ജില്ലാ ജഡ്ജി ലൈംഗികാതിക്രമം നടത്തിയെന്നും അന്തസ്സോടെ ജീവിതം. അവസാനിപ്പിക്കാൻ അനുമതി നൽകണം... വനിതാ ജഡ്ജി സുപ്രീംകോടതി ചീഫ് ജസ്റ്റിസിന് അയച്ച കുറിപ്പ്, സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതിനു പിന്നാലെ വിഷയത്തിൽ റിപ്പോർട്ട് തേടി ചീഫ് ജസ്റ്റിസ്...

പ്രതീക്ഷയുടെ അവസാന കാത്തിരിപ്പും തെറ്റുമ്പോൾ ജനത്തിന് വിശ്വാസമുള്ള ഒരു കാര്യമുണ്ട്. നമ്മുടെ നിയമ വ്യവസ്ഥയിൽ. നീതി ദേവത പാവപെട്ടവും പണക്കാരനും മുൻപിൽ ഒരുപോലെ തന്നെ ആകുമെന്ന് തന്നെയാണ് നമ്മുടെ വിശ്വാസം . എല്ലാവരുടെയും അവസാന പ്രതീക്ഷയാണ് കോടതി. അവിടെ നിന്നും നമ്മുക്ക് നീതി ലഭിക്കുമെന്ന് തന്നെ വിശ്വസിക്കാം. എന്നാൽ നീതി നടപ്പിലാക്കണ്ടവർക്ക് തന്നെ നീതി നിഷേധിച്ചു കൊണ്ട് ചവിട്ടി അരയ്ക്കപ്പെടുമ്പോൾ മറ്റുളവരുടെ കാര്യം എന്താകും . നീതി ന്യായ വ്യവസ്ഥയിൽ സാധാരണക്കാർക്ക് വിശ്വാസം നഷ്ട്ടപെടെണ്ട അവസ്ഥ വരില്ലേ..ഇപ്പോഴിതാ ഈ യൊരു സംഭവം രാജ്യനത്ര തലത്തിൽ തന്നെ ഏറെ ചർച്ചയാവുകയാണ്. മരിക്കാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് വനിതാ ജഡ്ജി സുപ്രീംകോടതി ചീഫ് ജസ്റ്റിസിന് അയച്ച കുറിപ്പ് സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതിനു പിന്നാലെ വിഷയത്തിൽ റിപ്പോർട്ട് തേടി ചീഫ് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ്.
ജില്ലാ ജഡ്ജി ലൈംഗികാതിക്രമം നടത്തിയെന്നും അന്തസ്സോടെ ജീവിതം അവസാനിപ്പിക്കാൻ അനുമതി നൽകണം എന്നുമാണു ഉത്തർപ്രദേശിലെ ബാന്ദ ജില്ലയിലെ വനിതാ സിവിൽ ജഡ്ജി കുറിപ്പിൽ പറയുന്നത്.‘‘എല്ലാ സീമകളും ലംഘിക്കപ്പെട്ടു താൻ ലൈംഗികാതിക്രമത്തിന് ഇരയായി. രാത്രിയിൽ വന്നുകാണാൻ ജില്ലാ ജഡ്ജി തന്നോട് പറഞ്ഞു. തന്നെ ഒരു മാലിന്യം പോലെ കൈകാര്യം ചെയ്തു. ആവശ്യമില്ലാത്ത ഒരു പ്രാണിയെപ്പോലെയാണു തനിക്ക് തോന്നുന്നത്.ജീവിക്കാൻ തനിക്ക് ഒരു ആഗ്രഹവുമില്ല. ആത്മാവും ജീവിതവും ഇല്ലാത്ത ശരീരത്തെ ചുമക്കുന്നതിൽ ഒരു അർഥവുമില്ല. ജീവിതത്തിൽ ഒരു ലക്ഷ്യവും ഇനിയില്ല’’–രണ്ടുപേജുള്ള കത്തിൽ വനിതാ ജഡ്ജി കുറിച്ചു.ഉത്തര്‍പ്രദേശിലെ ബന്ദ ജില്ലയിലെ വനിതാ സിവില്‍ ജഡ്ജിയാണ് പരാതിക്കാരി. ഇവര്‍ ചീഫ് ജസ്റ്റിസിന് അയച്ച കത്ത് സോഷ്യല്‍ മീഡിയയില്‍ വൈറലായതിന് പിന്നാലെയാണ് ഈ സംഭവവികാസം.
കോടതിയിലെ മുതിര്‍ന്ന ജില്ലാ ജഡ്ജി തന്നോട് വളരെ മോശമായി പെരുമാറിയെന്നും ഇത് വേദനിപ്പിച്ചെന്നും കത്തില്‍ പറയുന്നു. തനിക്ക് ദയാവധത്തിന് അനുമതി നല്‍കണമെന്നും ജഡ്ജി അപേക്ഷിച്ചു.'വളരെ ചുരുങ്ങിയ സമയത്തിനുള്ളില്‍ തന്നെ തുറന്ന കോടതിയില്‍ ഡയസില്‍ വെച്ച് അപമാനിക്കപ്പെട്ടുവെന്ന അപൂര്‍വ ബഹുമതി എനിക്ക് ലഭിച്ചു. ഞാന്‍ ലൈംഗികമായി പീഡിപ്പിക്കപ്പെട്ടിട്ടുണ്ട്. എന്നെ തീര്‍ത്തും മാലിന്യം പോലെയാണ് കൈകാര്യം ചെയ്തിരിക്കുന്നത്. എനിക്ക് എന്നെ ആര്‍ക്കും വേണ്ടാത്ത ഒരു ജീവിയായി തോന്നുന്നു. മറ്റുള്ളവര്‍ക്ക് ഞാന്‍ നീതി നല്‍കുമെന്ന് പ്രതീക്ഷിച്ചു. ഞാന്‍ എന്ത് നിഷ്‌കളങ്കനായിപ്പോയി!,' ജഡ്ജി കത്തില്‍ എഴുതി.ഒരു ജില്ലാ ജഡ്ജിയും അദ്ദേഹത്തിന്റെ കൂട്ടാളികളും എന്നെ ലൈംഗികമായി ഉപദ്രവിച്ചിട്ടുണ്ട്. രാത്രി ജില്ലാ ജഡ്ജിയെ കാണാന്‍ എന്നോട് പറഞ്ഞു,' ജഡ്ജി ആരോപിച്ചു. സംഭവത്തെ കുറിച്ച് പരാതിപ്പെട്ടിട്ടും അലഹബാദ് ഹൈക്കോടതി ചീഫ് ജസ്റ്റിസിന്റെയും അഡ്മിനിസ്ട്രേറ്റീവ് ജഡ്ജിയുടെയും ഭാഗത്തുനിന്ന് നടപടിയുണ്ടായില്ലെന്നും അവര്‍ ആരോപിച്ചു.
'എന്താണ് സംഭവിച്ചത്, എന്തുകൊണ്ടാണ് നിങ്ങള്‍ വിഷമിക്കുന്നത്?- അങ്ങനെ ഒന്നും ചോദിക്കാന്‍ പോലും ആരും കൂട്ടാക്കിയില്ല. ഹൈക്കോടതിയുടെ ഇന്റേണല്‍ കംപ്ലയിന്റ് കമ്മിറ്റിയിലും പരാതിപ്പെട്ടു. എന്നാല്‍ നിര്‍ദിഷ്ട അന്വേഷണം ഒരു പ്രഹസനവും വ്യാജവുമാണ്. എന്റെ ജീവിതം മാന്യമായ രീതിയില്‍ അവസാനിപ്പിക്കാന്‍ എന്നെ അനുവദിക്കൂ. എന്റെ ജീവിതം ഇങ്ങനെയായിരിക്കട്ടെ: ഡിസ്മിസ്ഡ്', ചീഫ് ജസ്റ്റിസിന് അയച്ച കത്തില്‍ ജഡ്ജി എഴുതി. 2023 ജൂലൈയിൽ ഹൈക്കോടതിയിലെ ആഭ്യന്തര പരാതി പരിഹാര കമ്മിറ്റിയിൽ താൻ പരാതി നൽകിയിരുന്നെന്നും എന്നാൽ അന്വേഷണം പ്രഹസനമായിരുന്നെന്നും ജഡ്ജിയുടെ പരാതിയിലുണ്ട്. ജില്ലാ ജഡ്ജിയുടെ കീഴിലുള്ള ഉദ്യോഗസ്ഥരാണു സാക്ഷികളായിട്ടുള്ളത്. തങ്ങളുടെ ബോസിന് എതിരെ ഉദ്യോഗസ്ഥർ സാക്ഷി പറയുമെന്ന് കമ്മിറ്റി പ്രതീക്ഷിച്ചത് തന്റെ മനസിലാക്കലിനും അപ്പുറത്താണെന്നും വനിതാ ജഡ്ജി കുറിപ്പിൽ പറയുന്നു.അന്വേഷണം നീതിപൂർവം പൂർത്തിയാക്കാൻ വേണ്ടി ജില്ലാ ജഡ്ജിയെ സ്ഥലം മാറ്റുന്നതിനായി അപേക്ഷ നൽകിയിരുന്നു. എന്നാൽ വെറും എട്ട് സെക്കന്റുകൾക്കുള്ളിൽ സുപ്രംകോടതി അപേക്ഷ തള്ളിയെന്നും വനിതാ ജഡ്ജി കുറിപ്പിൽ പറയുന്നു.സംഭവം വിവാദമായതോടെ ചീഫ് ജസ്റ്റിസ് ഇടപെട്ടിരിക്കുകയാണ് .
ഒരു വനിതാ ജഡ്ജിയുടെ അവസ്ഥ ഇതാണെങ്കിൽ സാധാരണക്കാരുടെ അവസ്ഥ എന്താകും . ഉടനടി തന്നെ നടപടി ഉണ്ടാകുമെന്ന് പ്രതീക്ഷിക്കാം. ഒരു പ്രശ്നമുണ്ടാകുമ്പോൾ ആരെയാണ് ആശ്രയിക്കേണ്ടത് എന്ന് സമൂഹത്തിൽ ഏതു നിലയിലുള്ളവർക്കും തീരുമാനിയ്ക്കാൻ കഴിയാത്ത അവസ്ഥ.സർവ്വത്ര മേഖലയിലും സ്വന്തം കാര്യത്തിനു വേണ്ടി എന്തും ചെയ്യുന്ന വിശ്വസിയ്ക്കാൻ കൊള്ളാത്തവർ നമ്മുടെ നിയമ നിർമാണ മേഖലയും കയ്യേറി എന്നുള്ളത് ഞെട്ടിക്കുന്നതാണ്. ഇതിന്റെ സത്യാവസ്ഥ തെളിഞ്ഞാൽ ഇതുമായി ബന്ധപെട്ടിട്ട ഉള്ള എല്ലാവർക്കും തക്കതായ ശിക്ഷ തന്നെ ലഭിക്കുമെന്ന് പ്രതീക്ഷിക്കാം.
https://www.facebook.com/Malayalivartha
























