പാര്‍ലമെന്റിലെ സുരക്ഷ വീഴ്ച അന്വേഷിക്കാന്‍ സമിതി രൂപീകരിച്ച് കേന്ദ്രം... സിആര്‍പിഎഫ് ഡിജി അനീഷ് ദയാല്‍ സിംഗിന്റെ നേതൃത്വത്തിലാണ് അന്വേഷണം, വീഴ്ച പരിശോധിച്ച് തുടര്‍നടപടി സമിതി നിര്‍ദ്ദേശിക്കും

പാര്‍ലമെന്റിലെ സുരക്ഷ വീഴ്ച അന്വേഷിക്കാനായി സമിതി രൂപീകരിച്ച് കേന്ദ്രം. സിആര്‍പിഎഫ് ഡിജി അനീഷ് ദയാല്‍ സിംഗിന്റെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുക. വീഴ്ച പരിശോധിച്ച് തുടര്‍നടപടി സമിതി നിര്‍ദ്ദേശിക്കും.
അതേസമയം, രാജ്യത്തെ ഞെട്ടിച്ച സംഭവം നിസാരവത്ക്കരിക്കാനായി സര്‍ക്കാര്‍ ശ്രമിക്കുന്നുവെന്നാണ് പ്രതിപക്ഷം ആരോപിക്കുന്നത്. അക്രമികള്‍ക്ക് പാസ് നല്‍കിയ ബിജെപി എംപിയെ പുറത്താക്കണമെന്നും, സുരക്ഷ വീഴ്ചയില്‍ ആഭ്യന്തരമന്ത്രി അമിത്ഷാ രാജി വയ്കണമെന്നുമുള്ള ആവശ്യം പ്രതിപക്ഷം ശക്തമാക്കി.
പുതിയ മന്ദിരത്തില്‍ പഴുതടച്ച സുരക്ഷ ഉറപ്പാക്കിയിട്ടുണ്ടെന്ന സര്‍ക്കാരിന്റെ അവകാശവാദം പൊളിക്കുന്നതായി ലോക്‌സഭയിലെ അക്രമം. എന്നാല്‍ സംഭവം ഒന്നുമല്ലെന്ന് വരുത്താനാണ് പിന്നീട് ശ്രമം നടന്നത്.
മുന്‍ നിശ്ചയിച്ചതുപോലെ ലോക് സഭ വീണ്ടും ചേര്‍ന്നു. വെറും പുക മാത്രമാണന്നും പേടിക്കാനൊന്നുമില്ലെന്നുമായിരുന്നു സ്പീക്കരുടെ പ്രതികരണം. അഞ്ച് വലയം സുരക്ഷ പരിശോധന പൂര്‍ത്തിയാക്കി അക്രമികള്‍ എങ്ങനെ അകത്തു കടന്നുവെന്നതാണ് ഉയരുന്നു ചോദ്യം.
ബിജെപി എംപി നല്‍കിയ പ്രവേശന പാസായതിനാല്‍ പരിശോധന ലഘൂകരിച്ചോയെന്നും പ്രതിപക്ഷം ചോദിക്കുന്നു. അമിത് ഷാ മറുപടി പറയണമെന്നാണ് പ്രതിപക്ഷത്തിന്റെ ആവശ്യമുള്ളത്.
https://www.facebook.com/Malayalivartha
























