Widgets Magazine
14
May / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ചർച്ചകൾക്കൊടുവിൽ കോൺ​ഗ്രസ് മുഖ്യമന്ത്രി പ്രഖ്യാപനം ഇന്നുണ്ടാകും.... ഇന്ന് ചേരുന്ന കോൺഗ്രസ് നിയമസഭാകക്ഷി യോഗത്തിൽ സംസ്ഥാന മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാനാണ് ഹൈക്കമാൻഡ് തീരുമാനം, എല്ലാ എംഎൽ‌എമാരോടും രാവിലെ തന്നെ തിരുവനന്തപുരത്ത് എത്താൻ കെപിസിസി നിർദേശം നൽകി


സൗദി അറേബ്യ ഇറാനുളളിൽ അതീവ രഹസ്യമായി വ്യോമാക്രമണം നടത്തി..ചരിത്രത്തിലാദ്യമായാണ് റിയാദ് നേരിട്ട് ഇറാനിയൻ മണ്ണിൽ സൈനിക നടപടി കൈക്കൊള്ളുന്നത്..


സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..


ഡൽഹിയിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ എ.കെ ജി ഭവനിൽ, അനുഭവിച്ചത് സമാനതകളില്ലാത്ത അവഗണന.. തന്റെ വിശ്വസ്തനെ വിളിച്ച് വാടകവീടിന് യെസ് മൂളാൻ നിർദ്ദേശം നൽകുകയായിരുന്നു അദ്ദേഹം..


ആകാശത്ത് നിന്ന് മരണം.. ഇടിമിന്നലേറ്റ് 4 കുട്ടികൾ മരിച്ചു..തീവ്രമായ 'ഡയറക്ട് ഹിറ്റ്'..രക്ഷപെടാൻ ഒരു നിമിഷം പോലും കിട്ടില്ല..അപകടത്തില്‍പ്പെട്ടവര്‍ക്ക് ഹൃദയമിടിപ്പ് നിലച്ച നിലയിലാണ് ആശുപത്രിയിലെത്തിച്ചത്..

മൈചോങ് ചുഴലിക്കാറ്റ്... ചെന്നൈയില്‍ അഞ്ചു മരണം; കനത്ത മഴയെത്തുടര്‍ന്ന് നിരവധി വിമാനങ്ങള്‍ റദ്ദാക്കുകയും മറ്റുള്ളവ വഴിതിരിച്ചുവിടുകയും ചെയ്തു

04 DECEMBER 2023 08:47 PM IST
മലയാളി വാര്‍ത്ത

മൈചോങ് ചുഴലിക്കാറ്റിനെ തുടര്‍ന്നുണ്ടായ കനത്ത മഴയ്ക്കും കാറ്റിനും പിന്നാലെ ചെന്നൈയില്‍ അഞ്ചു മരണങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തു. റണ്‍വേ വെള്ളത്തിലായതിനാല്‍ ചെന്നൈ വിമാനത്താവള പ്രവര്‍ത്തനങ്ങളെ പ്രതികൂലമായി ബാധിച്ചിരിക്കുകയാണ്. മൈചോങ് ചുഴലിക്കാറ്റിനെ തുടര്‍ന്നുള്ള കനത്ത മഴയെത്തുടര്‍ന്ന് നിരവധി വിമാനങ്ങള്‍ റദ്ദാക്കുകയും മറ്റുള്ളവ വഴിതിരിച്ചുവിടുകയും ചെയ്തു.

ചുഴലിക്കാറ്റ് തിങ്കളാഴ്ചയോടെ തീവ്ര ചുഴലിക്കാറ്റായി മാറിയതായി ഐഎംഡി പറഞ്ഞു. കാലാവസ്ഥ മോശമായതിനെ തുടര്‍ന്ന് ചൊവ്വാഴ്ച രാവിലെ 9 മണി വരെ വിമാന സര്‍വീസുകള്‍ നിര്‍ത്തിവെച്ചിരിക്കുകയാണെന്ന് അധികൃതര്‍ അറിയിച്ചു. മൈചൗങ് ചുഴലിക്കാറ്റ് തമിഴ്നാട്, ആന്ധ്രാപ്രദേശ് തീരങ്ങളിലേക്ക് അടുക്കുന്നതിന്റെ ഭാഗമായി തിങ്കളാഴ്ച രാത്രി മുഴുവന്‍ ചെന്നൈയില്‍ കനത്ത മഴ പെയ്തിരുന്നു. മഴയില്‍ വെള്ളക്കെട്ട് രൂക്ഷമാകുകയും താഴ്ന്ന പ്രദേശങ്ങളില്‍ ജലനിരപ്പ് ഉയരുകയും ചെയ്തു.

കനത്ത മഴയെ തുടര്‍ന്ന് ചെന്നൈയിലെ വിവിധ മെട്രോ സ്റ്റേഷനുകള്‍ക്ക് സമീപം വെള്ളക്കെട്ട് രൂപപ്പെട്ടു. സെന്റ് തോമസ് മെട്രോ സ്റ്റേഷനില്‍ നാലടിയോളം വെള്ളം ഉയര്‍ന്നു. ഇതു കാരണം സ്റ്റേഷനിലേക്കുള്ള പ്രവേശനം തടസ്സപ്പെട്ടു. ഇതിനെത്തുടര്‍ന്ന് ആലന്തൂരില്‍ നിന്ന് മെട്രോ ട്രെയിനില്‍ കയറാന്‍ യാത്രക്കാര്‍ക്ക് അധികൃത നിര്‍ദ്ദേശം നല്‍കി. കനത്ത മഴയില്‍ നഗരത്തിലുടനീളം അഞ്ച് മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതായി തിങ്കളാഴ്ച ചെന്നൈ പോലീസ് അറിയിച്ചു. വൈദ്യനാഥന്‍ മേല്‍പ്പാലത്തിന് സമീപത്തെ പ്ലാറ്റ്ഫോമില്‍ 70 വയസോളം പ്രായമുള്ള അജ്ഞാതന്റെ മൃതദേഹം കണ്ടെത്തി.

ഫോര്‍ഷോര്‍ എസ്റ്റേറ്റ് ബസ് ഡിപ്പോയില്‍ നിന്ന് 60 വയസ് പ്രായമുള്ള അജ്ഞാത സ്ത്രീയുടെ മൃതദേഹവും കണ്ടെത്തിയിരുന്നു. തമിഴ്‌നാട് ദിണ്ടിഗല്‍ ജില്ലയില്‍ പത്മനാബന്‍ (50) വൈദ്യുതാഘാതമേറ്റ് മരിച്ചു. പാണ്ഡ്യന്‍ നഗറിലെ വീടിനു സമീപം നടക്കുമ്പോള്‍ വൈദ്യുതാഘാതമേറ്റ് ഗണേശന്‍ (70) എന്ന വ്യക്തിയും മരണമടഞ്ഞു. ബസന്റ് നഗറില്‍ മരംവീണ് മുരുകന്‍ (35) മരിച്ചിരുന്നു. കനത്ത മഴയിലും കാറ്റിലും കാനത്തൂരില്‍ പുതുതായി നിര്‍മിച്ച മതില്‍ തകര്‍ന്ന് രണ്ട് പേര്‍ മരിക്കുകയും ഒരാള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ജാര്‍ഖണ്ഡ് സ്വദേശികളാണ് മരിച്ചത്.

ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട 'മൈചോങ്' ചുഴലിക്കാറ്റ് സജീവമാണെന്നും ഇപ്പോള്‍ അത് തീവ്ര ചുഴലിക്കാറ്റായി മാറിയെന്നും ഐഎംഡി ഏറ്റവും പുതിയ ബുള്ളറ്റിനില്‍ വ്യക്തമാക്കി. പടിഞ്ഞാറന്‍ മധ്യഭാഗത്തും അതിനോട് ചേര്‍ന്നുള്ള തെക്കുപടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിലും രാവിലെ 11:30 ന് ചെന്നൈയില്‍ നിന്ന് 90 കിലോമീറ്റര്‍ വടക്ക് കിഴക്കും നെല്ലൂരിന് 140 കിലോമീറ്റര്‍ തെക്കുകിഴക്കും തീവ്ര ചുഴലിക്കാറ്റ് കേന്ദ്രീകരിച്ചിരിക്കുകയാണ്. ഇത് ക്രമേണ ശക്തി പ്രാപിച്ച് വടക്കോട്ട് നീങ്ങി തെക്കന്‍ ആന്ധ്രാപ്രദേശ് തീരം നെല്ലൂരിന് ഇടയില്‍ കടക്കാന്‍ സാധ്യതയുണ്ട്. ഡിസംബര്‍അഞ്ചിന് ബപട്ലയ്ക്ക് സമീപമുള്ള മച്ചിലിപട്ടണത്തിലെത്തുമ്പോള്‍ ഇത് കടുത്ത ചുഴലിക്കാറ്റായി മാറുമെന്ന് ഐഎംഡി എക്സിലൂടെ വ്യക്തമാക്കി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സൗദി ജയിലിൽ കഴിയുന്ന കോഴിക്കോട് കോടമ്പുഴ സ്വദേശി അബ്​ദുൽ റഹീമി​ന്‍റെ മോചനത്തിനായുള്ള നടപടികൾ ഊർജ്ജിതത്തിൽ....  (9 minutes ago)

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെ ആറ് വിക്കറ്റിന് തകര്‍ത്ത് റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു  (20 minutes ago)

സിബിഎസ്ഇ പ്ലസ്ടു പരീക്ഷയിൽ ഒരു വിഷയത്തിൽ തോറ്റതിൽ മനംനൊന്ത് വിദ്യാർഥി ജീവനൊടുക്കി  (27 minutes ago)

ബൈക്കിന് പിന്നിൽ ലോറി ഇടിച്ച് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം...  (34 minutes ago)

കാവൽ മുഖ്യമന്ത്രി പിണറായി വിജയൻ ഗവർണർ രാജേന്ദ്രവിശ്വനാഥ് ആർലേക്കറെ ലോക് ഭവനിൽ സന്ദർശിച്ചു...  (42 minutes ago)

എസ്.എസ്.എൽ.സി പരീക്ഷാഫലം നാളെ പ്രഖ്യാപിക്കും...  (56 minutes ago)

ചർച്ചകൾക്കൊടുവിൽ കോൺ​ഗ്രസ് മുഖ്യമന്ത്രി പ്രഖ്യാപനം ഇന്നുണ്ടാകും.... ഇന്ന് ചേരുന്ന കോൺഗ്രസ് നിയമസഭാകക്ഷി യോഗത്തിൽ സംസ്ഥാന മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാനാണ് ഹൈക്കമാൻഡ് തീരുമാനം, എല്ലാ എംഎൽ‌എമാരോടും രാവില  (1 hour ago)

മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാന്‍ നാളെ കോണ്‍ഗ്രസ് നിയമസഭാകക്ഷി യോഗം  (9 hours ago)

പന്ത്രണ്ടാം ക്ലാസിലെ മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ മെഡിക്കല്‍ പ്രവേശനം നടത്തണം: നീറ്റ് പരീക്ഷാരീതി പൂര്‍ണമായും നിറുത്തലാക്കണമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എസ്. ജോസഫ് വിജയ്  (11 hours ago)

സംസ്ഥാനത്ത് നാളെ മുതൽ വേനൽ മഴ ശക്തമാകും  (11 hours ago)

കഴിഞ്ഞ പത്ത് ദിവസമായി തുടരുന്ന നാടകീയ നീക്കങ്ങള്‍ നാളെ അവസാനിക്കും  (11 hours ago)

മുഖ്യമന്ത്രി ആരെന്നതിൽ ഹൈക്കമാൻഡ് തീരുമാനം വന്നിട്ടില്ലെങ്കിലും ആഘോഷം തുടങ്ങി വി ഡി സതീശൻ അനുകൂലികൾ  (11 hours ago)

ഖത്തര്‍ യാത്രയ്ക്ക് സിദ്ദിഖിന് അനുമതി നല്‍കി കോടതി  (11 hours ago)

ഹൈകമാൻഡ്‌ ഊളകളേ... ജനങ്ങളെ മണ്ടന്മാരാക്കുന്നോ സതീശന്റെ വീട്ടിനു മുന്നിൽ പൊട്ടിക്കരഞ്ഞ് ജനങ്ങൾ  (11 hours ago)

കനത്ത മഴയില്‍ കോണ്‍ക്രീറ്റ് മതില്‍ ഇടിഞ്ഞ് വീണ് അപകടം  (12 hours ago)

Malayali Vartha Recommends