ഭാര്യ ക്രൂരയാണെന്ന് തെളിയിക്കാൻ ആയില്ല; ജമ്മു കശ്മീർ മുൻ മുഖ്യമന്ത്രി ഒമർ അബ്ദുള്ളയുടെ വിവാഹമോചന ഹർജി ഡൽഹി ഹൈക്കോടതി തള്ളി ; ഒമര്‍ അവതരിപ്പിച്ച തെളിവുകള്‍ അവ്യക്തമാണെന്ന കുടുംബ കോടതിയുടെ ഉത്തരവ് ശരിവച്ചു.

വേർപിരിഞ്ഞ ഭാര്യ പായൽ അബ്ദുള്ളയിൽ (പായല്‍ നാഥ്) നിന്ന് വിവാഹമോചനം ആവശ്യപ്പെട്ട് ജമ്മു കശ്മീർ മുൻ മുഖ്യമന്ത്രി ഒമർ അബ്ദുള്ള നൽകിയ ഹർജി ഡൽഹി ഹൈക്കോടതി ചൊവ്വാഴ്ച തള്ളി. 2016 ഓഗസ്റ്റ് 30-ന് തന്റെ വിവാഹമോചന ഹർജി തള്ളിക്കൊണ്ടുള്ള കുടുംബകോടതി ഉത്തരവിനെ ചോദ്യം ചെയ്ത് ഒമർ അബ്ദുള്ള സമർപ്പിച്ച ഹർജി ജസ്റ്റിസ് സഞ്ജീവ് സച്ച്ദേവ,ജസ്റ്റിസ് വികാസ് മഹാജൻ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് തള്ളിയത്.
ആവശ്യം നിരാകരിച്ച കുടുംബ കോടതിയുടെ വിധിയില്‍ അപാകതയില്ലെന്നു ഹൈക്കോടതി വിലയിരുത്തി. പായല്‍ അബ്ദുള്ളയുടെ ക്രൂരതകളായി ഒമര്‍ അവതരിപ്പിച്ച തെളിവുകള്‍ അവ്യക്തമാണെന്ന കുടുംബ കോടതിയുടെ ഉത്തരവ് ഹൈക്കോടതി ശരിവച്ചു.പായലിന്റെ ശാരീരികമോ മാനസികമോ ആയ ക്രൂരകൃത്യം തെളിയിക്കുന്നതിൽ ജമ്മു കശ്മീർ മുൻ മുഖ്യമന്ത്രി പരാജയപ്പെട്ടുവെന്ന് കോടതി പറഞ്ഞു.
പായലുമായുള്ള ദാമ്പത്യ ജീവിതം അവസാനിപ്പിക്കുന്നതായി 2011ലാണ് ഒമര്‍ അറിയിച്ചത്. 2012ല്‍ വിവാഹ മോചനം ആവശ്യപ്പെട്ട് ഒമര്‍ കുടുംബ കോടതിയെ സമീപിച്ചു. പായല്‍ അതിക്രൂരയാണെന്നു ചൂണ്ടിക്കാട്ടിയാണ് വിവാഹ മോചനം ആവശ്യപ്പെട്ടത്.
പായലിന് മാസം 1,50,000 രൂപ നല്‍കാന്‍ കഴിഞ്ഞ സപ്തംബറില്‍ ദല്‍ഹി ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ഉത്തരവിട്ടിരുന്നു. മക്കളുടെ വിദ്യാഭ്യാസത്തിന് പ്രതിമാസം 60,000 രൂപ നല്‍കണമെന്നും നിര്‍ദേശിച്ചു. ഒമറും പായലും 1994ല്‍ രജിസ്റ്റര്‍ വിവാഹം ചെയ്യുകയായിരുന്നു. ഇവര്‍ക്ക് രണ്ട് ആണ്‍മക്കളാണ് ഉള്ളത് - സഹീര്‍, സമീര്‍.
https://www.facebook.com/Malayalivartha
























