Widgets Magazine
14
May / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ചർച്ചകൾക്കൊടുവിൽ കോൺ​ഗ്രസ് മുഖ്യമന്ത്രി പ്രഖ്യാപനം ഇന്നുണ്ടാകും.... ഇന്ന് ചേരുന്ന കോൺഗ്രസ് നിയമസഭാകക്ഷി യോഗത്തിൽ സംസ്ഥാന മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാനാണ് ഹൈക്കമാൻഡ് തീരുമാനം, എല്ലാ എംഎൽ‌എമാരോടും രാവിലെ തന്നെ തിരുവനന്തപുരത്ത് എത്താൻ കെപിസിസി നിർദേശം നൽകി


സൗദി അറേബ്യ ഇറാനുളളിൽ അതീവ രഹസ്യമായി വ്യോമാക്രമണം നടത്തി..ചരിത്രത്തിലാദ്യമായാണ് റിയാദ് നേരിട്ട് ഇറാനിയൻ മണ്ണിൽ സൈനിക നടപടി കൈക്കൊള്ളുന്നത്..


സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..


ഡൽഹിയിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ എ.കെ ജി ഭവനിൽ, അനുഭവിച്ചത് സമാനതകളില്ലാത്ത അവഗണന.. തന്റെ വിശ്വസ്തനെ വിളിച്ച് വാടകവീടിന് യെസ് മൂളാൻ നിർദ്ദേശം നൽകുകയായിരുന്നു അദ്ദേഹം..


ആകാശത്ത് നിന്ന് മരണം.. ഇടിമിന്നലേറ്റ് 4 കുട്ടികൾ മരിച്ചു..തീവ്രമായ 'ഡയറക്ട് ഹിറ്റ്'..രക്ഷപെടാൻ ഒരു നിമിഷം പോലും കിട്ടില്ല..അപകടത്തില്‍പ്പെട്ടവര്‍ക്ക് ഹൃദയമിടിപ്പ് നിലച്ച നിലയിലാണ് ആശുപത്രിയിലെത്തിച്ചത്..

മാലദ്വീപിൽനിന്ന് ഇന്ത്യൻ സൈന്യം പിൻവാങ്ങുമെന്ന്‌ ഉറപ്പു കിട്ടി...ദ്വീപിലെ വികസനപ്രശ്‌നങ്ങൾ പരിഹരിക്കാൻ ഉന്നതല സമിതിയെ നിയോഗിക്കാൻ തീരുമാനിച്ചു...ചൈനയുമായും സഹകരിച്ചു പ്രവർത്തിക്കാനാണ് ആഗ്രഹിക്കുന്നത്...

04 DECEMBER 2023 04:35 PM IST
മലയാളി വാര്‍ത്ത

അടുത്തിടെ നടന്ന പ്രസിഡൻഷ്യൽ റണ്ണോഫിൽ ചൈനയുടെ പിന്തുണയുള്ള സ്ഥാനാർത്ഥി മുഹമ്മദ് മുയിസു വിജയിച്ചതിനാൽ അയൽരാജ്യമായ മാലദ്വീപിൽ ഇന്ത്യയ്ക്ക് തിരിച്ചടിയേറ്റു , ഇന്ത്യയെ പിന്തുണയ്ക്കുന്ന നിലവിലെ പ്രസിഡന്റ് ഇബ്രാഹിം സോലിഹിനെ പരാജയപ്പെടുത്തി. സെപ്തംബർ 9-ന് നടന്ന പ്രാരംഭ വോട്ടെടുപ്പിന് ശേഷമാണ് ഈ ഫലം വരുന്നത്,മാലദ്വീപിലെ ജനങ്ങൾക്ക് പ്രയോജനകരമായ പദ്ധതികൾക്ക് തന്റെ സർക്കാർ തടസ്സം സൃഷ്ടിക്കില്ലെന്ന് മുയിസു പ്രസ്താവിക്കുമ്പോൾ, ഇന്ത്യയുമായുള്ള പ്രതിരോധ, സുരക്ഷാ പങ്കാളിത്തത്തിന്റെ ഭാവിയെക്കുറിച്ച് ഇത് ആശങ്ക ഉയർത്തുന്നു. തന്റെ ഭരണകാലത്ത് ഇന്ത്യൻ നാവികസേനയുടെ ഹെലികോപ്റ്ററുകളും ഉദ്യോഗസ്ഥരും മാലിദ്വീപിൽ നിന്ന് മാറ്റണമെന്ന് മുൻ പ്രസിഡന്റ് യമീൻ ആവശ്യപ്പെട്ടിരുന്നു. സമാനമായ നിലപാട് സ്വീകരിക്കാനുള്ള സന്നദ്ധത മുയിസു സൂചിപ്പിച്ചിട്ടുണ്ടായിരുന്നു.

 

ഇപ്പോഴിതാ മാലദ്വീപിൽനിന്ന് സൈന്യത്തെ പിൻവലിക്കാൻ ഇന്ത്യ തയ്യാറായതായി പ്രസിഡന്റ് മുഹമ്മദ് മുയിസു. ദുബായിൽനടന്ന കാലാവസ്ഥാ ഉച്ചക്കോടിക്കിടെ പ്രധാനമന്ത്രി നരേന്ദ്രമോദിയും മാലദ്വീപ് പ്രസിഡന്റ് മുഹമ്മദ് മുയിസുവും വിഷയം ചർച്ചചെയ്തുവെന്ന് ഇന്ത്യൻ എക്‌സ്പ്രസ് റിപ്പോർട്ട് ചെയ്തു. നിലവിൽ ദ്വീപിലുള്ള ഇന്ത്യൻ ഹെലികോപ്ടറുകളും വിമാനങ്ങളും എങ്ങനെ നിലനിർത്താം എന്ന കാര്യം ഇരുവരും ചർച്ചചെയ്‌തെന്നാണ് വിവരം.ഇരുരാജ്യങ്ങളിലെയും പ്രത്യേകസമിതി ഇതുസംബന്ധിച്ച് വിവരങ്ങൾ വിലയിരുത്താമെന്ന ധാരണയിൽ എത്തിയിട്ടുണ്ട്. സൈന്യത്തെ പിൻവലിക്കുമെന്ന് ഇന്ത്യൻ സർക്കാർ ഉറപ്പുനൽകിയതായി മാലിയിലെ മാധ്യമപ്രവർത്തകരോട് മുയിസു പറഞ്ഞു. ദ്വീപിലെ വികസനപ്രശ്‌നങ്ങൾ പരിഹരിക്കാൻ ഉന്നതല സമിതിയെ നിയോഗിക്കാൻ തീരുമാനിച്ചതായും അദ്ദേഹം അറിയിച്ചു.

എന്നാൽ ഇതുസംബന്ധിച്ച് ഇന്ത്യൻ വിദേശകാര്യമന്ത്രാലയത്തിൽ നിന്നും ഔദ്യോഗിക പ്രതികരണം ഉണ്ടായിട്ടില്ല. അടിയന്തര വൈദ്യസഹായത്തിന് രോഗികളെ കൊണ്ടുപോകുന്നതിനും ദുരന്തനിവാരണ പ്രവർത്തനങ്ങൾക്കുമായി രണ്ട് ഹെലികോപ്ടറുകളും ഒരു വിമാനവും മാലദ്വീപ് നാഷ്ണൽ ഡിഫൻസ് ഫോഴ്‌സി(എം.എൻ.ഡി.എഫ്)ന് ഇന്ത്യ നൽകിയിരുന്നു. 77 ഇന്ത്യൻ സൈനികരും ദ്വീപിലുണ്ട്.സമുദ്രമേഖലയിലെ നിരീക്ഷണത്തിനും സേനാംഗങ്ങളെ പരിശീലിപ്പിക്കുന്നതിനുമുൾപ്പെടെ ഇന്ത്യ മാലദ്വീപിനെ സഹായിക്കുന്നുണ്ടെന്നും ഇന്ത്യൻ സൈനികരെ മാലദ്വീപിൽനിന്ന് പിൻവലിക്കണമെങ്കിൽ കേന്ദ്രം നിർദേശിക്കണമെന്നും നാവികസേന ചീഫ് അഡ്മിറൽ ആർ. ഹരികുമാർ നേരത്തെ വ്യക്തമാക്കിയിരുന്നു.ചൈനാ അനുകൂല നേതാവായി പറയപ്പെടുന്ന മുഹമ്മദ് മുയിസു നവംബർ 17-നാണ് മാലദ്വീപ് പ്രസിഡന്റായി സത്യപ്രതിജ്ഞ ചെയ്തത്. മാലദ്വീപിലെ ഇന്ത്യൻ സൈന്യത്തിന്റെ സാന്നിധ്യം പൂർണ്ണമായി ഇല്ലാതാക്കുമെന്നായിരുന്നു മുയിസുവിന്റെ പ്രധാന തിരഞ്ഞെടുപ്പ് വാഗ്ദാനം.

 

വിജയത്തിന് ശേഷവും അദ്ദേഹം ഇക്കാര്യം ആവർത്തിച്ചിരുന്നു. ഇതിന്റെ തുടർച്ചയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റതിന്റെ തൊട്ടു പിറ്റേന്ന് സൈന്യത്തെ പിൻവലിക്കാൻ അദ്ദേഹം ഇന്ത്യയോട് ഔദ്യോഗികമായി ആവശ്യപ്പെട്ടിരുന്നു.എന്നാൽ, മാലദ്വീപിൽനിന്ന് ഇന്ത്യൻ സൈന്യം പുറത്തായാൽ പകരം ചൈനീസ്‌ സൈന്യത്തെ വിന്യസിക്കില്ലെന്ന് മുയിസു വ്യക്തമാക്കിയിരുന്നു. ഇന്ത്യയുമായും ചൈനയുമായും സഹകരിച്ചു പ്രവർത്തിക്കാനാണ് ആഗ്രഹിക്കുന്നത്.

 

ചൈനയുടെ അടുത്തയാളാണ് താനെന്ന റിപ്പോർട്ടുകൾ നിഷേധിച്ച അദ്ദേഹം, ഇന്ത്യൻ സൈന്യത്തിനുപകരം ചൈനയുടെയോ മറ്റൊരു രാജ്യത്തിന്റേയോ സൈന്യത്തിന് രാജ്യത്ത് ഇടംനൽകാനുദ്ദേശിക്കുന്നില്ലെന്നും പറഞ്ഞിരുന്നു.പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ് മേയിൽ മാലദ്വീപ് സന്ദർശിച്ചിരുന്നു. ഒരു ഫാസ്റ്റ് പട്രോളിങ് കപ്പലും ലാൻഡിങ് ക്രാഫ്റ്റും ദ്വീപിന് കൈമാറിയിരുന്നു. കഴിഞ്ഞ വർഷം ഓഗസ്റ്റിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും അന്നത്തെ മാലദ്വീപ് പ്രസിഡന്റ് ഇബ്രാഹിം മുഹമ്മദ് സോലിഹും ചേർന്ന് ദ്വീപിലെ ഏറ്റവും വലിയ അടിസ്ഥാനസൗകര്യ സംരംഭമായി കണക്കാക്കപ്പെടുന്ന ഗ്രേറ്റർ മെയിൽ കണക്ടിവിറ്റി പദ്ധതി ആരംഭിച്ചിരുന്നു. ഇന്ത്യയുടെ ധനസഹായത്തോടെയുള്ള പദ്ധതിയാണിത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സൗദി ജയിലിൽ കഴിയുന്ന കോഴിക്കോട് കോടമ്പുഴ സ്വദേശി അബ്​ദുൽ റഹീമി​ന്‍റെ മോചനത്തിനായുള്ള നടപടികൾ ഊർജ്ജിതത്തിൽ....  (7 minutes ago)

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെ ആറ് വിക്കറ്റിന് തകര്‍ത്ത് റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു  (18 minutes ago)

സിബിഎസ്ഇ പ്ലസ്ടു പരീക്ഷയിൽ ഒരു വിഷയത്തിൽ തോറ്റതിൽ മനംനൊന്ത് വിദ്യാർഥി ജീവനൊടുക്കി  (25 minutes ago)

ബൈക്കിന് പിന്നിൽ ലോറി ഇടിച്ച് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം...  (32 minutes ago)

കാവൽ മുഖ്യമന്ത്രി പിണറായി വിജയൻ ഗവർണർ രാജേന്ദ്രവിശ്വനാഥ് ആർലേക്കറെ ലോക് ഭവനിൽ സന്ദർശിച്ചു...  (40 minutes ago)

എസ്.എസ്.എൽ.സി പരീക്ഷാഫലം നാളെ പ്രഖ്യാപിക്കും...  (54 minutes ago)

ചർച്ചകൾക്കൊടുവിൽ കോൺ​ഗ്രസ് മുഖ്യമന്ത്രി പ്രഖ്യാപനം ഇന്നുണ്ടാകും.... ഇന്ന് ചേരുന്ന കോൺഗ്രസ് നിയമസഭാകക്ഷി യോഗത്തിൽ സംസ്ഥാന മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാനാണ് ഹൈക്കമാൻഡ് തീരുമാനം, എല്ലാ എംഎൽ‌എമാരോടും രാവില  (1 hour ago)

മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാന്‍ നാളെ കോണ്‍ഗ്രസ് നിയമസഭാകക്ഷി യോഗം  (9 hours ago)

പന്ത്രണ്ടാം ക്ലാസിലെ മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ മെഡിക്കല്‍ പ്രവേശനം നടത്തണം: നീറ്റ് പരീക്ഷാരീതി പൂര്‍ണമായും നിറുത്തലാക്കണമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എസ്. ജോസഫ് വിജയ്  (11 hours ago)

സംസ്ഥാനത്ത് നാളെ മുതൽ വേനൽ മഴ ശക്തമാകും  (11 hours ago)

കഴിഞ്ഞ പത്ത് ദിവസമായി തുടരുന്ന നാടകീയ നീക്കങ്ങള്‍ നാളെ അവസാനിക്കും  (11 hours ago)

മുഖ്യമന്ത്രി ആരെന്നതിൽ ഹൈക്കമാൻഡ് തീരുമാനം വന്നിട്ടില്ലെങ്കിലും ആഘോഷം തുടങ്ങി വി ഡി സതീശൻ അനുകൂലികൾ  (11 hours ago)

ഖത്തര്‍ യാത്രയ്ക്ക് സിദ്ദിഖിന് അനുമതി നല്‍കി കോടതി  (11 hours ago)

ഹൈകമാൻഡ്‌ ഊളകളേ... ജനങ്ങളെ മണ്ടന്മാരാക്കുന്നോ സതീശന്റെ വീട്ടിനു മുന്നിൽ പൊട്ടിക്കരഞ്ഞ് ജനങ്ങൾ  (11 hours ago)

കനത്ത മഴയില്‍ കോണ്‍ക്രീറ്റ് മതില്‍ ഇടിഞ്ഞ് വീണ് അപകടം  (12 hours ago)

Malayali Vartha Recommends