ഓടിക്കൊണ്ടിരുന്ന ബസില്‍ ദളിത് യുവതി കൂട്ടമാനഭംഗത്തിനിരയായ സംഭവത്തില്‍ ഡ്രൈവറും കണ്ടക്ടറും അറസ്റ്റില്‍

ഓടിക്കൊണ്ടിരുന്ന ബസില്‍ ദളിത് യുവതി കൂട്ടമാനഭംഗത്തിനിരയായ സംഭവത്തില്‍ ഡ്രൈവറും കണ്ടക്ടറും അറസ്റ്റില്‍. ഉത്തര്‍പ്രദേശില്‍ നിന്ന് രാജസ്ഥാനിലേക്ക് പോവുകയായിരുന്ന സ്വകാര്യ ബസിലാണ് 20 കാരി പീഡനത്തിനിരയായത്.
ഡിസംബര്‍ 9-ന് രാത്രിയിലാണ് സംഭവം. സ്വകാര്യ ബസില്‍ കാണ്‍പൂര്‍ നിന്ന് ജയ്പൂരിലേക്ക് യാത്ര ചെയ്യുകയായിരുന്നു പെണ്‍കുട്ടി. ഇരുപതുകാരിയെ ഡ്രൈവറുടെ ക്യാബിനില്‍ എത്തിച്ച ശേഷം പീഡിപ്പിക്കുകയായിരുന്നു. ബസിനുള്ളില്‍ ഉറക്കെ പാട്ട് വെച്ച ശേഷം ഡ്രൈവര്‍ ആരിഫാണ് പെണ്‍കുട്ടിയെ ആദ്യം പീഡിപ്പിച്ചത്.
പിന്നീട് കണ്ടക്ടര്‍ ലളിതും പെണ്‍കുട്ടിയെ പീഡിപ്പിച്ചു. ഇതിനിടെ പെണ്‍കുട്ടിയുടെ നിലവിളി കേട്ട് യാത്രക്കാര്‍ ക്യാബിന്‍ തുറന്നപ്പോഴാണ് പീഡന വിവരം അറിയുന്നത്. ബസ് നിര്‍ത്തിച്ച ശേഷം യാത്രക്കാര്‍ ഡ്രൈവറെ പിടികൂടി ക്രൂരമായി മര്‍ദിച്ചു. തുടര്‍ന്ന് കനോട്ട പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. പൊലീസ് എത്തി ഇയാളെ കസ്റ്റഡിയിലെടുത്തു. ഓടി രക്ഷപ്പെട്ട കണ്ടക്ടര്‍ ലളിതിനെ പിന്നീട് പിടികൂടി.
https://www.facebook.com/Malayalivartha
























