പ്രതിരോധ സേനയുടെ രഹസ്യങ്ങൾ പാകിസ്ഥാന് കൈമാറി എന്ന് ആരോപണം; 23 കാരൻ ഉൾപ്പടെ നാലുപേരെ മഹാരാഷ്ട്ര എടിഎസ് അറസ്റ്റ് ചെയ്തു

പാകിസ്ഥാൻ ആസ്ഥാനമായുള്ള ഇന്റലിജൻസ് പ്രവർത്തകർക്ക് ഇന്ത്യൻ രഹസ്യ വിവരങ്ങൾ നൽകിയെന്നാരോപിച്ച് മഹാരാഷ്ട്ര പോലീസിലെ തീവ്രവാദ വിരുദ്ധ സ്ക്വാഡ് (എടിഎസ്) ബുധനാഴ്ച ഒരാളെ അറസ്റ്റ് ചെയ്തു. 23 കാരനായ ഗൗരവ് പാട്ടീലാണ് എടിഎസ്സിന്റെ പിടിയിലായതെന്നാണ് റിപ്പോർട്ട്. പണത്തിനായി "ഇന്ത്യൻ സർക്കാർ നിയന്ത്രിച്ചിരിക്കുന്ന മേഖലകളെ" കുറിച്ച് തന്ത്രപ്രധാനമായ വിവരങ്ങൾ നൽകുന്നുവെന്ന് എടിഎസിന്റെ മുംബൈ യൂണിറ്റിന് ഒരു സൂചന ലഭിച്ചതായി ഒരു ഔദ്യോഗിക പ്രസ്താവനയിൽ പറയുന്നു.
എടിഎസ് പറയുന്നതനുസരിച്ച്, ഇന്ത്യൻ പ്രതിരോധ സേനയുമായി ബന്ധപ്പെട്ട രഹസ്യാത്മകവും തന്ത്രപ്രധാനവുമായ വിവരങ്ങൾ അദ്ദേഹം പങ്കുവെച്ചിരുന്നു. ഇയാൾ ഇന്ത്യൻ പ്രതിരോധ സേനയ്ക്ക് സേവനങ്ങൾ നൽകുന്ന നഗരം കേന്ദ്രീകരിച്ചുള്ള ഒരു സ്ഥാപനത്തിൽ അപ്രന്റീസായി സേവനമനുഷ്ഠിച്ചിരുന്നു.
സമൂഹമാദ്ധ്യമങ്ങളായ വാട്‌സ്ആപ്പിലൂടെയും ഫെയ്‌സ്ബുക്കിലൂടെയുമാണ് ഇയാൾ പാക് ഏജൻസിയുമായി ബന്ധപ്പെട്ടിരുന്നത്. പ്രതികൾ 2023 ഏപ്രിൽ മുതൽ 2023 ഒക്‌ടോബർ വരെ വാട്‌സ്ആപ്പ്, ഫെയ്‌സ്ബുക്ക് എന്നിവയിലൂടെ പാകിസ്ഥാൻ പ്രവർത്തകരുമായി ആശയവിനിമയം നടത്തുകയും അവരിൽ നിന്ന് ഓൺലൈൻ ഇടപാടുകളിലൂടെ പണം കൈപ്പറ്റുകയും ചെയ്തു.
പാകിസ്താൻ ആസ്ഥാനമായുള്ള പിഐഒ ഏജന്റിനാണ് ഇയാൾ രഹസ്യവിവരങ്ങൾ ചോർത്തി നൽകിയിരുന്നത്. 4 പേർക്കെതിരെ കേസെടുത്തിരിക്കുന്നത്. രഹസ്യവിവരങ്ങൾ പങ്കുവെക്കുന്നതിനിടെ മറ്റ് മൂന്ന് പ്രതികളും ഗൗരവുമായി ബന്ധപ്പെട്ടിരുന്നുവെന്ന് എടിഎസ് പ്രസ്താവനയിൽ പറഞ്ഞു. അറസ്റ്റിലായ ആളുൾപ്പെടെ നാല് പേർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും കൂടുതൽ അന്വേഷണം തുടരുകയാണെന്നും പത്രക്കുറിപ്പിൽ അറിയിച്ചു.
ശത്രുരാജ്യത്തിന് ചോർത്തി നൽകിയ വ്യക്തിയെ അറസ്റ്റ് ചെയ്ത് മഹാരാഷ്‌ട്ര എടിഎസ്. 23 കാരനായ ഗൗരവ് പാട്ടീലാണ് എടിഎസ്സിന്റെ പിടിയിലായതെന്നാണ് റിപ്പോർട്ട്. സർക്കാരിനെ സംബന്ധിക്കുന്ന രഹസ്യവിവരങ്ങൾ പാകിസ്താൻ ഏജൻസിയുമായി പങ്കുവെച്ചതിന് തുടർന്നാണ് ഇയാളുടെ അറസ്റ്റ്.
https://www.facebook.com/Malayalivartha
























