അനുച്ഛേദം 370 റദ്ദാക്കിയത് സംബന്ധിച്ചുള്ള സുപ്രീം കോടതി വിധി ചരിത്രപരവും പാര്‍ലമെന്റിന്റെ തീരുമാനത്തെ ഭരണഘടനാപരമായി ശരിവെക്കുന്നതുമാണ്; ജമ്മുകശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞ കേന്ദ്രസര്‍ക്കാര്‍ നടപടി ശരിവെച്ച സുപ്രീം കോടതി വിധിയെ സ്വാഗതം ചെയ്ത് പ്രധാനമന്ത്രി

ജമ്മുകശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞ കേന്ദ്രസര്‍ക്കാര്‍ നടപടി ശരിവെച്ച സുപ്രീം കോടതി വിധിയിൽ പ്രതികരണവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. സുപ്രീം കോടതി വിധിയെ സ്വാഗതംചെയ്ത് പ്രധാനമന്ത്രി. ജമ്മു കശ്മീര്‍ ജനങ്ങള്‍ക്കുള്ള പ്രതീക്ഷയുടെയും പുരോഗതിയുടെയും ഐക്യത്തിന്റെയും പ്രഖ്യാപനം എന്നായിരുന്നു സുപ്രീം കോടതി വിധി സംബന്ധിച്ച് പ്രധാനമന്ത്രിയുടെ പ്രതികരണം.
അനുച്ഛേദം 370 റദ്ദാക്കിയത് സംബന്ധിച്ചുള്ള സുപ്രീം കോടതി വിധി ചരിത്രപരവും പാര്‍ലമെന്റിന്റെ തീരുമാനത്തെ ഭരണഘടനാപരമായി ശരിവെക്കുന്നതുമാണെന്ന് എന്നും പ്രധാനമന്ത്രി വ്യക്തമാക്കി.
ജമ്മുകശ്മീരിലെയും ലഡാക്കിലെയും സഹോദരീ സഹോദരന്‍മാരെ സംബന്ധിച്ചിടത്തോളം പ്രതീക്ഷയുടെയും പുരോഗതിയുടെയും ഐക്യത്തിന്റെയും ഉജ്ജ്വലമായ പ്രഖ്യാപനമാണ് കോടതിവിധി എന്നും പ്രധാനമന്ത്രി വ്യക്തമാക്കി. ഇന്ത്യക്കാരെന്ന നിലയില്‍ നാം കാത്തുസൂക്ഷിക്കുകയും വിലമതിക്കുകയും ചെയ്യുന്ന ഐക്യത്തെ ഊട്ടിയുറപ്പിക്കുന്നതാണ് കോടതിവിധിയെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.
https://www.facebook.com/Malayalivartha
























