിൽ ഒരു മില്യൺ ഡോളറിന്റെ ബിറ്റ്‌കോയിൻ നൽകണമെന്നും നിർദേശം

രാജ്യത്തെ നടുക്കി വീണ്ടും ബോംബ് ഭീഷണി!!! മുംബൈ അന്താരാഷ്‌ട്ര വിമാനത്താവളത്തിനാണ് ബോംബ് ഭീഷണി ഉണ്ടായിരിക്കുന്നത്. വിമാനത്താവളത്തിലെ ടെർമിനൽ 2 ബോംബ് വച്ച് തകർക്കുമെന്ന സന്ദേശമാണ് അയച്ചിരിക്കുന്നത്. സംഭവത്തിൽ സഹർ പോലീസ് കേസെടുത്തു . ഐപിസി 385, 505 (1) (ബി) എന്നീ വകുപ്പുകൾ പ്രകാരമാണ് പോലീസ് കേസെടുത്തിരിക്കുന്നത്. സംഭവത്തിൽ വിശദമായ അന്വേഷണം പുരോഗമിക്കുകയാണെന്നും അധികൃതർ അറിയിച്ചു.
ഇമെയിലൂടെയാണ് സന്ദേശം അയച്ചിരിക്കുന്നത്. മുംബൈ ഇന്റർനാഷണൽ എയർപോർട്ട് ലിമിറ്റഡിന്റെ മെയിൽ ഐഡിയിലേക്കാണ് ഇന്നലെ ഈ സന്ദേശം എത്തിയത്. സ്‌ഫോടനം നടത്താതിരിക്കണമെങ്കിൽ 48 മണിക്കൂറിനുള്ളിൽ ഒരു മില്യൺ ഡോളറിന്റെ ബിറ്റ്‌കോയിൻ നൽകണമെന്നും സന്ദേശത്തിൽ വ്യക്തമാക്കിയിട്ടുണ്ട് .
സന്ദേശത്തിൽ പറയുന്ന മറ്റൊരു കാര്യം, വിമാനത്താവളത്തിന് നൽകുന്ന അവസാനത്തെ മുന്നറിയിപ്പായിരിക്കും ഇതെന്നാണ് . 24 മണിക്കൂറിന് ശേഷം മറ്റൊരു വിവരം കൂടി കൈമാറുമെന്നും സന്ദേശത്തിൽ വ്യക്തമാക്കിയിട്ടുണ്ട്.
https://www.facebook.com/Malayalivartha


























