ഗാസയിൽ വെടിനിർത്തൽ ആവശ്യപ്പെട്ട് ഐക്യരാഷ്ട്രസഭയിൽ അവതരിപ്പിച്ച പ്രമേയം; വീറ്റോ അധികാരം ഉപയോഗിച്ച് തടഞ്ഞ് അമേരിക്കയുടെ നിർണായക നീക്കം
ഗാസയിൽ വെടിനിർത്തൽ ആവശ്യപ്പെട്ട് ഐക്യരാഷ്ട്രസഭയിൽ അവതരിപ്പിച്ച പ്രമേയം വീറ്റോ അധികാരം ഉപയോഗിച്ച് തടഞ്ഞ് അമേരിക്കയുടെ നിർണായക നീക്കം . യു എന്നിൽ അമേരിക്ക സ്വീകരിച്ച നിലപാട് ലോക രാജ്യങ്ങളെ നടുക്കിയിരിക്കുകയാണ് . യുഎൻ സുരക്ഷാ സമിതിയിലെ പക്തിയിലധികം രാജ്യങ്ങളും പിന്തുണച്ച പ്രമേയം ആണിത്.
അതിനെയാണ് യുഎസ് വീറ്റോ അധികാരം ഉപയോഗിച്ചത് തടയുന്നത് . മാത്രമല്ല മറ്റൊരു നീക്കം കൂടെ അമേരിക്ക നടത്തുകയാണ്. ഇസ്രായേലിന് കൂടുതൽ ആയുധങ്ങൾ അമേരിക്ക നൽകുന്നു . ഗസ്സയില്‍ അടിയന്തിര വെടിനിര്‍ത്തല്‍ ആവശ്യപ്പെട്ട് കൊണ്ടുള്ള യു.എന്‍ സെക്രട്ടറി ജനറലിന്റെയും, രക്ഷാ സമിതിയുടെയും ആവശ്യം അമേരിക്ക ഇടപെട്ട് തള്ളിയിരിക്കുന്നത് .
55 രാജ്യങ്ങളുടെ പിന്തുണയോടെ യു.എ.ഇ കൊണ്ടുവന്ന കരട് പ്രമേയമാണ് അമേരിക്ക വീറ്റോ ചെയ്തത്. യുദ്ധം മൂന്നാം മാസത്തിലേക്ക് കടന്നതോടെയാണ് ഗസ്സയിലെ മാനുഷിക ദുരന്തത്തിന് പരിഹാരം കാണമെന്ന ഉദ്ദേശത്തോടെ യു.എന്‍ രക്ഷാ സമിതി ഇന്നലെ വീണ്ടും യോഗം ചേര്‍ന്ന് പ്രമേയ നടപടികള്‍ ആരംഭിച്ചത്. ചൈന, റഷ്യ, ഫ്രാന്‍സ് ഉള്‍പ്പെടെയുള്ള വന്‍ ശക്തികളും പ്രമേയത്തെ പിന്തുണച്ചിരുന്നു.
യു.എസ് ഇടപെടലോടെ വെടി നിര്‍ത്തല്‍ സാധ്യതയും അവസാനിച്ചു വെടിനിര്‍ത്തല്‍ പ്രഖ്യാപനം ഹമാസിന് ഗുണം ചെയ്യുമെന്നും ഇസറാഈലിന് ഭീഷണിയാകുമെന്നുമാണ് യു.എസിന്റെ വാദം. ആയതിനാല്‍ വെടിനിര്‍ത്തലിന് സമയപരിധി നിശ്ചയിക്കാന്‍ ഇസ്രയേലിനെ നിര്‍ബന്ധിക്കാനാവില്ലെന്നും യു.എസ് പ്രതിനിധി റോബര്‍ട്ട് വുഡ് വ്യക്തമാക്കി.
https://www.facebook.com/Malayalivartha