ലോക്സഭയിലേക്ക് ഇരച്ചുകയറിയ രണ്ടുപേരെ 'സ്‌പോണ്‍സര്‍' ചെയ്തത് ഭരണകക്ഷിയിലെ പാര്‍ലമെന്റ് അംഗമാണെന്ന് കോണ്‍ഗ്രസ് എംപി ശശി തരൂര്‍

ലോക്സഭയിലേക്ക് ഇരച്ചുകയറിയ രണ്ടുപേരെ 'സ്‌പോണ്‍സര്‍' ചെയ്തത് ഭരണകക്ഷിയിലെ പാര്‍ലമെന്റ് അംഗമാണെന്ന ഗുരുതര ആരോപണവുമായി കോണ്‍ഗ്രസ് എംപി ശശി തരൂര്‍. സുരക്ഷാ ഭീഷണിയെ കുറിച്ച് ആഭ്യന്തര മന്ത്രി അമിത് ഷാ വിശദമായി പ്രതികരിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ''ഇവരെ സ്‌പോണ്‍സര്‍ ചെയ്തത് ഭരണകക്ഷിയിലെ സിറ്റിങ് എംപി ആണെന്നതാണ് വസ്തുത.
ഇവര്‍ സ്‌മോക് പിസ്റ്റളുകള്‍ കടത്തി. ഇത് ഗുരുതരമായ സുരക്ഷാ വീഴ്ചയാണ്. ആക്രോശിക്കുകയും മുദ്രാവാക്യം വിളിക്കുകയും ചെയ്തു. സുരക്ഷയുടെ കാര്യത്തില്‍ പഴയ പാര്‍ലമെന്റ് മന്ദിരത്തിലെ ക്രമീകരണങ്ങളുമായി താരതമ്യപ്പെടുത്തുമ്പോള്‍ പുതിയ മന്ദിരം അത്ര നന്നായി ക്രമീകരിച്ചതായി തോന്നുന്നില്ല''- അദ്ദേഹം പറഞ്ഞു. 2001ലെ പാര്‍ലമെന്റ് ആക്രമണത്തിന്റെ വാര്‍ഷികത്തിലാണ് സംഭവം നടന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഏറ്റവും ഗുരുതരമായ സുരക്ഷാവീഴ്ചയാണ് സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടായതെന്ന് ആര്‍എസ്പി എംപി എന്‍.കെ.പ്രേമചന്ദ്രന്‍ പറഞ്ഞു. ''പുക ഉയരുമ്പോഴാണ് പ്രശ്‌നം ശ്രദ്ധയില്‍പെടുന്നത്. പാര്‍ലമെന്റിന്റെ മറ്റൊരു ഭാഗത്തായിരുന്നു, രണ്ടുപേര്‍ മുകളിലത്തെ ഗാലറിയില്‍നിന്നാണ് താഴേക്ക് ചാടിയത്. ചാടിക്കഴിഞ്ഞ് നിമിഷങ്ങള്‍ക്കുള്ളില്‍ തന്നെ അവരുടെ കൈവശമുണ്ടായിരുന്ന കാനില്‍നിന്ന് മഞ്ഞ പുക ഉയരുന്നു. സത്യത്തില്‍ അതു വ്യപകമായി മാറിത്തീര്‍ന്ന ഘട്ടത്തിലാണ് ഹനുമാന്‍ ബൈനിവാലിന്റെ നേതൃത്തില്‍ അവിടെ ഉണ്ടായിരുന്ന എംപിമാര്‍ കടന്നുകയറിയ രണ്ടു പേരെയും പിടിക്കുകയും സുരക്ഷാ ഉദ്യോഗസ്ഥരെ ഏല്‍പ്പിക്കുകയും ചെയ്തത്.
ഏറ്റവും ഗുരുതരമായ സുരക്ഷാവീഴ്ചയാണ് സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടായത്. രണ്ടാഴ്ചയ്ക്കു മുന്‍പ് ഇതുമായി ബന്ധപ്പെട്ട മുന്നറിയിപ്പ് ഖലിസ്ഥാന്‍ ഭീകരവാദത്തെ പിന്തുണയ്ക്കുന്നവര്‍ നല്‍കിയിരുന്നു. ഡിസംബര്‍ 13 മുന്‍പ് ഇന്ത്യന്‍ പാര്‍ലമെന്റ് ആക്രമിക്കുമെന്ന് മുന്നറിയിപ്പ് നല്‍കിയിരുന്നു. മുന്‍കരുതല്‍ നടപടികള്‍ സ്വീകരിച്ചില്ല. അവിടെയുണ്ടായ പുക വിഷവാതകം ആയിരുന്നുവെങ്കില്‍ എന്തുമാത്രം ദുരന്തം ഉണ്ടാകുമായിരുന്നു. വളരെ ലാഘവത്തോടു കൂടിയാണ് സര്‍ക്കാര്‍ ഈ കാര്യം കണ്ടത്. മുന്നറിയിപ്പുകളെ പോലും അവഗണിച്ചുകൊണ്ടു നടത്തിയ ഈ പ്രവര്‍ത്തനം ഒരു തരത്തിലും നിതീകരിക്കാന്‍ കഴിയില്ല.
മാത്രവുമല്ല, ബിജെപിയുടെ പാര്‍ലമെന്റ് അംഗത്തിന്റെ ശുപാര്‍ശയില്‍ കയറിയ രണ്ടുപേരാണ് ഇതുനടത്തിയത്. 2001 ഡിസംബര്‍ 13ന് പാര്‍ലമെന്റിനു പുറത്താണ് ആക്രമണം നടന്നത്. ഇതു പാര്‍ലമെന്റിന് അകത്തുകയറിയാണ്. ഇന്ത്യന്‍ പാര്‍ലമെന്റിന്റെ ചരിത്രത്തില്‍ ആദ്യ സംഭവമാണ്. ഗുരുതരമായ സുരക്ഷീ വീഴ്ചയാണ്. സര്‍ക്കാര്‍ അതിനു ഉത്തരവാദിയാണ്. ഡല്‍ഹി പൊലീസ് മേധാവി ഉള്‍പ്പെടെയുള്ളവര്‍ ഈ ഭീഷണിയെക്കുറിച്ച് ബോധവാന്‍മാരായിരുന്നു. അവര്‍ അലര്‍ട്ട് വാണിങ് കൊടുത്തതാണ്. ഇതു ഉണ്ടായി എന്നത് ഒരു തരത്തിലും നീതികരിക്കാന്‍ കഴിയില്ല''- അദ്ദേഹം പറഞ്ഞു.
https://www.facebook.com/Malayalivartha
























