നിര്‍മ്മല സീതാരാമന്‍ ആരാ മൊതല്?;പിണറായിയെ വിറപ്പിച്ച് ഒന്നാമത് ഇനി ഡബിള്‍ സ്‌ട്രോങ്ങ്,കരുത്തരില്‍ കരുത്തയെന്ന് തെളിയിച്ച് ഈ കേന്ദ്ര മന്ത്രി,ദേ ഇതാണ് അന്തങ്ങളെ ശരിക്കുള്ള സ്ത്രീ ശാക്തീകരണം,വനിതള്‍ക്ക് ഒരു മാതൃകയാണ് നിര്‍മ്മല സീതാരാമന്

140 കോടി ജനങ്ങളും വ്യത്യസ്ത രാഷ്ട്രീയ സ്വഭാവങ്ങളുള്ള സംസ്ഥാനങ്ങളുമുള്ള ഒരു രാജ്യത്തെ ധനമന്ത്രി ആയിരിക്കുക എന്ന് പറയുന്നത് അത്ര എളുപ്പമുള്ള കാര്യമൊന്നുമല്ല ..മുമ്പ് പ്രതിരോധ മന്ത്രിയായിരുന്ന നിര്‍മ്മല രണ്ടാം മോദി സര്‍ക്കാറിന്റെ കാലത്താണ് ധനമന്ത്രിയായത്. ഇപ്പോള്‍ മോദി മന്ത്രിസഭയിലെ പദവി കൊണ്ട് മൂന്നാം സ്ഥാനത്താണ് നിര്‍മല സീതാരാമന്‍..ഇപ്പോഴിതാ ലോകത്തെ ശക്തരായ വനിതകളുടെ ഫോബ്‌സ് പട്ടികയില്‍ കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമനും എത്തിയിരിക്കുകയാണ് ..ഫോബ്‌സ് പുറത്തിറക്കിയ പട്ടികയില്‍, യുഎസ് വൈസ് പ്രസിഡന്റ് കമലാ ഹാരിസ്, സംഗീതജ്ഞ ടെയ്‌ലര്‍ സ്വിഫ്റ്റ് എന്നിവര്‍ ഉള്‍പ്പെട്ട പട്ടികയില്‍ ആണ് നിര്‍മല സീതാരാമന്‍ ഉള്‍പ്പെട്ടിരിക്കുന്നത് . .കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍ ഉള്‍പ്പെടെയുള്ള നാല് വനിതകളാണ് ഇന്ത്യയില്‍ നിന്ന് പട്ടികയില്‍ ഇടംപിടിച്ചത്. 32ാം സ്ഥാനത്താണ് നിര്‍മല സീതാരാമന്‍. റോഷ്‌നി നാടാര്‍ മല്‍ഹോത്ര 60ാം സ്ഥാനത്താണ്, സോമ മൊണ്ടല്‍ 70ാം സ്ഥാനത്തും കിരണ്‍ മജുംദാര്‍ ഷാ 76ാം സ്ഥാനത്തുമാണ്.
ദക്ഷിണേന്ത്യന്‍ സംസ്ഥാനത്തിന് കേന്ദ്രം ഗ്രാന്റ് നിഷേധിക്കുന്നുവെന്ന ആരോപണത്തില്‍ നിയമനടപടികള്‍ സ്വീകരിക്കാനുള്ള കേരള സര്‍ക്കാരിന്റെ നീക്കത്തിനു തക്കതായ മറുപടി ധനമന്ത്രി നല്‍കിയിരുന്നു . ബിജെപിയുടെ നേതൃത്വത്തിലുള്ള കേന്ദ്രം ഗ്രാന്റുകളും ഫണ്ടുകളും തടഞ്ഞുവയ്ക്കുന്നുവെന്ന പിണറായി വിജയന്റെ നേതൃത്വത്തിലുള്ള സര്‍ക്കാരിന്റെ ദീര്‍ഘകാല ആരോപണം നിരസിച്ച കേന്ദ്രമന്ത്രി, രാഷ്ട്രീയ നേട്ടത്തിനും പൊതുജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനുമാണ് ഇത്തരം ആരോപണങ്ങള്‍ ഉന്നയിക്കുന്നതെന്നും പറഞ്ഞു. ദക്ഷിണേന്ത്യന്‍ സംസ്ഥാനത്തിന് കേന്ദ്രം ഗ്രാന്റ് നിഷേധിക്കുന്നുവെന്ന ആരോപണത്തില്‍ നിയമനടപടികള്‍ സ്വീകരിക്കാനുള്ള കേരള സര്‍ക്കാരിന്റെ നീക്കം ശ്രദ്ധയില്‍ വന്നപ്പോള്‍ 'നിങ്ങള്‍ക്ക് എന്നെ ഏത് കോടതിയിലും വെല്ലുവിളിക്കാം, എനിക്ക് പ്രശ്‌നമില്ല. ദയവായി മുന്നോട്ട് പോകൂ. വസ്തുതകള്‍ കോടതിക്ക് മുമ്പാകെ വയ്ക്കാനും കഥ ഇതാണ് എന്ന് പറയാനും എനിക്ക് ഒരു അവസരം കൂടി ലഭിക്കുമെന്നാണ് നിര്‍മല പിണറായി സര്‍ക്കാരിനെ വെല്ലുവിളിച്ചത്.
കഴിഞ്ഞ 9 വര്‍ഷത്തിനിടെ കേന്ദ്ര ധനകാര്യ കമ്മിഷന്‍ വഴി കേരളത്തിന് മാത്രമായി 78000 കോടിയിലേറെ രൂപയാണ് അനുവദിച്ചതെന്നും കേന്ദ്രമന്ത്രി പറഞ്ഞു. സാമ്പത്തിക ഉള്‍പ്പെടുത്തല്‍ നടപടികള്‍ക്ക് ഊന്നല്‍ നല്‍കിക്കൊണ്ട് അഴിമതിരഹിതമായി സാങ്കേതികവിദ്യയുടെ സഹായത്തോടെ ജനങ്ങള്‍ക്ക് സമയബന്ധിതമായി കേന്ദ്ര സഹായം നേരിട്ട് ലഭിക്കുന്നുണ്ടെന്നും സീതാരാമന്‍ പറഞ്ഞു. 2019 മെയ് മാസത്തില്‍ ആണ് നിര്‍മ്മലാ സീതാരാമന്‍ രാജ്യത്തിന്റെ ധനമന്ത്രിയാകുന്നത്. രാഷ്ട്രീയത്തിലേക്ക് എത്തുന്നതിന് മുന്‍പ് അവര്‍ യുകെയിലെ അഗ്രികള്‍ച്ചറല്‍ എഞ്ചിനീയേഴ്‌സ് അസോസിയേഷനിലും ബിബിസി വേള്‍ഡ് സര്‍വീസിലും ജോലി ചെയ്തിട്ടുണ്ട്. ദേശീയ വനിതാ കമ്മീഷന്‍ അംഗമായും നിര്‍മ്മലാ സീതാരാമന്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. നരേന്ദ്ര മോദി മന്ത്രിസഭയില്‍ ധനം, പ്രതിരോധം, വാണിജ്യം എന്നീ കനപ്പെട്ട മൂന്ന് വകുപ്പുകള്‍ ഒന്നിച്ച് അരുണ്‍ ജെയ്റ്റി കൈകാര്യം ചെയ്യുന്നതിനുള്ള ബുദ്ധിമുട്ട് വന്നതോടെയാണ് ധനകാര്യമന്ത്രാലയത്തിന്റെ നടത്തിപ്പിന് മുന്‍ ധനമന്ത്രി യശ്വന്ത് സിന്‍ഹയുടെ മകന്‍ ജയന്തിനൊപ്പം നിര്‍മല സീതാരാമന് നറുക്ക് വീഴുന്നത് . . വനിതാ നേതാക്കളുടെ ദൗര്‍ലഭ്യമുള്ള ബിജെപിയില്‍, മോദി അടക്കംഉള്ള നേതാക്കളുടെ ഇടയില്‍ നിര്‍മ്മല വളരെ പെട്ടെന്ന് ശ്രദ്ധേയായി
വെറും മൂന്നേ മൂന്ന് കൊല്ലം കഴിഞ്ഞപ്പോഴേക്കും അവര്‍ പ്രതിരോധ മന്ത്രിയായി. ഇന്ത്യയില്‍ സ്വതന്ത്ര ചുമതലയുള്ള ആദ്യ വനിതാ പ്രതിരോധമന്ത്രി എന്ന കീര്‍ത്തിയും ഇതോടൊപ്പം നിര്‍മ്മല സീതാരാമന് വന്നുചേര്‍ന്നു. നേരത്തെ പ്രധാനമന്ത്രി പദത്തിനൊപ്പം ഇന്ദിരാഗാന്ധി ഈ വകുപ്പു കൈകാര്യം ചെയ്തിരുന്നു. പ്രതിരോധം പോലെ ഒരു സുപ്രധാന വകുപ്പ് ഒരു തുടക്കക്കാരിയെ എല്‍പ്പിച്ചപ്പോള്‍ നെറ്റി ചുളിച്ചവര്‍ ഒട്ടേറെ. പക്ഷേ അവിടെയും അവര്‍ ശരിക്കും തിളങ്ങി. റോഷ്‌നി നാടാര്‍ മല്‍ഹോത്ര: 42 കാരിയായി റോഷ്‌നി നാടാര്‍ ഇന്ത്യന്‍ കോടീശ്വരിയാണ്. എച്ച് സി എല്‍ ടെക്‌നോളജീസിന്റെ ചെയര്‍ പേഴ്‌സണാണ്. 2019 ല്‍ 54ാം സ്ഥാനവും 2020 ല്‍ 55ാം സ്ഥാനവുമായിരുന്നു റോഷ്‌നിക്ക്.
സോമ മൊണ്ടല്‍: 60 കാരിയായ സോമ മൊണ്ടല്‍ സ്റ്റീന്‍ അതോറിറ്റി ഓഫ് ഇന്ത്യയുടെ നിലവിലെ ചെയര്‍ പേഴ്‌സണാണ്. 2021 ജനുവരി മുതല്‍ ഈ സ്ഥാനത്ത് എത്തുന്ന ആദ്യ വനിതയായി ചരിത്രം സൃഷ്ടിച്ചു. ഭുവനേശ്വറില്‍ ജനിച്ച് സോമ മൊണ്ടേല്‍ 1984 ല്‍ ഇലക്ട്രിക്കല്‍ എഞ്ചിനീയറിംഗില്‍ ബിരുദം നേടി. 2023 ലെ ETprime വിമന്‍ ലീഡര്‍ഷിപ്പ് അവാര്‍ഡുകളില്‍ സി ഇ ഒ ഓഫ് ദി ഇയര്‍ ആയി ആദരിക്കപ്പെട്ടു.
കിരണ്‍ മജുംദാര്‍ഷാ: എഴുപതുകാരിയായ കിരണ്‍ മജുംദാര്‍ ഷാ പ്രമുഖ ഇന്ത്യന്‍ കോടീശ്വരിയാണ്. ബെംഗളൂരുവില്‍ ബയോകോണ്‍ ലിമിറ്റഡും ബയോ കോണ്‍ ബയോളജിക്‌സ് ലിമിറ്റഡും സ്ഥാപിക്കുകയും നയിക്കുകയും ചെയ്യുന്നു. ശാസ്ത്രത്തിനും രസതന്ത്രത്തിനും നല്‍കിയ സംഭാവനകള്‍ക്ക് 2014 ല്‍ ഒത്മര്‍ ഗോള്‍ഡ് മെഡല്‍ ഉള്‍പ്പെടെ നിരവധി അംഗീകാരങ്ങള്‍ ലഭിച്ചിട്ടുണ്ട്. 2011 ല്‍ ഫിനാന്‍ഷ്യല്‍ െൈടസിന്റെ ബിസിനസ്സ് ലിസ്റ്റിലെ മികച്ച 50 വനിതകളില്‍ ഇടംനേടി. 2019 ല്‍ ആഗോളതലത്തില്‍ 68ാമത്തെ ശക്തയായ വനിതയായി ഫോബ്‌സ് തിരഞ്ഞെടുത്തു. യൂറോപ്യന്‍ സെന്‍ട്രല്‍ ബാങ്ക് മേധാവി ക്രിസ്റ്റീന്‍ ലഗാര്‍ഡെ രണ്ടാമതും യു എസ് വൈസ് പ്രസിഡന്റ് കമലാ ഹാരീസ് മൂന്നാം സ്ഥാനത്തുമാണ്. ഇറ്റാലിയന്‍ പ്രധാനമന്ത്രി ജോര്‍ജിയ മെലോണി, മെലിന്‍ഡ ഗേറ്റ്‌സ് ജെയ്ന്‍ ഫ്രേസര്‍ എന്നിവരാണ് പട്ടികയില്‍ ആദ്യ പത്ത് സ്ഥാനത്തുള്ള മറ്റ് വനിതകള്‍.
https://www.facebook.com/Malayalivartha


























