മൂന്നിടങ്ങളില്‍ അധികാരമുറപ്പിച്ച് ബിജെപി... തെലങ്കാനയില്‍ ബി.ആര്‍.എസിനെ തുരത്തിയ കോണ്‍ഗ്രസിന് ആശ്വാസ ജയം, മിസോറാം വോട്ടെണ്ണല്‍ ഇന്ന് നടക്കും

മൂന്നിടങ്ങളില്‍ അധികാരമുറപ്പിച്ച് ബിജെപി... തെലങ്കാനയില്‍ ബി.ആര്‍.എസിനെ തുരത്തിയ കോണ്‍ഗ്രസിന് ആശ്വാസ ജയം, മിസോറാം വോട്ടെണ്ണല്‍ ഇന്ന് നടക്കും
തെലങ്കാനയില്‍ ബി.ആര്‍.എസിനെ തുരത്തിയ കോണ്‍ഗ്രസിന് ആശ്വാസ ജയം.
മിസോറാം വോട്ടെണ്ണല്‍ ഇന്നു നടക്കും.മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കാതെ മൂന്ന് സംസ്ഥാനങ്ങളിലും നേടിയ വിജയം 2024 ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ വന്‍ കുതിപ്പിനൊരുങ്ങാന്‍ ബി.ജെ.പിക്ക് ഊര്‍ജ്ജമാകും.
ബി.ജെ.പിയുമായി നേരിട്ട് ഏറ്റുമുട്ടിയ മൂന്ന് സംസ്ഥാനങ്ങളിലും കോണ്‍ഗ്രസിന് അടിപതറിയിരിക്കുകയാണ്. രാജസ്ഥാനിലും ഛത്തീസ്ഗഢിലും ഭരണം മാറുന്ന പതിവിന് മാറ്റമുണ്ടായില്ല. മദ്ധ്യപ്രദേശ് കോണ്‍ഗ്രസിനെ കാഴ്ചക്കാരാക്കി ബി.ജെ.പിക്ക് അധികാരത്തുടര്‍ച്ച.
2005മുതല്‍ ഭരിക്കുന്ന (ചെറിയ ഇടവേളയൊഴികെ ) ശിവ്‌രാജ് സിംഗ് ചൗഹാനെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിക്കാതെ നടത്തിയ സംഘടനാ പ്രവര്‍ത്തനം ഫലിച്ചു. 2020ല്‍ കോണ്‍ഗ്രസ് സര്‍ക്കാരിനെ വീഴ്ത്തി ബി.ജെ.പി പാളയത്തിലെത്തിയ കേന്ദ്ര മന്ത്രി ജ്യോതിരാദിത്യ സിന്ധ്യയുടെ സ്വാധീനം തുണച്ചു. ഭരണവിരുദ്ധ വികാരം മുതലാക്കാന്‍ ശ്രമിച്ച കോണ്‍ഗ്രസിന്റെ കമല്‍നാഥും കൂട്ടരും വെല്ലുവിളിയായതേയില്ല. രാജസ്ഥാന്‍ 2018ല്‍ നഷ്ടപ്പെട്ട അധികാരം കോണ്‍ഗ്രസിന്റെ അശോക് ഗെലോട്ട് സര്‍ക്കാരിനെ പുറത്താക്കി ബി.ജെ.പി തിരിച്ചുപിടിച്ചു.
ഗെലോട്ട് സര്‍ക്കാരിനെതിരായ അഴിമതി, ദളിത് സ്ത്രീ പീഡന ആരോപണങ്ങളും സച്ചിന്‍ പൈലറ്റുമായുള്ള ഭിന്നതകളും ഭരണവിരുദ്ധ തരംഗവും ബി.ജെ.പി ജയം എളുപ്പമാക്കി.
അതേസമയം തെലങ്കാനയില്‍ 2014ല്‍ സംസ്ഥാന രൂപീകരണം മുതല്‍ ബി.ആര്‍.എസിന്റെ രണ്ട് ടേം നീണ്ട ഭരണമാണ് കോണ്‍ഗ്രസ് അവസാനിപ്പിച്ചത്. സ്വജനപക്ഷപാത, അഴിമതി ആരോപണങ്ങളും ഭരണവിരുദ്ധ തരംഗവും മുഖ്യമന്ത്രി ചന്ദ്രശേഖര റാവുവിന്റെ ഹാട്രിക് മോഹത്തിന് തടയിട്ടു. ദക്ഷിണേന്ത്യയില്‍ കോണ്‍ഗ്രസ് ഭരിക്കുന്ന രണ്ടാം സംസ്ഥാനമായി മാറി.
അധികാരത്തുടര്‍ച്ച പ്രതീക്ഷിച്ച കോണ്‍ഗ്രസിന് മേല്‍ ബി.ജെ.പിക്ക് അപ്രതീക്ഷിത വിജയം. ഭുപേഷ് ബാഗേല്‍ സര്‍ക്കാരിനെതിരായ അഴിമതി ആരോപണങ്ങളും ഭരണവിരുദ്ധ തരംഗവും ആദിവാസി, പിന്നാക്ക മേഖലകളില്‍ പ്രതാപം വീണ്ടെടുത്തതും ബി.ജെപിക്ക് നേട്ടമായി.
"
https://www.facebook.com/Malayalivartha


























