പാര്‍ലമെന്റില്‍ അതിക്രമിച്ചു കയറിയ അഞ്ചംഗസംഘം ദേഹത്ത് സ്വയം തീകൊളുത്താന്‍ പദ്ധതിയിട്ടിരുന്നതായി റിപ്പോര്‍ട്ട്

പാര്‍ലമെന്റില്‍ അതിക്രമിച്ചു കയറിയ അഞ്ചംഗസംഘം ദേഹത്ത് സ്വയം തീകൊളുത്താന്‍ പദ്ധതിയിട്ടിരുന്നതായി പൊലീസ് അറിയിച്ചു.സഭയ്ക്കുള്ളില്‍ ലഘുലേഖകള്‍ വിതരണം ചെയ്യാനും ഇവര്‍ ഉദ്ദേശിച്ചിരുന്നതായി കേസ് അന്വേഷിക്കുന്ന ഡല്‍ഹി പൊലീസ് വിശദമാക്കി. തീ കൊളുത്തുമ്പോള്‍ ശരീരത്തില്‍ പൊള്ളലേല്‍ക്കാതിരിക്കാന്‍ പുരട്ടുന്ന ക്രീം ലഭിക്കാതെ വന്നപ്പോഴാണ് പദ്ധതി ഉപേക്ഷിച്ചതെന്ന് പൊലീസ് പറഞ്ഞു.
പാര്‍ലമെന്റ് അതിക്രമത്തിലെ മുഖ്യ ആസൂത്രകനെന്ന് കരുതുന്ന ലളിത് ഝായെ ചോദ്യം ചെയ്തപ്പോഴാണ് ഇക്കാര്യങ്ങള്‍ വെളിപ്പെട്ടത്. തീകൊളുത്താനുള്ള ആദ്യ പദ്ധതി നടപ്പാക്കാന്‍ കഴിയാതെ വന്നതോടെയാണ് പ്ലാന്‍ ബി അനുസരിച്ച് സ്‌പ്രേ അടിക്കുന്ന രീതിയിലേക്ക് മാറിയത്.
സംഭവവുമായി ബന്ധപ്പെട്ട് ബി.ജെ.പി എം.പി പ്രതാപ് സിംഹയുടെ മൊഴി പൊലീസ് രേഖപ്പെടുത്തും. പ്രതാപ് സിംഹയുടെ ശുപാര്‍ശയില്‍ ലഭിച്ച പാസ് ഉപയോഗിച്ചാണ് അക്രമികള്‍ പാര്‍ലമെന്റിനകത്ത് കയറിയത് എന്ന് നേരത്തെ കണ്ടെത്തിയിരുന്നു, സാഗര്‍ ശര്‍മ്മ, ഡി. മനോരഞ്ജന്‍ എന്നിവരാണ് പാര്‍ലമെന്റ് മന്ദിരത്തിനകത്ത് കടന്ന് പ്രതിഷേധം നടത്തിയത്.
https://www.facebook.com/Malayalivartha
























