Widgets Magazine
14
May / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ചർച്ചകൾക്കൊടുവിൽ കോൺ​ഗ്രസ് മുഖ്യമന്ത്രി പ്രഖ്യാപനം ഇന്നുണ്ടാകും.... ഇന്ന് ചേരുന്ന കോൺഗ്രസ് നിയമസഭാകക്ഷി യോഗത്തിൽ സംസ്ഥാന മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാനാണ് ഹൈക്കമാൻഡ് തീരുമാനം, എല്ലാ എംഎൽ‌എമാരോടും രാവിലെ തന്നെ തിരുവനന്തപുരത്ത് എത്താൻ കെപിസിസി നിർദേശം നൽകി


സൗദി അറേബ്യ ഇറാനുളളിൽ അതീവ രഹസ്യമായി വ്യോമാക്രമണം നടത്തി..ചരിത്രത്തിലാദ്യമായാണ് റിയാദ് നേരിട്ട് ഇറാനിയൻ മണ്ണിൽ സൈനിക നടപടി കൈക്കൊള്ളുന്നത്..


സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..


ഡൽഹിയിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ എ.കെ ജി ഭവനിൽ, അനുഭവിച്ചത് സമാനതകളില്ലാത്ത അവഗണന.. തന്റെ വിശ്വസ്തനെ വിളിച്ച് വാടകവീടിന് യെസ് മൂളാൻ നിർദ്ദേശം നൽകുകയായിരുന്നു അദ്ദേഹം..


ആകാശത്ത് നിന്ന് മരണം.. ഇടിമിന്നലേറ്റ് 4 കുട്ടികൾ മരിച്ചു..തീവ്രമായ 'ഡയറക്ട് ഹിറ്റ്'..രക്ഷപെടാൻ ഒരു നിമിഷം പോലും കിട്ടില്ല..അപകടത്തില്‍പ്പെട്ടവര്‍ക്ക് ഹൃദയമിടിപ്പ് നിലച്ച നിലയിലാണ് ആശുപത്രിയിലെത്തിച്ചത്..

 യുഎസ് പ്രസിഡന്റ് കമലാ ഹാരിസും സംഗീതജ്ഞ ടെയ്ലർ സ്വിഫ്റ്റും ഉൾപ്പെടുന്ന പട്ടികയിൽ തലപൊക്കത്തിൽ നിർമ്മല സീതാരാമനും..!

06 DECEMBER 2023 03:52 PM IST
മലയാളി വാര്‍ത്ത

 

140 കോടി ജനങ്ങളുള്ള രാജ്യത്തെ ധനമന്ത്രി ആയിരിക്കുക എന്ന പറഞ്ഞത് ഏറ്റവും വെല്ലുവിളി നിറഞ്ഞ കാര്യമാണ്. അതും വ്യത്യസ്ത രാഷ്ട്രീയ സ്വഭാവങ്ങളുള്ള സംസ്ഥാനങ്ങൾ ഉള്ളപ്പോൾ. അവിടെയാണ് നിർമ്മല സീതാരാമൻ എന്ന കേന്ദ്ര ധനമന്ത്രി കരുത്തയാകുന്നത്. മുമ്പ് പ്രതിരോധ മന്ത്രിയായിരുന്ന നിർമ്മല രണ്ടാം മോദി സർക്കാറിന്റെ കാലത്താണ് ധനമന്ത്രിയായത്. ഇപ്പോൾ മോദി മന്ത്രിസഭയിലെ പദവി കൊണ്ട് മൂന്നാം സ്ഥാനത്താണ് ഇവരെന്ന് പറയാം.

ഇപ്പോഴിതാ ലോകത്തെ ശക്തരായ വനിതകളുടെ ഫോബ്സ് പട്ടികയിൽ കേന്ദ്ര ധനമന്ത്രി നിർമല സീതാരാമനും ഇടംപിടിച്ചു. യുഎസ് പ്രസിഡന്റ് കമലാ ഹാരിസും സംഗീതജ്ഞ ടെയ്ലർ സ്വിഫ്റ്റും ഉൾപ്പെടുന്ന പട്ടികയിലാണ് നിർമ്മല ഉള്ഞപ്പെട്ടത്. നിർമല സീതാരാമന് 32-ാം സ്ഥാനമാണുള്ളത്.

 

ധനമന്ത്രി ഉൾപ്പടെ നാല് ഇന്ത്യക്കാരാണ് പട്ടികയിലുള്ളത്. എച്ച്സിഎൽ കോർപറേഷൻ സിഇഒ റോഷ്നി നാടാർ മൽഹോത്ര(60ാംസ്ഥാനം), സ്റ്റീൽ അഥോറിറ്റി ഓഫ് ഇന്ത്യ ചെയർപേഴ്സൺ സോമ മൊണ്ടൽ (70ാം സ്ഥാനം), ബയോകോൺ സ്ഥാപക കിരൺ മജുംദാർ ഷാ (76ാം സ്ഥാനം) എന്നിവരാണ് പട്ടികയിലുള്ള മറ്റ് മൂന്നുപേർ.

യൂറോപ്യൻ കമ്മീഷൻ മേധാവി ഉർസുല വോൺ ഡെർ ലെയ്ൻ ആണ് പട്ടികയിൽ ഒന്നാം സ്ഥാനത്ത്. യൂറോപ്യൻ കേന്ദ്ര ബാങ്ക് മേധാവി ക്രിസ്റ്റീൻ ലഗാർഡെ രണ്ടാം സ്ഥാനത്തും കമല ഹാരിസ് മൂന്നാം സ്ഥാനത്തുമാണ്. 2019ലാണ് നിർമല സീതാരാമൻ കേന്ദ ധനമന്ത്രിയായി ചുമതലയേറ്റത്. രാഷ്ട്രീയത്തിലെത്തുന്നതിന് മുമ്പ് യുകെയിലെ അഗ്രിക്കൾച്ചറൽ എൻജിനിയേഴ്സ് അസോസിയേഷനിലും ബിബിസി വേൾഡിലും പ്രവർത്തിച്ചിട്ടുണ്ട്. ദേശീയ വനിതാ കമ്മീഷൻ അംഗവുമായിരുന്നു.

എച്ച്സിഎൽ സ്ഥാപകനും വ്യവസായിയുമായ ശിവ് നാടാറിന്റെ മകളാണ് മൽഹോത്ര. എച്ച്സിഎൽ ടെക്നോളജീസിന്റെ മേധാവിയെന്ന നിലയിൽ കമ്പനിയുടെ നിർണായക തീരുമാനങ്ങളെടുക്കുന്നത് മൽഹോത്രയാണ്. 2020ലാണ് കമ്പനിയുടെ മേധാവിയായത്. സ്റ്റീൽ അഥോറിറ്റി ഓഫ് ഇന്ത്യ(സെയിൽ)യുടെ ആദ്യ വനിതാ ചെയർപേഴ്സണാണ് സോമ മൊണ്ടൽ. കമ്പനിയെ റെക്കോഡ് സാമ്പത്തിക വളർച്ചയിലേക്ക് നയച്ചത് ഇവരാണെന്ന് ഫോബ്സ് വിലയിരുത്തുന്നു. ഈ കാലയളവിൽ കമ്പനിയുടെ അറ്റാദായം മൂന്ന് ഇരട്ടിയായി ഉയർന്നു.

ഇന്ത്യയിലെ ഏറ്റവും ധനികരായ വനിതകളിൽ ഒരാളാണ് മജുംഗാർ ഷാ. 1978 ബയോകോൺ സ്ഥാപിച്ചു. ഏഷ്യയിലെ ഏറ്റവും വലിയ ഇൻസുലിൻ ഫാക്ടറി മലേഷ്യയിൽ കമ്പനിക്കുണ്ട്.

നരേന്ദ്ര മോദി മന്ത്രിസഭയിൽ ധനം, പ്രതിരോധം, വാണിജ്യം എന്നീ കനപ്പെട്ട മൂന്ന് വകുപ്പുകൾ ഒന്നിച്ച് അരുൺ ജെയ്റ്റിയുടെ തലയിലായത് പ്രശ്‌നമായി. അതോടെ ധനകാര്യമന്ത്രാലയത്തിന്റെ നടത്തിപ്പിന് മുൻ ധനമന്ത്രി യശ്വന്ത് സിൻഹയുടെ മകൻ ജയന്തിനൊപ്പം നിർമല സീതാരാമന് നറുക്ക് വീണു. ജെ.എൻ.യു ഇക്‌ണോമിക്‌സ് പഠനം ഈ സമയത്ത് അവർക്ക് ഗുണം ചെയ്തു. സൗമ്യവും ദീപ്തവുമായ ഇടപെടലുകളെ തുടർന്ന്, നിർമ്മല വളരെ പെട്ടെന്ന് ശ്രദ്ധേയായി. വനിതാ നേതാക്കളുടെ ദൗർലഭ്യമുള്ള ബിജെപിയിൽ, മോദി അടക്കം അവരുടെ പ്രവർത്തനം ശ്രദ്ധിച്ചു.

വെറും മൂന്നേ മൂന്ന് കൊല്ലം കഴിഞ്ഞപ്പോഴേക്കും അവർ പ്രതിരോധ മന്ത്രിയായി. ഇന്ത്യയിൽ സ്വതന്ത്ര ചുമതലയുള്ള ആദ്യ വനിതാ പ്രതിരോധമന്ത്രി എന്ന കീർത്തിയും ഇതോടൊപ്പം നിർമ്മല സീതാരാമന് വന്നുചേർന്നു. നേരത്തെ പ്രധാനമന്ത്രി പദത്തിനൊപ്പം ഇന്ദിരാഗാന്ധി ഈ വകുപ്പു കൈകാര്യം ചെയ്തിരുന്നു. പ്രതിരോധം പോലെ ഒരു സുപ്രധാന വകുപ്പ് ഒരു തുടക്കക്കാരിയെ എൽപ്പിച്ചപ്പോൾ നെറ്റി ചുളിച്ചവർ ഒട്ടേറെ. പക്ഷേ അവിടെയും അവർ ശരിക്കും തിളങ്ങി.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ചർച്ചകൾക്കൊടുവിൽ കോൺ​ഗ്രസ് മുഖ്യമന്ത്രി പ്രഖ്യാപനം ഇന്നുണ്ടാകും.... ഇന്ന് ചേരുന്ന കോൺഗ്രസ് നിയമസഭാകക്ഷി യോഗത്തിൽ സംസ്ഥാന മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാനാണ് ഹൈക്കമാൻഡ് തീരുമാനം, എല്ലാ എംഎൽ‌എമാരോടും രാവില  (5 minutes ago)

മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാന്‍ നാളെ കോണ്‍ഗ്രസ് നിയമസഭാകക്ഷി യോഗം  (7 hours ago)

പന്ത്രണ്ടാം ക്ലാസിലെ മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ മെഡിക്കല്‍ പ്രവേശനം നടത്തണം: നീറ്റ് പരീക്ഷാരീതി പൂര്‍ണമായും നിറുത്തലാക്കണമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എസ്. ജോസഫ് വിജയ്  (10 hours ago)

സംസ്ഥാനത്ത് നാളെ മുതൽ വേനൽ മഴ ശക്തമാകും  (10 hours ago)

കഴിഞ്ഞ പത്ത് ദിവസമായി തുടരുന്ന നാടകീയ നീക്കങ്ങള്‍ നാളെ അവസാനിക്കും  (10 hours ago)

മുഖ്യമന്ത്രി ആരെന്നതിൽ ഹൈക്കമാൻഡ് തീരുമാനം വന്നിട്ടില്ലെങ്കിലും ആഘോഷം തുടങ്ങി വി ഡി സതീശൻ അനുകൂലികൾ  (10 hours ago)

ഖത്തര്‍ യാത്രയ്ക്ക് സിദ്ദിഖിന് അനുമതി നല്‍കി കോടതി  (10 hours ago)

ഹൈകമാൻഡ്‌ ഊളകളേ... ജനങ്ങളെ മണ്ടന്മാരാക്കുന്നോ സതീശന്റെ വീട്ടിനു മുന്നിൽ പൊട്ടിക്കരഞ്ഞ് ജനങ്ങൾ  (10 hours ago)

കനത്ത മഴയില്‍ കോണ്‍ക്രീറ്റ് മതില്‍ ഇടിഞ്ഞ് വീണ് അപകടം  (10 hours ago)

കേരളത്തിലെ മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കാൻ മുതിർന്ന നേതാവ് എ.കെ. ആന്റണിയെ വിളിച്ച് രാഹുൽ ​ഗാന്ധി  (10 hours ago)

സ്‌കൂള്‍ അധ്യാപകന്‍ കടന്നല്‍ കുത്തേറ്റ് മരിച്ചു  (11 hours ago)

ഉടുപ്പ് കീറുന്നോ..... പോലീസുകാരിയെ വിരട്ടി SFI.....ചത്തിട്ടില്ല ഞങ്ങൾ.. SFI തല പൊക്കി തുടങ്ങി  (11 hours ago)

'കണ്ണേ..കരളേ..സതീശാ..'... ആലുവ വി ഡി-യുടെ വീടിന് മുന്നിൽ മുഖ്യമന്ത്രി പ്രഖ്യാപനം..! കണ്ണ് നിറഞ്ഞ് സതീശൻ..! മുഖ്യൻ..!  (11 hours ago)

സതീശൻ വീടിന് പുറത്തിറങ്ങി കണ്ണ് നിറഞ്ഞ് VD ആഘോഷം തടുങ്ങി സതീശൻ മുഖ്യമന്ത്രി  (12 hours ago)

മെയ് 24 മുതൽ രാഷ്‌ട്രപതി ഭരണം കേരളത്തിൽ ലെഫ്റ്റനന്റ് ഗവർണർ വരും 37 മാറ്റങ്ങളും ഉണ്ടാവും  (13 hours ago)

Malayali Vartha Recommends