ജമ്മുകശ്മീരില്‍ വാഹനാപകടത്തില്‍ മരിച്ച നാല് മലയാളികളുടെ മൃതദേഹങ്ങള്‍ പാലക്കാട് എത്തിച്ചു... മൃതദേഹങ്ങള്‍ പൊതുദര്‍ശനത്തിന് വെച്ച ശേഷം ചിറ്റൂരിലെ പൊതുശ്മശാനത്തില്‍ സംസ്‌കരിക്കും

ജമ്മുകശ്മീരില്‍ വാഹനാപകടത്തില്‍ മരിച്ച നാല് മലയാളികളുടെ മൃതദേഹങ്ങള്‍ പാലക്കാട് എത്തിച്ചു... മൃതദേഹങ്ങള്‍ പൊതുദര്‍ശനത്തിന് വെച്ച ശേഷം ചിറ്റൂരിലെ പൊതുശ്മശാനത്തില്‍ സംസ്‌കരിക്കും. പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ഇന്നലെ വൈകുന്നേരത്തോടെയാണ് മൃതദേഹങ്ങള്‍ ശ്രീനഗറില്‍ നിന്നും വിമാനത്തില്‍ കേരളത്തില്‍ എത്തിച്ചത്.
ചിറ്റൂര്‍ ടെക്‌നിക്കല്‍ സ്‌കൂളിലാണ് പൊതുദര്‍ശനത്തിന് വെക്കുക. ചിറ്റൂര്‍ സ്വദേശികളായ അനില്‍ (34), സുധീഷ് (33), രാഹുല്‍ (28), വിഗ്‌നേഷ് (22) എന്നിവരാണു കശ്മീരിലെ സോജില ചുരത്തില്‍ വാഹനം കൊക്കയിലേക്കു മറിഞ്ഞു മരിച്ചത്. രണ്ട് കാറിലായി 13 പേരാണ് കശ്മീര്‍ യാത്രയ്ക്ക് പോയത്.
ഇതില്‍ ഒരു വാഹനമാണ് അപകടത്തില്‍പെട്ടത്. െ്രെഡവറടക്കം എട്ട് പേരാണ് കാറില്‍ ഉണ്ടായിരുന്നത്. വാഹനത്തിന്റെ െ്രെഡവറായ കശ്മീര്‍ സ്വദേശി ഐജാസ് അഹമ്മദ് ഐവാനും കൊല്ലപ്പെട്ടിരുന്നു. അപകടത്തില്‍ ഗുരുതരമായി പരുക്കേറ്റ് സൗറയിലെ എസ്‌കെഐഎംഎസ് ആശുപത്രിയിലുള്ള മനോജ് മാധവന്റെ (25) ശസ്ത്രക്രിയ കഴിഞ്ഞെങ്കിലും ആരോഗ്യനില മാറ്റമില്ലാതെ തുടരുന്നു.
ഒപ്പമുണ്ടായിരുന്ന അരുണ്‍ കെ കറുപ്പുസ്വാമി, രാജേഷ് കെ കൃഷ്ണന്‍ എന്നിവരെ നാട്ടിലെത്തിച്ചു. നോര്‍ക്കയുടെ ആംബുലന്‍സിലാണ് മൃതദേഹങ്ങള്‍ കൊച്ചിയില്‍ നിന്നും പാലക്കാട് എത്തിച്ചത്.
"
https://www.facebook.com/Malayalivartha


























