ചെന്നൈ നഗരം ഇപ്പോഴും ദുരിതത്തില്‍... നഗരത്തിന്റെ പല ഭാഗങ്ങളിലും സമീപ പ്രദേശങ്ങളിലും ഇന്നും വെള്ളക്കെട്ടും വൈദ്യുതി തടസ്സവും നേരിടുന്നു

മിഷോങ് ചുഴലിക്കാറ്റിനെത്തുടര്‍ന്ന് ചെന്നൈ നഗരം ഇപ്പോഴും വെള്ളപ്പൊക്കത്തില്‍. നഗരത്തിന്റെ പല ഭാഗങ്ങളിലും സമീപ പ്രദേശങ്ങളിലും ഇന്നും വെള്ളക്കെട്ടും വൈദ്യുതി തടസ്സവും നേരിടുന്നു. കേബിളുകള്‍ വെള്ളത്തിനടിയിലായതിനാല്‍ പ്രതിരോധ നടപടിയെന്ന നിലയില്‍ ചില പ്രദേശങ്ങളില്‍ വൈദ്യുതി വിതരണം പുനഃസ്ഥാപിച്ചിട്ടില്ലെന്നും, സാധാരണ നില പുനഃസ്ഥാപിക്കാനുള്ള എല്ലാ ശ്രമങ്ങളും നടത്തുന്നുണ്ടെന്നും തമിഴ്നാട് സര്‍ക്കാര്‍ അറിയിച്ചു. ചുഴലിക്കാറ്റിനെ തുടര്‍ന്നുണ്ടായ കനത്ത മഴയില്‍ വേളാച്ചേരിയും താംബരവും ഉള്‍പ്പെടെയുള്ള പ്രദേശങ്ങള്‍ വെള്ളത്തിനടിയിലായി. ഈ പ്രദേശങ്ങളിലെ ആളുകളെ സുരക്ഷിത മേഖലകളിലേക്ക് മാറ്റി.
അതേസമയം വെള്ളപ്പൊക്കത്തെ തുടര്‍ന്നുണ്ടായ നാശനഷടങ്ങളും അനുഭവങ്ങളും പ്രദേശവാസികള്‍ പങ്കുവച്ചു. നഗരത്തിലെ മുപ്പതിലധികം കടകളിലേക്ക് വെള്ളം കയറിയതായി ചെന്നൈ കൊളത്തൂരിലെ കടയുടമയായ രാജാറാം പറഞ്ഞു. കഴിഞ്ഞ രണ്ട് ദിവസമായി വൈദ്യുതിയില്ല. ചൈനയില്‍ നിന്ന് ഇറക്കുമതി ചെയ്ത ആയിരത്തിലധികം മത്സ്യങ്ങള്‍ ചത്തുപൊങ്ങി. ഇതുമൂലം 3-5 ലക്ഷം രൂപയുടെ നഷ്ടമുണ്ടായതായി അദ്ദേഹം പറഞ്ഞു.
'ഞങ്ങളുടെ പ്രദേശത്ത് മൊത്തം വെള്ളം കയറി. ഞങ്ങള്‍ക്ക് ശരിയായ ഭക്ഷണവും വെള്ളവും പ്രാഥമിക ആവശ്യങ്ങളും ലഭിക്കുന്ന ഒരു ദുരിതാശ്വാസ ക്യാമ്പ് സര്‍ക്കാര്‍ ക്രമീകരിച്ചിട്ടുണ്ട്. ഈ ക്യാമ്പില്‍ ഞങ്ങള്‍ക്ക് ദിവസം മുഴുവന്‍ സാധനങ്ങള്‍ ലഭിക്കുന്നു. ഗണേശപുരം, ഓസ്റ്റിന്‍ നഗര്‍, ബക്സ് റോഡ്, രാധാകൃഷ്ണപുരം എന്നിവിടങ്ങളിലേക്ക് സര്‍ക്കാര്‍ ഭക്ഷണം എത്തിച്ചു നല്‍കുന്നുണ്ട്. ജലനിരപ്പ് കുറഞ്ഞിട്ടില്ല, താമസക്കാര്‍ ബുദ്ധിമുട്ടുകയാണ്.'- ദുരിതാശ്വാസ ക്യാമ്പില്‍ കഴിയുന്ന പാര്‍വതി പറഞ്ഞു.
https://www.facebook.com/Malayalivartha

























