വിമാനത്താവളം തകര്‍ക്കുമെന്നു ഭീഷണി... ഇരുപത്തിമൂന്നുകാരനെ എടിഎസ് പിടികൂടി

വിമാനത്താവളം തകര്‍ക്കുമെന്നു ഭീഷണിപ്പെടുത്തിയ മലയാളിയെ തിരുവനന്തപുരത്തുനിന്ന് മഹാരാഷ്ട്ര ഭീകരവിരുദ്ധ സ്‌ക്വാഡ് (എടിഎസ്) പിടികൂടി. ഛത്രപതി ശിവജി മഹാരാജ് രാജ്യാന്തര വിമാനത്താവളം തകര്‍ക്കുമെന്നായിരുന്നു ഭീഷണി.തിരുവനന്തപുരം സ്വദേശിയായ ഇരുപത്തിമൂന്നുകാരനെയാണ് കസ്റ്റഡിയില്‍ എടുത്തത്. അതേസമയം ഇതേക്കുറിച്ച് തങ്ങള്‍ക്ക് അറിവില്ലെന്ന് കേരളത്തിലെ പൊലീസ് ഉദ്യോഗസ്ഥര്‍ പ്രതികരിച്ചു.
പത്തു ലക്ഷം യുഎസ് ഡോളര്‍ ബിറ്റ്കോയിന്‍ ആയി നല്‍കിയില്ലെങ്കില്‍ വിമാനത്താവളം തകര്‍ക്കുമെന്നായിരുന്നു ഭീഷണി. വ്യാഴാഴ്ച രാവിലെ 11നു മുംബൈ വിമാനത്താവള അധികൃതര്‍ക്കു ഭീഷണി സന്ദേശം ഇ-മെയിലില്‍ ലഭിച്ചതിനെ തുടര്‍ന്നാണ് എടിഎസ് അന്വേഷണം ആരംഭിച്ചത്.
'ഇതു വിമാനത്താവളത്തിനുള്ള അവസാന മുന്നറിയിപ്പാണ്. പത്തു ലക്ഷം യുഎസ് ഡോളര്‍ ബിറ്റ്കോയിനായി നിശ്ചിത മേല്‍വിലാസത്തില്‍ ട്രാന്‍സ്ഫര്‍ ചെയ്തില്ലെങ്കില്‍ 48 മണിക്കൂറിനുള്ളില്‍ രണ്ടാം ടെര്‍മിനല്‍ തകര്‍ക്കും. 24 മണിക്കൂറിന് ശേഷം അടുത്തു മുന്നറിയിപ്പു നല്‍കും.' - ഇതായിരുന്നു ഭീഷണി സന്ദേശം.
https://www.facebook.com/Malayalivartha


























