പ്രതീക്ഷയോടെ... മിസോറാമില്‍ വോട്ടെണ്ണല്‍ ആരംഭിച്ചു... ആത്മവിശ്വാസത്തോടെ എംഎന്‍എഫും സെഡ് പി എമ്മും

മിസോറാമില്‍ വോട്ടെണ്ണല്‍ ആരംഭിച്ചു. എട്ട് മണിയോടെ ആരംഭിച്ച വോട്ടെണ്ണലില്‍ ആദ്യ ട്രെന്‍ഡില്‍ ഏതാണ്ട് ഒപ്പത്തിനൊപ്പമാണ് ഭരണകക്ഷിയായ മിസോ നാഷണല്‍ ഫണ്ടും (എംഎന്‍എഫ്) പ്രതിപക്ഷമായ സൊറാം പീപ്പിള്‍സ് മൂവ്‌മെന്റും (സെഡ് പി എം).
ആദ്യ മിനുട്ടുകളില്‍ സെഡ് പി എം ലീഡ് നേടി. തൊട്ട് പിന്നാലെ ഏഴ് സീറ്റുകളിലേക്ക് ലീഡ് ഉയര്‍ത്തി മുഖ്യമന്ത്രി സൊറാംതാങ്കയുടെ എംഎന്‍എഫ് തിരിച്ചുവന്നു. നിലവില്‍ 18 സീറ്റുകളിലെ ലീഡ് നില പുറത്തുവരുമ്പോള്‍ എംഎന്‍എഫ് ഒന്‍പതും സെഡ്പിഎം അഞ്ചും കോണ്‍ഗ്രസും ബിജെപിയും രണ്ട് സീറ്റുകളിലുമാണ് ലീഡ് ചെയ്യുന്നത്.40 സീറ്റുകളാണ് മിസോറാം നിയമസഭയിലേക്കുള്ളത്.
21 സീറ്റുകളാണ് കേവലഭൂരിപക്ഷത്തിനായി വേണ്ടത്. എക്‌സിറ്റ് പോള്‍ ഫലങ്ങളിലും ഇരുപാര്‍ട്ടികളും തമ്മില്‍ ഇഞ്ചോടിഞ്ച് പോരാട്ടമാണ് പ്രവചിച്ചിരുന്നത്. 2018 തിരഞ്ഞെടുപ്പില്‍ 26 സീറ്റുകളുമായാണ് എംഎന്‍എഫ് അധികാരത്തിലെത്തിയത്. മൂന്നില്‍ രണ്ട് എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ എംഎന്‍എഫിന് മുന്‍കൈ പ്രവചിക്കുമ്പോള്‍ ഒന്നില്‍ സെഡ്പിഎമ്മിന് മുന്‍കൈയെന്ന് വ്യക്തമാക്കുന്നു.
"
https://www.facebook.com/Malayalivartha


























