കോൺഗ്രസ് നേതാവിനെ ജയിലിൽ നിന്ന് കൊണ്ട് പോയത് മെഡിക്കൽ ചെക്കപ്പിനായി; നാട്ടുകാർ കാണുന്നത് വിവാഹ പാർട്ടിയിലെ വൈറലായ നൃത്തം; നേതാവിനോട് ഉള്ള സ്നേഹം കാട്ടിയപ്പോൾ പണിപോയത് സബ് ഇൻസ്‌പെക്ടർ ഉൾപ്പെടെ രണ്ട് ഉദ്യോഗസ്ഥർക്ക്

ലുധിയാനയിൽ നിന്ന് ജയിലിലായ പഞ്ചാബ് യൂത്ത് കോൺഗ്രസ് നേതാവ്, ലക്കി സന്ധു എന്ന സർവോതം സിംഗ് ഒരു വിവാഹ പാർട്ടിയിൽ നൃത്തം ചെയ്യുന്ന വീഡിയോ ചൊവ്വാഴ്ച വൈറലായി . ഇതേ തുടർന്ന് ഇതേത്തുടർന്ന് ഒരു സബ് ഇൻസ്‌പെക്ടർ ഉൾപ്പെടെ രണ്ട് ഉദ്യോഗസ്ഥരെ സസ്‌പെൻഡ് ചെയ്തതായി ലുധിയാന പോലീസ് കമ്മീഷണർ കുൽദീപ് ചാഹൽ പറഞ്ഞു. സബ് ഇൻസ്പെക്ടർ മംഗൾ സിംഗ്, അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ കുൽദീപ് സിംഗ് എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്.
മൂത്രാശയ പ്രശ്‌നത്തെ തുടർന്ന് ചണ്ഡീഗഡിലെ പോസ്റ്റ് ഗ്രാജ്വേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ എജ്യുക്കേഷൻ ആൻഡ് റിസർച്ച് (പിജിഐഎംഇആർ) ആശുപത്രിയിലേക്കാണ് ലക്കി സന്ധുവിനെ കൊണ്ടുപോയത്. എന്നാൽ പരിശോധനയ്‌ക്ക് ശേഷം റായിക്കോട്ടിലെ വിവാഹാഘോഷത്തിൽ പങ്കെടുക്കാനായി ഉദ്യോഗസ്ഥർ അനുവദിക്കുകയായിരുന്നു. ആഘോഷത്തിന് ശേഷം ഇയാളെ ജയിലിൽ തിരിച്ചെത്തിക്കുകയും ചെയ്തു. ദൃശ്യങ്ങൾ വൈറലായതോടെ പ്രശ്നം ഗുരുതരമായി. ഉദ്യോഗസ്ഥരുടെ നടപടി പഞ്ചാബ് പോലീസിനാകെ നാണക്കേടായി.
ഈ വർഷം സെപ്റ്റംബറിൽ തട്ടിക്കൊണ്ടുപോകൽ, കലാപക്കേസിൽ അറസ്റ്റിലായി ലുധിയാന സെൻട്രൽ ജയിലിൽ കഴിയുന്ന പഞ്ചാബ് യൂത്ത് കോൺഗ്രസ് ജനറൽ സെക്രട്ടറിയാണ് സന്ധു. കലാപം, തട്ടിക്കൊണ്ടുപോകൽ, ആക്രമണം, കൊള്ളയടിക്കൽ, വെടിവയ്പ്പ് തുടങ്ങി നിരവധി വകുപ്പുകൾ പ്രകാരം ഒമ്പത് കേസുകളെങ്കിലും സന്ധുവിനെതിരെ ചുമത്തിയിട്ടുണ്ട്. കുറ്റക്കാരായ പോലീസുകാർക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട്, ജയിൽ അധികൃതർ തന്നെയാണ് ലുധിയാന പോലീസ് കമ്മീഷണർക്ക് കത്തയച്ചത്.
https://www.facebook.com/Malayalivartha
























