വ്യോമസേനയുടെ പരിശീലന വിമാനം തകർന്ന് വീണ് അപകടം, രണ്ട് പൈലറ്റുമാർ മരിച്ചു, അപകടം തെലങ്കാനയിൽ

പരിശീലന വിമാനം തകർന്ന് വീണുള്ള അപകടങ്ങൾ പതിവാകുകയാണ്. തെലങ്കാനയിൽ വ്യോമസേനാ പരിശീലന വിമാനം തകർന്ന് രണ്ട് പൈലറ്റുമാർ മരിച്ചു. എയർഫോഴ്സ് ട്രെയിനർ വിമാനമാണ് മേദക് ജില്ലയിൽ തകർന്നുവീണത്. രാവിലെ 8 30 ഓടെയാണ് അപകടം ഉണ്ടായത്. ദൈനംദിന പരിശീലനത്തിന്റെ ഭാഗമായി ഹൈദരാബാദ് എയർഫോഴ്സ് അക്കാദമിയിൽ (എഎഫ്എ) നിന്നാണ് പറന്നുയർന്നത്. പരിശീലനം നൽകുന്ന പൈലറ്റും പരിശീലനം നേടുന്ന പൈലറ്റുമാണ് മരിച്ചത്.
പിസി 7 എംകെ II വിമാനമാണ് തകർന്നതെന്ന് എഎഫ്എ അറിയിച്ചു. വിമാനത്തിലുണ്ടായിരുന്ന രണ്ട് പൈലറ്റുമാരും മരിച്ചുവെന്നും അധികൃതർ അറിയിച്ചു. ഇവർക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. അപകടത്തിൽ കാരണം എന്താണെന്ന് വ്യക്തമല്ല. അപകട കാരണം കണ്ടെത്താന്‍ ജുഡീഷ്യല്‍ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട് എന്ന് ഐ എ എഫ് ഔദ്യോഗിക പ്രസ്താവനയില്‍ പറയുന്നു.
അപകടത്തില്‍പ്പെട്ട് ഏതാനും മിനിറ്റുകള്‍ക്കുള്ളില്‍ വിമാനം കത്തിനശിച്ചു എന്നാണ് പ്രദേശവാസികളെ ഉദ്ധരിച്ച് തെലങ്കാന ടുഡേയുടെ റിപ്പോര്‍ട്ട് ചെയ്യുന്നത്. വിമാനാപകടത്തില്‍ കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് നടുക്കം രേഖപ്പെടുത്തി. രണ്ട് പൈലറ്റുമാരുടെ ജീവന്‍ പൊലിഞ്ഞത് അതീവ ദുഖകരമാണ് എന്നും കുടുംബാംഗങ്ങളെ അനുശോചനം അറിയിക്കുന്നു എന്നും രാജ്‌നാഥ് സിംഗ് പറഞ്ഞു.
https://www.facebook.com/Malayalivartha


























