Widgets Magazine
14
May / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സൗദി അറേബ്യ ഇറാനുളളിൽ അതീവ രഹസ്യമായി വ്യോമാക്രമണം നടത്തി..ചരിത്രത്തിലാദ്യമായാണ് റിയാദ് നേരിട്ട് ഇറാനിയൻ മണ്ണിൽ സൈനിക നടപടി കൈക്കൊള്ളുന്നത്..


സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..


ഡൽഹിയിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ എ.കെ ജി ഭവനിൽ, അനുഭവിച്ചത് സമാനതകളില്ലാത്ത അവഗണന.. തന്റെ വിശ്വസ്തനെ വിളിച്ച് വാടകവീടിന് യെസ് മൂളാൻ നിർദ്ദേശം നൽകുകയായിരുന്നു അദ്ദേഹം..


ആകാശത്ത് നിന്ന് മരണം.. ഇടിമിന്നലേറ്റ് 4 കുട്ടികൾ മരിച്ചു..തീവ്രമായ 'ഡയറക്ട് ഹിറ്റ്'..രക്ഷപെടാൻ ഒരു നിമിഷം പോലും കിട്ടില്ല..അപകടത്തില്‍പ്പെട്ടവര്‍ക്ക് ഹൃദയമിടിപ്പ് നിലച്ച നിലയിലാണ് ആശുപത്രിയിലെത്തിച്ചത്..


അദാനിയെ കുറ്റം പറഞ്ഞ രാഹുൽജി... കോഴിക്കറി ഉണ്ടാക്കുന്നത് പോലെ എളുപ്പമല്ല മുഖ്യമന്ത്രിയെ തീരുമാനിക്കൽ, ചേരുവകൾ ചേർക്കുന്നത് ദില്ലിയിൽ നിന്ന്'; മുഖ്യമന്ത്രി ചർച്ചയിൽ ബെന്നി ബെഹനാൻ, മുഖ്യമന്ത്രി പ്രഖ്യാപനം ഇല്ലാതെ ഒമ്പതാം നാൾ​

പാർലമെന്റിലെ സുരക്ഷാ വീഴ്ച.... അന്വേഷിക്കാൻ സമിതി രൂപീകരിച്ച് കേന്ദ്രം....വീഴ്ച പരിശോധിച്ച് തുടർനടപടി സമിതി നിർദ്ദേശിക്കും.... സംഭവത്തിൽ പ്രതിഷേധം ശക്തമാക്കാനാണ് പ്രതിപക്ഷ തീരുമാനം....

14 DECEMBER 2023 04:04 PM IST
മലയാളി വാര്‍ത്ത

പാർലമെന്റിലെ സുരക്ഷാ വീഴ്ച അന്വേഷിക്കാൻ സമിതി രൂപീകരിച്ച് കേന്ദ്രം. സിആർപിഎഫ് ഡിജി അനീഷ് ദയാൽ സിംഗിന്റെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുക. വീഴ്ച പരിശോധിച്ച് തുടർനടപടി സമിതി നിർദ്ദേശിക്കും. സംഭവത്തിൽ പ്രതിഷേധം ശക്തമാക്കാനാണ് പ്രതിപക്ഷ തീരുമാനം. കേ്ന്ദ്രമന്ത്രി അമിത് ഷായെ പ്രതിരോധത്തിലാക്കാനാണ് നീക്കം. പുതിയ മന്ദിരത്തിൽ പഴുതടച്ച സുരക്ഷ ഉറപ്പാക്കിയിട്ടുണ്ടെന്ന സർക്കാരിന്റെ അവകാശവാദം പൊളിക്കുന്നതായി ലോക്‌സഭയിലെ അക്രമം.രാജ്യത്തെ ഞെട്ടിച്ച സംഭവം നിസാര വത്ക്കരിക്കാൻ സർക്കാർ ശ്രമിക്കുന്നുവെന്നാണ് പ്രതിപക്ഷം ആരോപിക്കുന്നത്. അക്രമികൾക്ക് പാസ് നൽകിയ ബിജെപി എംപിയെ പുറത്താക്കണമെന്നും, സുരക്ഷ വീഴ്ചയിൽ ആഭ്യന്തരമന്ത്രി അമിത്ഷാ രാജി വയ്കണമെന്നുമുള്ള ആവശ്യം പ്രതിപക്ഷം ശക്തമാക്കി.

 

ഒരു പ്രതിപക്ഷ എംപിയായിരുന്നു പാസ് നൽകിയിരുന്തെങ്കിൽ സ്ഥിതി എന്താകുമായിരുന്നുവെന്ന ചോദ്യവും ഉയരുന്നു. അതിനിടെ പ്രതിഷേധത്തിൽ പങ്കെടുത്ത യുവതി കോൺഗ്രസ് പ്രവർത്തകയായിരുന്നുവെന്ന മറുവാദം ബിജെപിയും ശക്തമായി ഉയർത്തുന്നു.സംഭവം ഒന്നുമല്ലെന്ന് വരുത്താനാണ് കേന്ദ്രം ശ്രമിക്കുന്നതെന്നാണ് കോൺഗ്രസ് ആരോപണം. മുൻ നിശ്ചയിച്ചതുപോലെ ലോക് സഭ വീണ്ടും ചേർന്നു. വെറും പുകമാത്രമാണന്നും പേടിക്കാനൊന്നുമില്ലെന്നുമായിരുന്നു സ്പീക്കരുടെ പ്രതികരണം. പ്രതികളെ പിടികൂടി കഴിഞ്ഞല്ലോയെന്നും കേന്ദ്ര സർക്കാർ ന്യായീകരിക്കുന്നു.

അഞ്ച് വലയം സുരക്ഷ പരിശോധന പൂർത്തിയാക്കി അക്രമികൾ എങ്ങനെ അകത്തു കടന്നുവെന്നതാണ് ഉയരുന്നു ചോദ്യം. ബിജെപി എംപി നൽകിയ പ്രവേശന പാസായതിനാൽ പരിശോധന ലഘൂകരിച്ചോയെന്നും പ്രതിപക്ഷം ചോദിക്കുന്നു.2001-ലെ ഭീകരാക്രമണത്തിനുശേഷം കനത്ത സുരക്ഷാവലയമുള്ള പാർലമെന്റിലേക്ക് ഗൂഢപദ്ധതിയുമായി നാലുപേരെത്തുന്നത് മുൻകൂട്ടിയറിയാൻ കഴിയാഞ്ഞത് സുരക്ഷാസംവിധാനത്തിന്റെ പാളിച്ചയായി. സന്ദർശകഗാലറിയിലിരിക്കുന്നവർ ഒന്നനങ്ങിയാൽപ്പോലും തടഞ്ഞിരിക്കണമെന്നാണ് വ്യവസ്ഥ. എന്നാൽ രണ്ടുപേർ എഴുന്നേറ്റ് മുന്നിലേക്കുപോയി സഭയിലേക്ക് ചാടുമ്പോഴും ഒന്നുംചെയ്യാനാവാത്തത് കാവൽച്ചുമതലയുള്ള പോലീസിന്റെ വീഴ്ച.ഗാലറിയിലിരുന്ന രണ്ടുപേർ എഴുന്നേറ്റു, മുന്നോട്ടു നടന്നു, തടസ്സമായി വെച്ചിരുന്ന കമ്പികളിൽ തൂങ്ങിക്കിടന്ന് താഴേക്കു ചാടി. ഇത്രയുമായിട്ടും സുരക്ഷാ ഉദ്യോഗസ്ഥർക്ക് തടയാനായില്ല.

 

തുടർന്ന് സഭയിലെ ഇരിപ്പിടത്തിന് മുകളിലൂടെ ചാടിയോടിയപ്പോഴും അക്രമികളെ കീഴ്‌പ്പെടുത്തിയത് എം.പി.മാരാണ്, സുരക്ഷാ ഉദ്യോഗസ്ഥരല്ല.പാർലമെന്റിൽ ഭീകരാക്രമണം നടന്ന 2001-നുമുൻപ് സന്ദർശകർക്കും വാഹനങ്ങൾക്കും അകത്തുകടക്കൽ വലിയ പ്രയാസമുണ്ടായിരുന്നില്ല. എം.പി.യുടെ ശുപാർശയിൽ വലിയ പരിശോധനകളില്ലാതെ സന്ദർശക പാസ് ലഭിക്കും. വാഹനപരിശോധനയും കഠിനമായിരുന്നില്ല. ആഭ്യന്തര മന്ത്രാലയത്തിന്റെ വ്യാജ സ്റ്റിക്കർ പതിച്ച കാറിലാണ് 2001-ൽ ഭീകരർ പാർലമെന്റിലേക്ക് ഗേറ്റുവഴി അകത്തുകടന്നതെന്നത് ശ്രദ്ധേയമാണ്.

 

എന്നാൽ, ഭീകരാക്രമണത്തിനുശേഷം സ്ഥിതിമാറി. എം.പി.മാർ ശുപാർശ ചെയ്താലും കർശന പരിശോധനകൾക്കുശേഷമാണ് സന്ദർശക പാസ് നൽകുന്നത്, അല്ലെങ്കിൽ നൽകേണ്ടത്. സന്ദർശകപാസിലും വാഹനങ്ങളുടെ സ്റ്റിക്കറിലും ഹോളോഗ്രാം പതിച്ചിട്ടുണ്ട്. വാഹനത്തിന് അനുമതിയുണ്ടോയെന്നത് കംപ്യൂട്ടറിൽ അറിയാം. അനുമതിയില്ലാത്ത വാഹനം സുരക്ഷാ ഉദ്യോഗസ്ഥരെ വെട്ടിച്ച് അകത്തുകടന്നാലുടൻ റോഡിനടിയിൽ നിന്ന് ഉയർന്നുവരുന്ന സ്പൈക്ക് ബാരിയറുകൾ ടയറുകളിൽ തുളച്ചുകയറും. വാഹനത്തിന് പിന്നെ അനങ്ങാനാവില്ല.ആളുകളെ കൃത്യമായി മനസിലാക്കി മാത്രമേ പാസ് നൽകാവൂയെന്നാതാണ് നിർദ്ദേശമെന്നിരിക്കേ മൈസൂരു എംപി പ്രതാപ് സിംഹയും പ്രതിസന്ധിയിലായി. പാർലമെന്റിൽ സമ്മേളനം നടക്കുമ്പോഴും അല്ലാത്തപ്പോഴും സന്ദർശകർക്ക് പ്രവേശനംലഭിക്കാൻ നടപടിക്രമങ്ങളും സുരക്ഷാ പരിശോധനകളുമേറെ. എന്നിട്ടും ലോക്സഭയ്ക്കകത്തുകയറിയ സന്ദർശകർ അതിക്രമം കാണിച്ചത് വലിയ സുരക്ഷാ വീഴ്ചയായി വിലയിരുത്തപ്പെടുന്നു.സന്ദർശക പാസിൽ പറയുന്ന സമയത്ത് പാർലമെന്റിലെ റിസപ്ഷനിൽ എത്തണം. പുതിയ മന്ദിരത്തിലേക്കും കയറേണ്ടത് പഴയ റിസപ്ഷൻ വഴിയാണ്. മൊബൈൽ ഫോൺ അവിടെ സമർപ്പിക്കണം.

 

മെറ്റൽ ഡിറ്റക്ടർ വെച്ചുള്ള ഒന്നാം ദേഹപരിശോധനയ്ക്കുശേഷം പാർലമെന്റ് മന്ദിരത്തിലേക്ക്. അവിടെ രണ്ടാം ദേഹപരിശോധന നടത്തിയശേഷം അകത്തുകയറി സഭാ ഗാലറിക്ക് സമീപത്തേക്ക്.കൈവശമുള്ള ബാക്കി വസ്തുക്കൾ (പഴ്സ്, പണം, സ്മാർട് വാച്ച് തുടങ്ങിയവ) അവിടെ സമർപ്പിച്ചശേഷം മൂന്നാം ദേഹപരിശോധന നടത്തിയാണ് ഗാലറിയിലേക്ക് കടത്തിവിടുക. ഗാലറിയിൽ ഇരുപതു മിനിറ്റോളം ഇരിക്കാം. സഭനടക്കുമ്പോൾ മാത്രമേ ഗാലറിയിലേക്ക് സന്ദർശകരെ കടത്തിവിടൂ. ഗാലറിയിലിരിക്കുമ്പോൾ നാലോ അഞ്ചോ സുരക്ഷാ ഉദ്യോഗസ്ഥർ ചുറ്റുമുണ്ടാകും.ചുരുങ്ങിയത് മൂന്നിടത്തെങ്കിലും ദേഹപരിശോധനയ്ക്ക് എല്ലാവരും വിധേയരാകണം. എന്നിട്ടും സ്‌മോക്ക് ബോംബുമായി അവർ പാർലമെന്റിൽ എത്തിയെന്നതാണ് ഞെട്ടിപ്പിക്കുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാന്‍ നാളെ കോണ്‍ഗ്രസ് നിയമസഭാകക്ഷി യോഗം  (6 hours ago)

പന്ത്രണ്ടാം ക്ലാസിലെ മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ മെഡിക്കല്‍ പ്രവേശനം നടത്തണം: നീറ്റ് പരീക്ഷാരീതി പൂര്‍ണമായും നിറുത്തലാക്കണമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എസ്. ജോസഫ് വിജയ്  (9 hours ago)

സംസ്ഥാനത്ത് നാളെ മുതൽ വേനൽ മഴ ശക്തമാകും  (9 hours ago)

കഴിഞ്ഞ പത്ത് ദിവസമായി തുടരുന്ന നാടകീയ നീക്കങ്ങള്‍ നാളെ അവസാനിക്കും  (9 hours ago)

മുഖ്യമന്ത്രി ആരെന്നതിൽ ഹൈക്കമാൻഡ് തീരുമാനം വന്നിട്ടില്ലെങ്കിലും ആഘോഷം തുടങ്ങി വി ഡി സതീശൻ അനുകൂലികൾ  (9 hours ago)

ഖത്തര്‍ യാത്രയ്ക്ക് സിദ്ദിഖിന് അനുമതി നല്‍കി കോടതി  (9 hours ago)

ഹൈകമാൻഡ്‌ ഊളകളേ... ജനങ്ങളെ മണ്ടന്മാരാക്കുന്നോ സതീശന്റെ വീട്ടിനു മുന്നിൽ പൊട്ടിക്കരഞ്ഞ് ജനങ്ങൾ  (9 hours ago)

കനത്ത മഴയില്‍ കോണ്‍ക്രീറ്റ് മതില്‍ ഇടിഞ്ഞ് വീണ് അപകടം  (9 hours ago)

കേരളത്തിലെ മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കാൻ മുതിർന്ന നേതാവ് എ.കെ. ആന്റണിയെ വിളിച്ച് രാഹുൽ ​ഗാന്ധി  (9 hours ago)

സ്‌കൂള്‍ അധ്യാപകന്‍ കടന്നല്‍ കുത്തേറ്റ് മരിച്ചു  (10 hours ago)

ഉടുപ്പ് കീറുന്നോ..... പോലീസുകാരിയെ വിരട്ടി SFI.....ചത്തിട്ടില്ല ഞങ്ങൾ.. SFI തല പൊക്കി തുടങ്ങി  (10 hours ago)

'കണ്ണേ..കരളേ..സതീശാ..'... ആലുവ വി ഡി-യുടെ വീടിന് മുന്നിൽ മുഖ്യമന്ത്രി പ്രഖ്യാപനം..! കണ്ണ് നിറഞ്ഞ് സതീശൻ..! മുഖ്യൻ..!  (10 hours ago)

സതീശൻ വീടിന് പുറത്തിറങ്ങി കണ്ണ് നിറഞ്ഞ് VD ആഘോഷം തടുങ്ങി സതീശൻ മുഖ്യമന്ത്രി  (11 hours ago)

മെയ് 24 മുതൽ രാഷ്‌ട്രപതി ഭരണം കേരളത്തിൽ ലെഫ്റ്റനന്റ് ഗവർണർ വരും 37 മാറ്റങ്ങളും ഉണ്ടാവും  (12 hours ago)

Saudi Arabia ഗൾഫ് മേഖലയിൽ യുദ്ധം  (14 hours ago)

Malayali Vartha Recommends