ജമ്മു കശ്മീരിന് സംസ്ഥാനപദവി തിരിച്ചു നല്‍കണം; 2024 സെപ്റ്റംബര്‍ 30നകം ജമ്മു കശ്മീരില്‍ തിരഞ്ഞെടുപ്പു നടത്തണം; നിർണായക നിർദേശവുമായി സുപ്രീംകോടതി

ജമ്മു കശ്മീരിനു മറ്റു സംസ്ഥാനങ്ങള്‍ക്കില്ലാത്ത പരമാധികാരം ഇല്ലെന്നും ഇന്ത്യയുടെ അവിഭാജ്യ ഘടകമാണെന്നുമുള്ള സുപ്രീംകോടതി വിധി ഇന്ന് വന്നിരുന്നു . മാത്രമല്ല മറ്റൊരു നിർണായക നിർദേശം കൂടെ നല്കിയിരിക്കുകയാണ് സുപ്രീംകോടതി. ജമ്മു കശ്മീരിന് സംസ്ഥാനപദവി തിരിച്ചു നല്‍കണമെന്നും 2024 സെപ്റ്റംബര്‍ 30നകം ജമ്മു കശ്മീരില്‍ തിരഞ്ഞെടുപ്പു നടത്തണമെന്നും അഞ്ചംഗ ഭരണഘടന ബെഞ്ച് നിര്‍ദേശിച്ചു .
പ്രത്യേക പദവി റദ്ദാക്കിയതിനു ശേഷം കശ്മീരില്‍ വലിയ മാറ്റങ്ങളാണ് ഉണ്ടായിരിക്കുന്നതെന്ന് കേന്ദ്രസര്‍ക്കാർ അവകാശപ്പെടുന്നുണ്ട്. അവർക്ക് വലിയ ആശ്വാസമാണ് കോടതി വിധി . അഞ്ചംഗ ഭരണഘടന ബെഞ്ചിൽ നിന്ന് 3 പ്രത്യേക വിധിന്യായങ്ങളുണ്ടായെങ്കിലും എല്ലാവരും 370–ാം വകുപ്പു റദ്ദാക്കിയ നടപടിയോടു യോജിക്കുകയായിരുന്നു. കശ്മീരി പണ്ഡിറ്റുകളുടെ പലായനത്തെക്കുറിച്ചു പ്രത്യേക വിധിന്യായത്തിൽ ജസ്റ്റിസ് സഞ്ജയ് കിഷൻ കൗൾ പരാമർശിച്ചു. വിഭജനകാലത്തു പോലും ഇത്രയധികം വർഗീയ ചിന്ത ഉണ്ടായിട്ടില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.
https://www.facebook.com/Malayalivartha
























