മകന്റെ വിവാഹത്തില്‍ പങ്കെടുക്കാനിരിക്കെ വിധി തട്ടിയെടുത്തു... സൗദിയില്‍ വാഹനാപകടത്തില്‍ മരിച്ച കര്‍ണാടക സ്വദേശിയുടെ മൃതദേഹം കെ.എം.സി.സി പ്രവര്‍ത്തകരുടെ ശ്രമഫലമായി അഞ്ച് ദിവസത്തിനുശേഷം പടിഞ്ഞാറന്‍ പ്രവിശ്യയിലെ തായിഫില്‍ ഖബറടക്കി...

സൗദിയില്‍ വാഹനാപകടത്തില്‍ മരിച്ച കര്‍ണാടക ബന്ദ്വാല്‍ കരംഖാന സ്വദേശി കിഡ്‌ല ഇസ്മായിലിെന്റ (58) മൃതദേഹം കെ.എം.സി.സി പ്രവര്‍ത്തകരുടെ ശ്രമഫലമായി അഞ്ച് ദിവസത്തിനുശേഷം പടിഞ്ഞാറന്‍ പ്രവിശ്യയിലെ തായിഫില്‍ ഖബറടക്കി. സൈക്കിളില്‍ സഞ്ചരിക്കുമ്പോള്‍ സിന്ധി സൂപ്പര്‍മാര്‍ക്കറ്റിന് സമീപം ഇദ്ദേഹത്തെ കാറിടിക്കുകയായിരുന്നു. ഉടന്‍ തായിഫ് കിങ് ഫൈസല്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു.
പിന്നീട് ഇദ്ദേഹത്തിെന്റ ബന്ധുക്കളെ കണ്ടെത്തുന്നതുവരെ മൃതദേഹം മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയായിരുന്നു. അപകടം സംഭവിച്ചപ്പോള്‍ മോബൈല്‍ ഫോണ്‍ വാഹനം കയറി നശിച്ചിരുന്നു. അതിനാലാണ് സ്‌പോണ്‍സറേയോ കൂടെ ജോലി ചെയ്യുന്നവരേയോ കണ്ടെത്താന്‍ കഴിയാതിരുന്നത്.
32 വര്‍ഷമായി തായിഫിലെ സാമി ബിന്‍ മുഹമ്മദ് സാഫി എസ്റ്റാബ്ലിഷ്‌മെന്റില്‍ ജോലി ചെയ്യുന്ന ഇസ്മായില്‍ അവസാനമായി നാട്ടില്‍ പോയി വന്നിട്ട് അഞ്ചുവര്‍ഷം കഴിഞ്ഞിരുന്നു. ഡിസംബറില്‍ മകന്റ വിവാഹത്തില്‍ പങ്കെടുക്കാന്‍ നാട്ടില്‍ പോകാനുള്ള തയ്യാറെടുപ്പിലായിരുന്നു. ഭാര്യയും ദുബൈയില്‍ ജോലി ചെയ്യുന്ന മകനും ഒരു മകളുമടങ്ങിയതാണ് പരേതെന്റ കുടുംബം. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി കഴിഞ്ഞ ദിവസം അസര്‍ നമസ്‌കാരാനന്തരം അബ്ദുല്ലാ
ഹിബ്‌നു അബ്ബാസ് മസ്ജിദില്‍ നടന്ന മയ്യിത്ത് നമസ്‌കാര ശേഷം മൃതദേഹം ഖബറടക്കി.
"
https://www.facebook.com/Malayalivartha


























