വിചാരണയില്‍ കഴിയുന്ന പ്രതിയെ കോടതി പരിസരത്ത് രണ്ട് പേര്‍ ചേര്‍ന്ന് വെടിവെച്ചുകൊലപ്പെടുത്തി

കൊലപാതകമുള്‍പ്പെടെയുള്ള കുറ്റകൃത്യങ്ങള്‍ക്ക് വിചാരണയില്‍ കഴിയുന്ന പ്രതിയെ കോടതി പരിസരത്ത് രണ്ട് പേര്‍ ചേര്‍ന്ന് വെടിവെച്ചുകൊലപ്പെടുത്തി. ബിഹാര്‍ പട്‌നയില്‍ വെള്ളിയാഴ്ചയാണ് സംഭവം. ചോട്ടാ സര്‍ക്കാരെന്നറിയപ്പെടുന്ന അഭിഷേക് കുമാറിനെയാണ് കോടതി പരിസരത്ത് വെച്ച് രണ്ടുപേര്‍ ചേര്‍ന്ന് കൊലപ്പെടുത്തിയത്. പ്രതി ബെയൂര്‍ ജയിലില്‍ തടവില്‍ കഴിയുകയായിരുന്നു.
ദാനാപുര്‍ കോടതിയില്‍ ഹാജരാക്കാനെത്തിയപ്പോഴാണ് വെടിയേറ്റത്. അഭിഷേക് കുമാറിനെ കൊലപ്പെടുത്തിയവരെ അറസ്റ്റ് ചെയ്തതായി പോലീസ് അറിയിച്ചു. സംഭവസ്ഥലത്തുനിന്ന് നാല് ബുള്ളറ്റ് ഷെല്ലുകള്‍ കണ്ടെടുത്തു. വെടിവെപ്പിനെ തുടര്‍ന്ന് കോടതി പരിസരത്ത് സംഘര്‍ഷാവസ്ഥ നിലനിന്നിരുന്നു. വെടിയുതിര്‍ത്തവരെ ചോദ്യം ചെയ്തുവരികയാണെന്നും ഇവര്‍ മുസാഫര്‍പുരില്‍ നിന്നുള്ളവരാണെന്നും പോലീസ് പറഞ്ഞു.
https://www.facebook.com/Malayalivartha
























