Widgets Magazine
14
May / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ചർച്ചകൾക്കൊടുവിൽ കോൺ​ഗ്രസ് മുഖ്യമന്ത്രി പ്രഖ്യാപനം ഇന്നുണ്ടാകും.... ഇന്ന് ചേരുന്ന കോൺഗ്രസ് നിയമസഭാകക്ഷി യോഗത്തിൽ സംസ്ഥാന മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാനാണ് ഹൈക്കമാൻഡ് തീരുമാനം, എല്ലാ എംഎൽ‌എമാരോടും രാവിലെ തന്നെ തിരുവനന്തപുരത്ത് എത്താൻ കെപിസിസി നിർദേശം നൽകി


സൗദി അറേബ്യ ഇറാനുളളിൽ അതീവ രഹസ്യമായി വ്യോമാക്രമണം നടത്തി..ചരിത്രത്തിലാദ്യമായാണ് റിയാദ് നേരിട്ട് ഇറാനിയൻ മണ്ണിൽ സൈനിക നടപടി കൈക്കൊള്ളുന്നത്..


സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..


ഡൽഹിയിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ എ.കെ ജി ഭവനിൽ, അനുഭവിച്ചത് സമാനതകളില്ലാത്ത അവഗണന.. തന്റെ വിശ്വസ്തനെ വിളിച്ച് വാടകവീടിന് യെസ് മൂളാൻ നിർദ്ദേശം നൽകുകയായിരുന്നു അദ്ദേഹം..


ആകാശത്ത് നിന്ന് മരണം.. ഇടിമിന്നലേറ്റ് 4 കുട്ടികൾ മരിച്ചു..തീവ്രമായ 'ഡയറക്ട് ഹിറ്റ്'..രക്ഷപെടാൻ ഒരു നിമിഷം പോലും കിട്ടില്ല..അപകടത്തില്‍പ്പെട്ടവര്‍ക്ക് ഹൃദയമിടിപ്പ് നിലച്ച നിലയിലാണ് ആശുപത്രിയിലെത്തിച്ചത്..

ശക്തമായ കാറ്റിലും മഴയിലും ചെന്നൈ നഗരത്തിലും പരിസരപ്രദേശത്തും വൻനാശനഷ്ടം....പേടിച്ച് വിറച്ച് ജനം!!! തടാകത്തിന് സമീപം മുതലയിറങ്ങിയത് ജനങ്ങളെ ആശങ്കയിലാഴ്ത്തി....പ്രധാന റോഡുകളിലെല്ലാം നിലവിൽ വെള്ളം കയറിയ സ്ഥിതിയാണ്...

04 DECEMBER 2023 03:59 PM IST
മലയാളി വാര്‍ത്ത

ശക്തമായ കാറ്റിലും മഴയിലും ചെന്നൈ നഗരത്തിലും പരിസരപ്രദേശത്തും വൻനാശനഷ്ടം. രാത്രി പെയ്ത മഴയിൽ നഗരത്തിന്റെ പ്രധാനമേഖലയിൽ വെള്ളം കയറി. ചെന്നൈ, തിരുവള്ളൂർ, ചെങ്കൽപ്പെട്ട്, കഞ്ചീപുരം ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.ന​ഗരത്തിലെ പ്രധാന റോഡുകളിലെല്ലാം നിലവിൽ വെള്ളം കയറിയ സ്ഥിതിയാണ്. വിവിധ മെട്രോ സ്റ്റേഷനുകളിലേക്കുള്ള പ്രവേശനവും വെള്ളം കയറിയതിനാൽ മുടങ്ങിയിരിക്കുകയാണ്. നിലവിൽ, ആവശ്യസർവീസുകൾക്ക്‌ മാത്രമാണ് ആളുകൾ റോഡിലിറങ്ങുന്നത്. അത്യാവശമെങ്കിൽ മാത്രം പുറത്തിറങ്ങാനുള്ള നിർദേശം ജനങ്ങൾക്കും കെെമാറിയിട്ടുണ്ട്. അതിനിടെ, ഹസൻ തടാകത്തിന് സമീപം മുതലയിറങ്ങിയത് ജനങ്ങളെ ആശങ്കയിലാഴ്ത്തിയിട്ടുണ്ട്. വഴിയാത്രക്കാരാണ് മുതലയെ കണ്ടത്. വിവരം പോലീസിൽ അറിയിച്ചിട്ടുണ്ട്.ബംഗാൾ ഉൾക്കടലിൽ രൂപംകൊണ്ട ന്യൂനമർദം കരയിൽ കടക്കുമ്പോൾ മണിക്കൂറിൽ 90 കിലോമീറ്റർവരെ വേഗമുണ്ടാകുമെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു.

 

ചൊവ്വാഴ്ച ഉച്ചയ്ക്കുശേഷം രണ്ടിനും നാലിനുമിടയിൽ ആന്ധ്രാപ്രദേശിലെ നെല്ലൂരിനും മച്ചിലപട്ടിനത്തിനും ഇടയിൽ കരതൊടും.കരതൊടുമ്പോൾ ചെന്നൈ, ചെങ്കൽപ്പെട്ട്, കാഞ്ചീപുരം, തിരുവള്ളൂർ, റാണിപ്പേട്ട്, വെല്ലൂർ എന്നീ ജില്ലകളിൽ കനത്തമഴ പെയ്യും. തീരപ്രദേശങ്ങളിൽ അതിജാഗ്രത തുടരുന്നുണ്ട്.മീൻപിടിത്തക്കാർ കടലിലിറങ്ങരുതെന്നും കടലിൽപ്പോയവരോട് തിരിച്ചുവരാനും നിർദേശിച്ചു. കാറ്റിന്റെ വേഗം മണിക്കൂറിൽ 50 മുതൽ 60 കിലോമീറ്ററായി വർധിച്ചതിനാൽ മറീന ബീച്ചിൽ സന്ദർശകരെ വിലക്കി.ചെന്നൈ, കാഞ്ചീപുരം തിരുവള്ളൂർ ജില്ലയിലും കടൽക്കരകളിൽ സന്ദർശകരെ വിലക്കിയിട്ടുണ്ട്. ഇവിടങ്ങളിൽ പോലീസിനെ നിയോഗിച്ചു. ബംഗാൾ ഉൾക്കടലിൽ രൂപംകൊണ്ട ന്യൂനമർദം അതിതീവ്രന്യൂനമർദമായി മാറി. തിങ്കളാഴ്ചയോടെ ചുഴലിക്കാറ്റായി മാറും. ഈ സമയത്ത് ചെന്നൈയിലും സമീപജില്ലകളിലും 20 സെന്റീമീറ്ററോളം മഴ പെയ്യാൻ സാധ്യതയുണ്ട്.ഇപ്പോൾ ചെന്നൈയിൽനിന്ന് 230 കിലോമീറ്റർ അകലെ ബംഗാൾ ഉൾക്കടലിലാണ് തീവ്രന്യൂനമർദമുള്ളത്.

ചുഴലിക്കാറ്റ് കടന്നുപോകുന്ന ആന്ധ്രാപ്രദേശിലെ നെല്ലൂർ, തമിഴ്നാട്ടിലെ ചെന്നൈ, തിരുവള്ളൂർ ജില്ലകളുടെ സമീപപ്രദേശമാണ്. ചെന്നൈയിൽനിന്ന് നെല്ലൂരിലേക്ക് 176 കിലോമീറ്ററും മച്ചിലപട്ടിനത്തേക്ക് 466 കിലോമീറ്ററുമാണുള്ളത്. അതിനാൽ, കഴിവതും വീടിന് പുറത്തിറങ്ങരുതെന്നാണ് നിർദേശം. 24 മണിക്കൂറും വൈദ്യുതിവിതരണം ഉറപ്പാക്കാൻ നടപടിയെടുത്തിട്ടുണ്ട്.ചുഴലിക്കാറ്റിനെ നേരിടുന്നതിനുള്ള എല്ലാ തയ്യാറെടുപ്പുകളും നടത്തിയിട്ടുണ്ടെന്ന് സർക്കാർ. മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്റെ നേതൃത്വത്തിൽ ഒരുക്കങ്ങൾ വിലയിരുത്തി. വിവിധ വകുപ്പുകളുടെ നേതൃത്വത്തിലാണ് ദുരിതാശ്വസ സംഘങ്ങൾ പ്രവർത്തിക്കുന്നത്.തീരസംരക്ഷണ സേനയുടെ സേവനവും ലഭ്യമാക്കിയിട്ടുണ്ട്. തീരസംരക്ഷണ സേനയുടെ 20 കപ്പലുകൾ, 10 ഹെലികോപ്റ്ററുകൾ എന്നിവ സജ്ജമാണ്. കടലിൽ സേനയുടെ നിരീക്ഷണവും ശക്തമാക്കി.ചെന്നൈയിൽ വെള്ളക്കെട്ടുകൾ ഒഴിവാക്കാനുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്ന് മന്ത്രി കെ.എൻ. നെഹ്‌റു അറിയിച്ചു.

 

റോഡുകളിലെ വെള്ളം വറ്റിക്കുന്നതിനായി ആയിരത്തോളം മോട്ടോറുകൾ സജ്ജമാണ്. 30 സെന്റീ മീറ്റർ മഴയുണ്ടായാലും വെള്ളക്കെട്ടുണ്ടാകാതിരിക്കുന്ന വിധത്തിൽ തയ്യാറെടുപ്പുകൾ നടത്തിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. മരങ്ങൾ കടപുഴകി വീണാൽ വെട്ടിമാറ്റാനുള്ള ഉപകരണങ്ങളും ജെ.സി.ബി. അടക്കം യന്ത്രങ്ങളും എത്തിച്ചിട്ടുണ്ട്.ബംഗാൾ ഉൾക്കടലിൽ തീവ്രന്യൂനമർദം രൂപംകൊണ്ടതോടെ കാറ്റിന്റെ വേഗം മണിക്കൂറിൽ 60-70 കിലോമീറ്ററായി ഉയർന്നതോടെ കടൽ പ്രക്ഷുബ്ധമായി.ചെന്നൈ സമീപപ്രദേശങ്ങളിലെയും കടൽത്തീരങ്ങളിൽ കാറ്റിന്റെ വേഗം കൂടിയതിനാൽ 12 അടിവരെ ഉയരത്തിലാണ് തിരമാലകൾ കരയിലേക്കടിക്കുന്നത്. കടൽക്കരകളിലേക്ക് ജനങ്ങൾ വരുന്നത് പൂർണമായി ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടു. ചെന്നൈയിൽ മറീന ബീച്ച്, പട്ടിനപ്പാക്കം ബീച്ച്, ബസന്ത് നഗർ ബീച്ച്, കാശിമേട് ബീച്ചുകൾ ഉൾപ്പെടെയുള്ള കടൽക്കരകൾ പ്രക്ഷുബ്ധമാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സൗദി ജയിലിൽ കഴിയുന്ന കോഴിക്കോട് കോടമ്പുഴ സ്വദേശി അബ്​ദുൽ റഹീമി​ന്‍റെ മോചനത്തിനായുള്ള നടപടികൾ ഊർജ്ജിതത്തിൽ....  (9 minutes ago)

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെ ആറ് വിക്കറ്റിന് തകര്‍ത്ത് റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു  (20 minutes ago)

സിബിഎസ്ഇ പ്ലസ്ടു പരീക്ഷയിൽ ഒരു വിഷയത്തിൽ തോറ്റതിൽ മനംനൊന്ത് വിദ്യാർഥി ജീവനൊടുക്കി  (27 minutes ago)

ബൈക്കിന് പിന്നിൽ ലോറി ഇടിച്ച് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം...  (34 minutes ago)

കാവൽ മുഖ്യമന്ത്രി പിണറായി വിജയൻ ഗവർണർ രാജേന്ദ്രവിശ്വനാഥ് ആർലേക്കറെ ലോക് ഭവനിൽ സന്ദർശിച്ചു...  (42 minutes ago)

എസ്.എസ്.എൽ.സി പരീക്ഷാഫലം നാളെ പ്രഖ്യാപിക്കും...  (56 minutes ago)

ചർച്ചകൾക്കൊടുവിൽ കോൺ​ഗ്രസ് മുഖ്യമന്ത്രി പ്രഖ്യാപനം ഇന്നുണ്ടാകും.... ഇന്ന് ചേരുന്ന കോൺഗ്രസ് നിയമസഭാകക്ഷി യോഗത്തിൽ സംസ്ഥാന മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാനാണ് ഹൈക്കമാൻഡ് തീരുമാനം, എല്ലാ എംഎൽ‌എമാരോടും രാവില  (1 hour ago)

മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാന്‍ നാളെ കോണ്‍ഗ്രസ് നിയമസഭാകക്ഷി യോഗം  (9 hours ago)

പന്ത്രണ്ടാം ക്ലാസിലെ മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ മെഡിക്കല്‍ പ്രവേശനം നടത്തണം: നീറ്റ് പരീക്ഷാരീതി പൂര്‍ണമായും നിറുത്തലാക്കണമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എസ്. ജോസഫ് വിജയ്  (11 hours ago)

സംസ്ഥാനത്ത് നാളെ മുതൽ വേനൽ മഴ ശക്തമാകും  (11 hours ago)

കഴിഞ്ഞ പത്ത് ദിവസമായി തുടരുന്ന നാടകീയ നീക്കങ്ങള്‍ നാളെ അവസാനിക്കും  (11 hours ago)

മുഖ്യമന്ത്രി ആരെന്നതിൽ ഹൈക്കമാൻഡ് തീരുമാനം വന്നിട്ടില്ലെങ്കിലും ആഘോഷം തുടങ്ങി വി ഡി സതീശൻ അനുകൂലികൾ  (11 hours ago)

ഖത്തര്‍ യാത്രയ്ക്ക് സിദ്ദിഖിന് അനുമതി നല്‍കി കോടതി  (11 hours ago)

ഹൈകമാൻഡ്‌ ഊളകളേ... ജനങ്ങളെ മണ്ടന്മാരാക്കുന്നോ സതീശന്റെ വീട്ടിനു മുന്നിൽ പൊട്ടിക്കരഞ്ഞ് ജനങ്ങൾ  (11 hours ago)

കനത്ത മഴയില്‍ കോണ്‍ക്രീറ്റ് മതില്‍ ഇടിഞ്ഞ് വീണ് അപകടം  (12 hours ago)

Malayali Vartha Recommends