ദൗത്യം വൈകുന്നു..... സില്‍ക്യാര തുരങ്കത്തില്‍ അകപ്പെട്ട തൊഴിലാളികളെ പുറത്ത് എത്തിക്കാനുള്ള രക്ഷാപ്രവര്‍ത്തനത്തിനു വീണ്ടും തടസ്സം, കോണ്‍ക്രീറ്റ് കൂനകള്‍ക്കിടയില്‍ നിരവധി ഇരുമ്പു കമ്പികളുടെ അവശിഷ്ടങ്ങളും സ്റ്റീല്‍ പാളികളും; ഓഗര്‍ മെഷീന്റെ പ്രവര്‍ത്തനം നിര്‍ത്തി വച്ചു, പൈപ്പിലൂടെ ആളുകളെ കയറ്റി കമ്പികളും സ്റ്റീല്‍ പാളികളും മുറിച്ചു നീക്കാന്‍ ശ്രമം

ദൗത്യം വൈകുന്നു..... സില്‍ക്യാര തുരങ്കത്തില്‍ അകപ്പെട്ട തൊഴിലാളികളെ പുറത്ത് എത്തിക്കാനുള്ള രക്ഷാപ്രവര്‍ത്തനത്തിനു വീണ്ടും തടസ്സം, കോണ്‍ക്രീറ്റ് കൂനകള്‍ക്കിടയില്‍ നിരവധി ഇരുമ്പു കമ്പികളുടെ അവശിഷ്ടങ്ങളും സ്റ്റീല്‍ പാളികളും; ഓഗര്‍ മെഷീന്റെ പ്രവര്‍ത്തനം നിര്‍ത്തി വച്ചു, പൈപ്പിലൂടെ ആളുകളെ കയറ്റി കമ്പികളും സ്റ്റീല്‍ പാളികളും മുറിച്ചു നീക്കാന്‍ ശ്രമം.
.ഈ അവശിഷ്ടങ്ങള്‍ ഡ്രില്ലിങ് മെഷീന്റെ ബ്ലെയ്ഡില്‍ കൊള്ളുന്നതാണ് തടസമാകുന്നത്. ദൗത്യം ഇനിയും വൈകുമെന്നാണ് സൂചനകളുള്ളത്. 50 മീറ്ററോളം ദൂരമാണ് ഇതുവരെ തുരന്നത്. പൈപ്പിലൂടെ ആളുകളെ കയറ്റി കമ്പികളും സ്റ്റീല്‍ പാളികളും മുറിച്ചു മാറ്റിയാല്‍ മാത്രമേ ഡ്രില്ലിങ് പുനരാരംഭിക്കാന്‍ സാധിക്കുകയുള്ളൂ.
ഓഗര്‍ ഡ്രില്ലിങ് മെഷീനില്‍ സാങ്കേതിക തകരാറിനെ തുടര്‍ന്ന് ഡ്രില്ലിങ് ജോലികള്‍ ഇന്നലെ രാത്രി വൈകിയും നിര്‍ത്തിവച്ചിട്ടുണ്ടായിരുന്നു. ഓഗര്‍ മെഷീന്റെ ബ്ലേഡുകള്‍ പൊട്ടിയതോടെയാണ് രക്ഷാ പ്രവര്‍ത്തനം താത്കാലികമായി നിര്‍ത്തിയത്. പിന്നീട് ഇന്നലെ വൈകുന്നേരം മുതലാണ് വീണ്ടും ആരംഭിച്ചത്. പിന്നാലെയാണ് പുതിയ തടസം നേരിട്ടത്.
അതേസമയം ടണലില്‍ അകപ്പെട്ട 41 തൊഴിലാളികളും സുരക്ഷിതരാണെന്ന് അധികൃതര്‍ നേരത്തെ അറിയിച്ചിരുന്നു. രക്ഷാപ്രവര്‍ത്തനത്തിന്റെ സ്ഥിതിഗതികള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഫോണില്‍ വിളിച്ച് അന്വേഷിച്ചു. ഇന്ന് രാവിലെയുള്ള ഭക്ഷണവും കുടുങ്ങിക്കിടക്കുന്നവര്‍ക്ക് എത്തിച്ചിട്ടുണ്ടെന്ന് അധികൃതര്‍.
ദീപാവലി ദിനത്തില്‍ ഉണ്ടായ അപകടത്തെ തുടര്‍ന്ന് 41 തൊഴിലാളികളെ പന്ത്രണ്ടാം ദിനം പുറത്തെടുക്കാനായി കഴിയുമെന്ന് കരുതിയെങ്കിലും സാധിച്ചില്ല. എല്ലാ സജ്ജീകരണങ്ങളും ഒരുക്കി കാത്തിരുന്നിട്ടും പ്രതീക്ഷിച്ച സമയത്തിനുള്ളില്‍ ദൗത്യം ലക്ഷ്യം കാണാനായില്ല.
https://www.facebook.com/Malayalivartha


























