ഭര്‍ത്താവിനെ കൊല്ലാന്‍ ക്വട്ടേഷന്‍ കൊടുത്ത് ഭാര്യ...

ഭര്‍ത്താവിനെ കൊല്ലാന്‍ ക്വട്ടേഷന്‍ കൊടുത്ത് ഭാര്യ. സംഭവത്തില്‍ ഏഴു കുട്ടികളുടെ അമ്മയായ 35കാരിയെ പൊലീസ് അറസ്റ്റുചെയ്തു. രണ്ടു ലക്ഷം രൂപയ്ക്കാണ് ക്വട്ടേഷന്‍ നല്‍കിയത്. ക്വട്ടേഷന്‍ സംഘത്തെയും പിടികൂടി. ഇവരുടെ മൂത്ത മകള്‍ നല്‍കിയ പരാതിയിലാണ് അറസ്റ്റ്. ഡിസംബര്‍ ഏഴിന് രാത്രി അമ്മയും അനിയത്തിയുമായി പുറത്തുപോയിരുന്ന സമയത്ത് രണ്ടുപേര്‍ അച്ഛനെ തേടി വന്നതായി പരാതിയില്‍ പറയുന്നു.
അച്ഛന്‍ ഉറങ്ങുകയാണെന്നു പറഞ്ഞപ്പോള്‍ അവര്‍ മടങ്ങിപ്പോയി. അര മണിക്കൂറിന് ശേഷം അച്ഛന്റെ നിലവിളി കേട്ടു. ഓടിയെത്തിയപ്പോള്‍ രണ്ടുപേര്‍ മാരകമായി ആക്രമിക്കുന്നതാണ് കണ്ടത്. തടയാന്‍ ശ്രമിച്ചപ്പോള്‍ അടിക്കുകയും അച്ഛനെ മാരകമായി മുറിവേല്പിക്കുകയും ചെയ്ത ശേഷം അക്രമികള്‍ ഓടി രക്ഷപ്പെട്ടെന്നും പരാതിയില്‍ പറയുന്നു.
കൈയ്യിലും ശരീരത്തിലും ഗുരുതരമായി പരിക്കേറ്റ യുവാവ് തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്. പരാതിയില്‍ വീട്ടിലുള്ളവരെ ചോദ്യം ചെയ്തപ്പോഴാണ് യുവതി കുറ്റം സമ്മതിച്ചത്. ആണ്‍കുട്ടികളില്ലാത്തതിന്റെ പേരില്‍ ഭര്‍ത്താവ് നിരന്തരമായി ഉപദ്രവിച്ചിരുന്നതായി യുവതി പൊലീസിനോട് പറഞ്ഞു.
ഭര്‍ത്താവ് മറ്റൊരു സ്ത്രീയെ വിവാഹം ചെയ്യാനും ആഗ്രഹിച്ചിരുന്നു. ഉപദ്രവം സഹിക്കാനാവാതെ കൊലപ്പെടുത്താന്‍ തീരുമാനിക്കുകയായിരുന്നു. ഒരിക്കല്‍ വിഷം നല്‍കി കൊല്ലാന്‍ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടതോടെ ക്വട്ടേഷന്‍ നല്‍കുകയായിരുന്നു.
https://www.facebook.com/Malayalivartha
























