തമിഴ്നാടിലെ ദുരിത ബാധിതര്‍ക്ക് കൈതാങ്ങായി നടന്‍ ശിവകാര്‍ത്തികേയന്‍

മിഷോങ് ചുഴലിക്കാറ്റിനെ തുടര്‍ന്നുണ്ടായ മഴയിലും വെള്ളപ്പൊക്കത്തിലും തമിഴ്നാടിലെ ദുരിത ബാധിതര്‍ക്ക് കൈതാങ്ങായി നടന്‍ ശിവകാര്‍ത്തികേയന്‍. കനത്ത നാശനഷ്ടമാണ് തമിഴ്നാടിലെ വിവിധ ഭാഗങ്ങളിലുണ്ടായത്. വെള്ളപ്പൊക്കം സൃഷ്ടിച്ച കെടുതികളില്‍ നിന്ന് സംസ്ഥാനം കരകയറുകയാണ്. തമിഴ്നാട് മന്ത്രിയും നിര്‍മ്മതാവുമായ ഉധയനിധി സ്റ്റാലിനെ താരം സന്ദര്‍ശിച്ചു.
ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ പങ്കാളിയാവാന്‍ സന്നദ്ധത പ്രകടിപ്പിച്ച താരം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്കുള്ള പത്ത് ലക്ഷം രൂപയുടെ ചെക്ക് ഉദയനിധിക്ക് കൈമാറി. എക്സ് അക്കൗണ്ടിലൂടെ ഉദയനിധിയാണ് ഇക്കാര്യം അറിയിച്ചത്. ഇരുവരും ഒരുമിച്ചുള്ള ചിത്രവും ഉദയനിധി പോസ്റ്റ് ചെയ്തു. അതേസമയം കനത്തമഴയെത്തുടര്‍ന്ന് വെള്ളക്കെട്ടിലായ പ്രദേശങ്ങളില്‍ സംസ്ഥാന സര്‍ക്കാരിന്റെ നേതൃത്വത്തില്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ തുടരുകയാണ്.
ഉദയനിധിയുടെ വാക്കുകള്‍ ഇങ്ങനെ
'മിഷോങ് കൊടുങ്കാറ്റിനെ തുടര്‍ന്ന് കോര്‍പ്പറേഷന്‍ വിവിധ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ മുടങ്ങാതെ നടത്തിവരികയാണ്. നമ്മുടെ സര്‍ക്കാരിന്റെ ഈ ഉദ്യമത്തിന് പിന്തുണയായി നിരവധി സംഘടനകളും പ്രസ്ഥാനങ്ങളും വ്യക്തികളും ബഹുമാനപ്പെട്ട മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ധനസഹായം നല്‍കുന്നുണ്ട്. ഈ സാഹചര്യത്തില്‍, നടനും സഹോദരനുമായ ശിവ കാര്‍ത്തികയേന്‍ ഞങ്ങളെ സന്ദര്‍ശിച്ച് നടനും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 10 ലക്ഷം രൂപയുടെ ചെക്ക് സമ്മാനിച്ചു. അദ്ദേഹത്തോടുള്ള സ്നേഹവും നന്ദിയും അറിയിക്കുന്നു. നമുക്ക് ഒരുമിച്ച് പ്രവര്‍ത്തിക്കാം, പ്രകൃതി ദുരന്തങ്ങള്‍ ഉണ്ടാക്കുന്ന ദുരിതം തുടച്ചുനീക്കാം' ഉദയനിധി കുറിച്ചു.
https://www.facebook.com/Malayalivartha
























