ജമ്മുകശ്മീരിന് പ്രത്യേക പദവി നല്‍കുന്ന ഭരണഘടനയുടെ 370ാം വകുപ്പ് കേന്ദ്ര സര്‍ക്കാര്‍ എടുത്തുകളഞ്ഞ് നാലു വര്‍ഷത്തിനുശേഷം അതിനെതിരെ സമര്‍പ്പിച്ച ഹര്‍ജികളില്‍ സുപ്രീംകോടതി വിധി ഇന്ന്

ജമ്മുകശ്മീരിന് പ്രത്യേക പദവി നല്‍കുന്ന ഭരണഘടനയുടെ 370ാം വകുപ്പ് കേന്ദ്ര സര്‍ക്കാര്‍ എടുത്തുകളഞ്ഞ് നാലു വര്‍ഷത്തിനുശേഷം അതിനെതിരെ സമര്‍പ്പിച്ച ഹര്‍ജികളില്‍ സുപ്രീംകോടതി വിധി ഇന്ന്.
ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ്, ജസ്റ്റിസുമാരായ സഞ്ജയ് കിഷന്‍ കൗള്‍, സഞ്ജീവ് ഖന്ന, ബി.ആര്‍. ഗവായ്, സൂര്യകാന്ത് എന്നിവരടങ്ങുന്ന അഞ്ചംഗ ഭരണഘടന ബെഞ്ചാണ് വിധി പറയുക.
2019 ആഗസ്റ്റില്‍ കേന്ദ്ര സര്‍ക്കാര്‍ 370ാം വകുപ്പിലെ നിബന്ധനകള്‍ റദ്ദാക്കിയതിനും ജമ്മുകശ്മീരിന്റെ സംസ്ഥാന പദവി എടുത്തുകളഞ്ഞ് കേന്ദ്രഭരണപ്രദേശമാക്കി മാറ്റിയതിനുമെതിരെ സുപ്രീംകോടതിയില്‍ നല്‍കിയ ഹര്‍ജികളിലാണ് വിധി പറയുക. ആഗസ്റ്റ് അഞ്ചു മുതല്‍ വാദംകേട്ട അഞ്ചംഗ ബെഞ്ച് ഇക്കഴിഞ്ഞ സെപ്റ്റംബറിലാണ് വിധി പറയാനായി കേസ് മാറ്റിയത്. ഹര്‍ജികളിലെ വിധി കേന്ദ്ര സര്‍ക്കാരിന് ഏറെ നിര്‍ണ്ണായകമാണ്.
https://www.facebook.com/Malayalivartha
























