തന്നെ മരിക്കാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് സുപ്രീം കോടതി ചീഫ് ജസ്റ്റിസിന് കത്തെഴുതി വനിതാ ജഡ്ജി

തന്നെ മരിക്കാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് സുപ്രീം കോടതി ചീഫ് ജസ്റ്റിസിന് കത്തെഴുതി ഉത്തര്‍പ്രദേശിലെ വനിതാ ജഡ്ജി. ഉത്തര്‍പ്രദേശിലെ ബന്ദ ജില്ലയിലെ വനിതാ ജഡ്ജിയാണ് കത്തെഴുതിയത്. കരിയറില്‍ അനുഭവിക്കുന്ന അധിക്ഷേപവും പീഡനവും സഹിക്കാനാകുന്നില്ലെന്നും അതിനാല്‍ മരിക്കാന്‍ അനുവദിക്കണമെന്നമാണ് ആവശ്യം. അങ്ങേയറ്റം വേദനയും നിരാശയുമുണ്ടായ സാഹചര്യത്തിലാണ് കത്തെഴുതുന്നതെന്നും ജഡ്ജി പറഞ്ഞു. ദ വീക്കാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.
സാധാരണക്കാര്‍ക്ക് നീതി ലഭ്യമാക്കുമെന്ന വിശ്വാസത്തോടെയുമാണ് ഞാന്‍ ജുഡീഷ്യല്‍ സര്‍വീസില്‍ ചേര്‍ന്നത്. എന്നാല്‍ നീതിക്കുവേണ്ടി യാചകയാകുന്ന അവസ്ഥയാണ് തനിക്കെന്നും ഡയസില്‍ പോലും മോശം പദങ്ങള്‍ കൊണ്ട് അപമാനിക്കപ്പെട്ടെന്നും തീര്‍ത്തും മാലിന്യം പോലെയാണ് കൈകാര്യം ചെയ്തതെന്നും ജഡ്ജി പറഞ്ഞു. തനിക്ക് ലൈംഗികാധിക്ഷേപം പോലും നേരിട്ടു. ഇന്ത്യയിലെ എല്ലാ ജോലിക്കാരായ സ്ത്രീകളോടും ലൈംഗികാതിക്രമങ്ങള്‍ സഹിച്ച് ജീവിക്കാന്‍ പഠിക്കൂവെന്നും ഇത് നമ്മുടെ ജീവിതത്തിന്റെ സത്യമാണെന്നും അവര്‍ പറഞ്ഞു.
ലൈംഗിക പീഡനത്തില്‍ നിന്ന് സ്ത്രീകളുടെ സംരക്ഷിക്കുന്ന നിയമം വലിയ തമാശയാണെന്നും ജഡ്ജി കത്തില്‍ പറഞ്ഞു. രാത്രി തന്നെ കാണാന്‍ ഒരു ജില്ലാ ജഡ്ജി തന്നോട് ആവശ്യപ്പെട്ടതായി ഇവര്‍ ആരോപിച്ചു. 2022ല്‍ അലഹബാദ് ഹൈക്കോടതി ചീഫ് ജസ്റ്റിസിനും അഡ്മിനിസ്ട്രേറ്റീവ് ജഡ്ജിക്കും പരാതി നല്‍കിയെങ്കിലും നാളിതുവരെ ഒരു നടപടിയും ഉണ്ടായിട്ടില്ലെന്നും പറയുന്നു.
പിന്നീട്, 2023 ജൂലൈയില്‍ അവര്‍ ഹൈക്കോടതിയുടെ ആഭ്യന്തര കമ്മിറ്റിയില്‍ പരാതി നല്‍കി. പരാതിയില്‍ അന്വേഷണം ആരംഭിക്കാന്‍ ആറ് മാസമെടുത്തി. ഇതിനായി ആയിരം മെയിലെങ്കിലും അയച്ചു. ഇപ്പോഴത്തെ അന്വേഷണം പ്രഹസനവും കപടവുമാണ്. ജില്ലാ ജഡ്ജിയുടെ കീഴുദ്യോഗസ്ഥരാണ് സാക്ഷികള്‍. തങ്ങളുടെ മേലധികാരിക്കെതിരെ സാക്ഷികള്‍ എന്തെങ്കിലും പറയുമെന്ന് എങ്ങനെ വിശ്വസിക്കുമെന്നും കത്തില്‍ പറയുന്നു.
അന്വേഷണത്തിന്റെ ഘട്ടത്തില്‍ ജില്ലാ ജഡ്ജിയെ സ്ഥലം മാറ്റാന്‍ താന്‍ ആവശ്യപ്പെട്ടിരുന്നു. തന്റെ ആവശ്യം എന്നാല്‍ വെറും എട്ട് സെക്കന്‍ഡിനുള്ളില്‍ സുപ്രീം കോടതി തള്ളി. ഇത്തരമൊരു അന്വേഷണത്തിന്റെ വിധി നമുക്കെല്ലാവര്‍ക്കും അറിയാം. ഞാന്‍ തന്നെ നിരാശനായിരിക്കുമ്പോള്‍ മറ്റുള്ളവര്‍ക്ക് എന്ത് നീതി നല്‍കും. എനിക്ക് ഇനി ജീവിക്കാന്‍ ആഗ്രഹമില്ല. നിര്‍ജീവമായ ഈ ശരീരം ഇനി ചുമക്കുന്നതില്‍ ഒരു ഉദ്ദേശവുമില്ല. എന്റെ ജീവിതത്തില്‍ ഒരു ലക്ഷ്യവും അവശേഷിക്കുന്നില്ല. എന്റെ ജീവിതം മാന്യമായ രീതിയില്‍ അവസാനിപ്പിക്കാന്‍ എന്നെ അനുവദിക്കൂവെന്നും ജഡ്ജി കത്തില്‍ പറഞ്ഞു.
https://www.facebook.com/Malayalivartha
























