കോണ്‍ഗ്രസ് നേതാവിന് വീട്ടിലെത്തി പൂച്ചെണ്ട് സമ്മാനിച്ചു... ഡി ജി പിക്ക് സസ്‌പെന്‍ഷന്‍

കോണ്‍ഗ്രസ് നേതാവിന് വീട്ടിലെത്തി പൂച്ചെണ്ട് സമ്മാനിച്ച ഡി ജി പിയെ സസ്‌പെന്‍ഡ് ചെയ്ത് തിരഞ്ഞെടുപ്പ് കമ്മീഷന്‍. തെലങ്കാന ഡി ജി പിയെയാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ സസ്‌പെന്‍ഡ് ചെയ്ത്. ഡി ജി പി അന്‍ജാനി കുമാറിനെയാണ് സസ്‌പെന്‍ഡ് ചെയ്തത്. തെലങ്കാന നിയമസഭാ തിരഞ്ഞെടുപ്പിന് നിശ്ചയിച്ചിരുന്ന ചട്ടങ്ങള്‍ ലംഘിക്കുന്ന രീതിയില്‍ ഡി ജി പി പെരുമാറിയതാണ് നടപടിയ്ക്ക് പിന്നിലെ കാരണമെന്ന് തിരഞ്ഞെടുപ്പ് കമ്മിഷന്‍ വ്യക്തമാക്കി.
ഇദ്ദേഹം തെലങ്കാനയില്‍ കോണ്‍ഗ്രസിന്റെ മുന്നേറ്റത്തിന് പിന്നാലെ ഹൈദരബാദില്‍ പൂച്ചെണ്ടുമായി കോണ്‍ഗ്രസ് നേതാവ് അനുമുല രേവന്ത് റെഡ്ഡിയുടെ വീട്ടിലെത്തി സന്ദര്‍ശിച്ചു. ഇതാണ് ഡി ജി പിയെ സസ്‌പെന്‍ഡ് ചെയ്തതിന് പ്രധാന കാരണമെന്നാണ് റിപ്പോര്‍ട്ട്.
അതേസമയം, തെലങ്കാനയില്‍ വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ വിജയത്തിന്റെ പകുതി വഴിയില്‍ കോണ്‍ഗ്രസ് എത്തിക്കഴിഞ്ഞു. 119 മണ്ഡലങ്ങളില്‍ 64 ഇടത്ത് മുന്നിലുള്ള കോണ്‍ഗ്രസ് 14 സീറ്റുകള്‍ പിടിച്ചെടുത്തു. ബിആര്‍എസിന് ഏഴ് സീറ്റുകളില്‍ മാത്രമാണ് ഇതുവരെ വിജയിക്കാനായത്. 39 സീറ്റുകളില്‍ ബിആര്‍എസ് ലീഡ് ചെയ്യുന്നുണ്ട്.
https://www.facebook.com/Malayalivartha


























