Widgets Magazine
14
May / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സൗദി അറേബ്യ ഇറാനുളളിൽ അതീവ രഹസ്യമായി വ്യോമാക്രമണം നടത്തി..ചരിത്രത്തിലാദ്യമായാണ് റിയാദ് നേരിട്ട് ഇറാനിയൻ മണ്ണിൽ സൈനിക നടപടി കൈക്കൊള്ളുന്നത്..


സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..


ഡൽഹിയിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ എ.കെ ജി ഭവനിൽ, അനുഭവിച്ചത് സമാനതകളില്ലാത്ത അവഗണന.. തന്റെ വിശ്വസ്തനെ വിളിച്ച് വാടകവീടിന് യെസ് മൂളാൻ നിർദ്ദേശം നൽകുകയായിരുന്നു അദ്ദേഹം..


ആകാശത്ത് നിന്ന് മരണം.. ഇടിമിന്നലേറ്റ് 4 കുട്ടികൾ മരിച്ചു..തീവ്രമായ 'ഡയറക്ട് ഹിറ്റ്'..രക്ഷപെടാൻ ഒരു നിമിഷം പോലും കിട്ടില്ല..അപകടത്തില്‍പ്പെട്ടവര്‍ക്ക് ഹൃദയമിടിപ്പ് നിലച്ച നിലയിലാണ് ആശുപത്രിയിലെത്തിച്ചത്..


അദാനിയെ കുറ്റം പറഞ്ഞ രാഹുൽജി... കോഴിക്കറി ഉണ്ടാക്കുന്നത് പോലെ എളുപ്പമല്ല മുഖ്യമന്ത്രിയെ തീരുമാനിക്കൽ, ചേരുവകൾ ചേർക്കുന്നത് ദില്ലിയിൽ നിന്ന്'; മുഖ്യമന്ത്രി ചർച്ചയിൽ ബെന്നി ബെഹനാൻ, മുഖ്യമന്ത്രി പ്രഖ്യാപനം ഇല്ലാതെ ഒമ്പതാം നാൾ​

സ്ത്രീധനമോഹികളെ ഇത് ഒന്ന് വായിക്കൂ... ജീവന്‍ വേണേല്‍ മാറി ചിന്തിച്ചോളു

12 DECEMBER 2023 07:48 PM IST
മലയാളി വാര്‍ത്ത

കുറച്ച് കാലങ്ങള്‍ കൊണ്ട് കേരളത്തില്‍ കേള്‍ക്കുന്ന പ്രധാന സംഭവങ്ങളില്‍ ഒന്നാണ് സ്ത്രീധന പീഡനവും ആത്മഹത്യയും. കഴിഞ്ഞ 15 വര്‍ഷത്തിനിടെ 250ലധികം മരണങ്ങളാണ് സ്ത്രീധനത്തിന്റെ പേരില്‍ കേരളത്തില്‍ നടന്നിട്ടുള്ളത്. ഓരോ ദുരന്ത വാര്‍ത്തകള്‍ പുറത്തുവരുമ്പോഴും സ്ത്രീധന വിരുദ്ധ പ്രസ്താവനകളും ചര്‍ച്ചകളും നടക്കുമെങ്കിലും ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ കെട്ടടങ്ങും. വീണ്ടും പൂര്‍വാധികം ശക്തിയോടെ സ്ത്രീധനം എന്ന വിപത്ത് ഉയര്‍ന്ന് വരികയും ചെയ്യും.

കേരളത്തില്‍ പെണ്‍മക്കളുള്ള വീടുകളില്‍ സ്ത്രീധനത്തിന്റെ പേരില്‍ വലിയ സാമ്പത്തിക ബുദ്ധിമുട്ടുകളാണ് നേരിടേണ്ടി വരുന്നത്. ഇവിടെ മാത്രമല്ല, അങ്ങ് ബീഹാറിലും അവസ്ഥ ഇത് തന്നെ. അവിടെ സാമ്പത്തികമായി വളരെ പിന്നാക്കം നില്‍ക്കുന്ന കുടുംബത്തിലെ ആണ്‍കുട്ടികള്‍ പോലും വിവാഹത്തിന് വലിയ സ്ത്രീധനമാണ് ചോദിക്കുന്നത്. ഇതോടെ ബീഹാറില്‍ ഉടലെടുത്ത സമ്പ്രദായമാണ് 'പക്കഡ്വ വിവാഹം '. ഇത് കാരണം ജീവിതം തന്നെ അവതാളത്തിലായവര്‍ നിരവധിയാണ്.

എന്താണ് പക്കഡ്വ വിവാഹമെന്നും സ്ത്രീധനം എന്ന വിപത്ത് ഒരു സമൂഹത്തിലെ നല്ലവരായ പുരുഷന്മാര്‍ക്ക് പോലും ദോഷമായി മാറി. ഒരാളുടെ സമ്മതമില്ലാതെ തട്ടിക്കൊണ്ടുപോയി വിവാഹം നടത്തുന്നതിനെയാണ് പക്കഡ്വ വിവാഹമെന്ന് പറയുന്നത്. ഒരു ദിവസം നാലോ അഞ്ചോ വിവാഹങ്ങളാണ് ഇത്തരത്തില്‍ ബീഹാറില്‍ നടക്കുന്നതെന്നാണ് പൊലീസ് പറയുന്നത്. ഇതില്‍ ചിലതിന് മാത്രമാണ് പരാതി ലഭിക്കുന്നത്. സ്ത്രീധന മോഹികളുടെ എണ്ണം വര്‍ദ്ധിച്ചതോടെയാണ് ബീഹാറില്‍ പക്കഡ്വ വിവാഹങ്ങളുടെ എണ്ണവും കൂടാന്‍ തുടങ്ങിയത്. പെണ്‍കുട്ടിയുടെ ബന്ധുക്കളാണ് വരനെ തട്ടിക്കൊണ്ടുവരാന്‍ മുന്‍കൈയെടുക്കുന്നത്. ചിലര്‍ ഗുണ്ടാ സംഘങ്ങളുടെ സഹായവും തേടാറുണ്ട്.

പക്കഡ്വ വിവാഹം സാമൂഹിക പ്രശ്‌നമായി മാറിയതോടെ ഇതിനെ പ്രമേയമാക്കി സിനിമകള്‍ വരെ പുറത്തിറങ്ങി. സ്റ്റേറ്റ് ക്രൈം റെക്കോര്‍ഡ്സ് ബ്യൂറോയുടെ കണക്കുകള്‍ പ്രകാരം 2017 മുതല്‍ 2019 വരെ 30,207 പക്കഡ്വ വിവാഹങ്ങളാണ് നടന്നിട്ടുള്ളത്. ബീഹാര്‍ പബ്ലിക് സര്‍വാസ് കമ്മീഷന്റെ പരീക്ഷയെഴുതി സ്‌കൂളില്‍ അദ്ധ്യാപകനായി ജോലിയില്‍ പ്രവേശിച്ചയാളാണ് ഗൗതം കുമാര്‍. ഒരുപാട് പ്രതീക്ഷകളോടെയാണ് ജോലിയില്‍ പ്രവേശിച്ചതെങ്കിലും കണ്ട സ്വപ്നങ്ങളെല്ലാം അദ്ദേഹത്തിന് പാതിവഴിയില്‍ ഉപേക്ഷിക്കേണ്ടി വന്നു.

ക്ലാസ് കഴിഞ്ഞ് വീട്ടിലേയ്ക്ക് പോകാനിറങ്ങിയ ഗൗതമിനെ നാലംഗ സംഘം തട്ടിക്കൊണ്ടുപോയി. കണ്ണുകള്‍ മൂടിക്കെട്ടി എവിടേക്കോ കൊണ്ടുപോയി. ഒടുവില്‍ കണ്ണ് തുറന്നത് വിവാഹമണ്ഡപത്തിലേയ്ക്കാണ്. മുന്നില്‍ കുറച്ചുപേര്‍ തോക്ക് ചൂണ്ടി നില്‍ക്കുന്നു. ഇന്നേവരെ കണ്ടിട്ടില്ലാത്ത ഒരു പെണ്‍കുട്ടി അവിടെ വധുവിന്റെ വേഷമണിഞ്ഞ് ഇരിപ്പുണ്ടായിരുന്നു. ഗൗതമിന് ആ കുട്ടിയെ ഭയന്ന് വിവാഹം കഴിക്കേണ്ടി വന്നു. സംഭവം അറിഞ്ഞതോടെ ഗൗതം കുമാറിന്റെ ബന്ധുക്കളും നാട്ടുകാരും പ്രതിഷേധം നടത്തി. യുവതിയുടെ ബന്ധുക്കള്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് റോഡുകളും പൊലീസ് സ്റ്റേഷനും ഉപരോധിച്ചു. തുടര്‍ന്ന് പൊലീസ് യുവാവിനെ തിരിതെ കൊണ്ടുന്നുവെങ്കിലും മാനസികമായി ഗൗതമിനുണ്ടായ ആഘാതത്തില്‍ നിന്നും ഇതുവരെ മുക്തനാകാന്‍ കഴിഞ്ഞില്ല. പക്കഡ്വ വിവാഹം എന്ന പേരില്‍ നടക്കുന്ന ക്രൂരതയുടെ ഏറ്റവും ഒടുവിലത്തെ ഇരയാണ് ഗൗതം.<പക്കഡ്വ വിവാഹത്തിന്റെ മറ്റൊരു ഇരയാണ് സൈനികനായ സോനു കുമാര്‍. ഇന്ത്യന്‍ ആര്‍മിയില്‍ ക്ലര്‍ക്ക് തസ്തികയില്‍ ജോലി ചെയ്യുകയായിരുന്നു സോനു.

അവധി ആഘോഷിച്ച് തിരികെ ജോലി സ്ഥലത്തേക്ക് മടങ്ങാനായി റെയില്‍വേ സ്റ്റേഷനില്‍ ഇരിക്കുമ്പോഴാണ് സോനുവിനെ തേടി മുഖംമൂടി ധരിച്ച നാലുപേരെത്തിയത്. പിന്നീട് കണ്ണ് തുറന്നപ്പോള്‍ സോനു കാണുന്നത് അലങ്കരിച്ച കല്യാണ മണ്ഡപമാണ്. അവിടെ ഒരുങ്ങിയിരുന്ന വധുവിനെ സോനുവിന് വിവാഹം കഴിക്കേണ്ടി വന്നു. പക്കഡ്വ വിവാഹത്തിന്റെ ഇരകളില്‍ ഭൂരിഭാഗവും ഗൗതത്തിനെയും സോനുവിനെയും പോലെയാണെങ്കിലും സന്തോഷത്തോടെ ജീവിക്കുന്നവരുമുണ്ട്. സ്ത്രീധനത്തോടുള്ള ആര്‍ത്തി കാരണമാണ് ഒരു സംസ്ഥാനത്തെ ഏറെക്കുറേ യുവാക്കള്‍ക്കും തങ്ങളുടെ സ്വപ്നത്തിനനുസരിച്ചുള്ള ജീവിതം നഷ്ടമായത്. നിലവിലെ സാഹചര്യം തുടരുകയാണെങ്കില്‍ നമ്മുടെ കേരളത്തിലും ഈ സ്ഥിതി ഉണ്ടാകുന്ന കാലം വിദൂരമല്ല.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാന്‍ നാളെ കോണ്‍ഗ്രസ് നിയമസഭാകക്ഷി യോഗം  (6 hours ago)

പന്ത്രണ്ടാം ക്ലാസിലെ മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ മെഡിക്കല്‍ പ്രവേശനം നടത്തണം: നീറ്റ് പരീക്ഷാരീതി പൂര്‍ണമായും നിറുത്തലാക്കണമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എസ്. ജോസഫ് വിജയ്  (9 hours ago)

സംസ്ഥാനത്ത് നാളെ മുതൽ വേനൽ മഴ ശക്തമാകും  (9 hours ago)

കഴിഞ്ഞ പത്ത് ദിവസമായി തുടരുന്ന നാടകീയ നീക്കങ്ങള്‍ നാളെ അവസാനിക്കും  (9 hours ago)

മുഖ്യമന്ത്രി ആരെന്നതിൽ ഹൈക്കമാൻഡ് തീരുമാനം വന്നിട്ടില്ലെങ്കിലും ആഘോഷം തുടങ്ങി വി ഡി സതീശൻ അനുകൂലികൾ  (9 hours ago)

ഖത്തര്‍ യാത്രയ്ക്ക് സിദ്ദിഖിന് അനുമതി നല്‍കി കോടതി  (9 hours ago)

ഹൈകമാൻഡ്‌ ഊളകളേ... ജനങ്ങളെ മണ്ടന്മാരാക്കുന്നോ സതീശന്റെ വീട്ടിനു മുന്നിൽ പൊട്ടിക്കരഞ്ഞ് ജനങ്ങൾ  (9 hours ago)

കനത്ത മഴയില്‍ കോണ്‍ക്രീറ്റ് മതില്‍ ഇടിഞ്ഞ് വീണ് അപകടം  (9 hours ago)

കേരളത്തിലെ മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കാൻ മുതിർന്ന നേതാവ് എ.കെ. ആന്റണിയെ വിളിച്ച് രാഹുൽ ​ഗാന്ധി  (9 hours ago)

സ്‌കൂള്‍ അധ്യാപകന്‍ കടന്നല്‍ കുത്തേറ്റ് മരിച്ചു  (10 hours ago)

ഉടുപ്പ് കീറുന്നോ..... പോലീസുകാരിയെ വിരട്ടി SFI.....ചത്തിട്ടില്ല ഞങ്ങൾ.. SFI തല പൊക്കി തുടങ്ങി  (10 hours ago)

'കണ്ണേ..കരളേ..സതീശാ..'... ആലുവ വി ഡി-യുടെ വീടിന് മുന്നിൽ മുഖ്യമന്ത്രി പ്രഖ്യാപനം..! കണ്ണ് നിറഞ്ഞ് സതീശൻ..! മുഖ്യൻ..!  (10 hours ago)

സതീശൻ വീടിന് പുറത്തിറങ്ങി കണ്ണ് നിറഞ്ഞ് VD ആഘോഷം തടുങ്ങി സതീശൻ മുഖ്യമന്ത്രി  (11 hours ago)

മെയ് 24 മുതൽ രാഷ്‌ട്രപതി ഭരണം കേരളത്തിൽ ലെഫ്റ്റനന്റ് ഗവർണർ വരും 37 മാറ്റങ്ങളും ഉണ്ടാവും  (12 hours ago)

Saudi Arabia ഗൾഫ് മേഖലയിൽ യുദ്ധം  (14 hours ago)

Malayali Vartha Recommends