ഗുരുതരമായ വിഷയമാണ് ഇത്; സംഭവത്തിൽ പ്രതിപക്ഷം രാഷ്‌ട്രീയം കളിക്കുകയാണ്; പാർലമെന്റ് സുരക്ഷ സ്പീക്കറുടെ കീഴിലാണ്; പ്രതികരണവുമായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ

പാർലമെന്റിനുള്ളിലേക്ക് യുവാവ് അതിക്രമിച്ച് കയറി പ്രതിഷേധിച്ച വിഷയത്തിൽ പ്രതികരണവുമായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ഗുരുതരമായ വിഷയമാണ് ഇതെന്നും, സംഭവത്തിൽ പ്രതിപക്ഷം രാഷ്‌ട്രീയം കളിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. പാർലമെന്റിലുണ്ടായത് ഗുരുതരമായ വിഷയമാണ്. പ്രതിപക്ഷം ഇതിൽ രാഷ്‌ട്രീയം കളിക്കുകയാണ് എന്നും അദ്ദേഹം ആരോപിച്ചു. പാർലമെന്റ് സുരക്ഷ സ്പീക്കറുടെ കീഴിലാണെന്ന് എല്ലാവർക്കും അറിയാവുന്ന കാര്യമാണ്. സ്പീക്കർ ഈ വിഷയത്തിൽ കത്ത് നൽകിയിട്ടുണ്ട് എന്നും അദ്ദേഹം പറഞ്ഞു.
ആഭ്യന്തര മന്ത്രാലയത്തിന് കീഴിൽ ഒരു അന്വേഷണ സമിതി രൂപീകരിച്ചിട്ടുണ്ട്. പഴുതടച്ചുള്ള അന്വേഷണമായിരിക്കും വിഷയത്തിൽ നടത്തുക. അന്വേഷണം എത്രയും വേഗം പൂർത്തിയാക്കി റിപ്പോർട്ട് സ്പീക്കർക്ക് സമർപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു . പാർലമെന്റ് വിഷയത്തിൽ പ്രധാനമന്ത്രിയും അതൃപ്തി രേഖപ്പെടുത്തിയിരുന്നു. പ്രത്യേകം വിളിച്ചു ചോർത്ത യോഗത്തിലാണ് അന്വേഷണം പൂർത്തിയാക്കി കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കാൻ പ്രധാനമന്ത്രി നിർദ്ദേശിച്ചത്.
പ്രധാനമന്ത്രി നരേന്ദ്ര മോദിയും വിഷയത്തിൽ പ്രതികരിച്ചിരുന്നു . പാർലമെന്റിൽ യുവാവ് അതിക്രമിച്ചുകയറി പ്രതിഷേധിച്ച സംഭവത്തിൽ അതൃപ്തി അറിയിച്ച് പ്രധാനമന്ത്രി. പ്രത്യേകം വിളിച്ചുചേർത്ത യോഗത്തിലാണ് പ്രധാനമന്ത്രി അതൃപ്തി അറിയിച്ചത്. വിഷയത്തിൽ കർശന നടപടി സ്വീകരിക്കാനും പ്രധാനമന്ത്രി നിർദ്ദേശിച്ചു. ആഭ്യന്തരമന്ത്രി അമിത് ഷാ, പാർലമെന്ററികാര്യ മന്ത്രി പ്രൽഹാദ് ജോഷി, വാർത്താപ്രക്ഷേപണ വകുപ്പ് മന്ത്രി അനുരാഗ് ഠാക്കൂർ എന്നിവരെ കൂടാതെ ബിജെപി അദ്ധ്യക്ഷൻ ജെപി നദ്ദയും യോഗത്തിൽ പങ്കെടുത്തു.
https://www.facebook.com/Malayalivartha
























