അമിത് ഷായ്ക്കെതിരായ പരാമര്‍ശത്തില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്ക് കോടതിയുടെ സമന്‍സ്

കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്കെതിരായ പരാമര്‍ശത്തില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്ക് കോടതിയുടെ സമന്‍സ്. ജനുവരി ആറിന് ഹാജരാകാന്‍ ആവശ്യപ്പെട്ട് ഉത്തര്‍പ്രദേശ് സുല്‍ത്താന്‍പുരിലെ എംപി-എംഎല്‍എ കോടതിയാണ് സമന്‍സ് അയച്ചത്.
അമിത് ഷായ്ക്കെതിരെ രാഹുല്‍ ഗാന്ധി ആക്ഷേപകരമായ പരാമര്‍ശങ്ങള്‍ നടത്തിയെന്ന് ആരോപിച്ച് ബിജെപി നേതാവ് വിജയ് മിശ്രയാണ് 2018 ഓഗസ്റ്റ് 4ന് കേസ് ഫയല്‍ ചെയ്തത്. കേസില്‍ ഡിസംബര്‍ 16ന് ഹാജരാകാന്‍ നിര്‍ദേശിച്ചെങ്കിലും രാഹുല്‍ ഹാജരായില്ലെന്ന് വിജയ് മിശ്രയുടെ അഭിഭാഷകന്‍ സന്തോഷ് പാണ്ഡെ പറഞ്ഞു.
നവംബര്‍ 18ന് ജഡ്ജി യോഗേഷ് യാദവ് കേസില്‍ വാദം കേട്ട ശേഷം അടുത്ത വാദം നവംബര്‍ 27ലേക്ക് മാറ്റിവച്ചു. തുടര്‍ന്ന് ഡിസംബര്‍ 16നു ഹാജരാകാന്‍ ആവശ്യപ്പെട്ട് രാഹുലിനു കോടതി സമന്‍സ് അയച്ചുവെന്നും പാണ്ഡെ പറഞ്ഞു. ഹനുമാന്‍ഗഞ്ച് സ്വദേശിയായ വിജയ് മിശ്ര, സഹകരണ ബാങ്ക് മുന്‍ ചെയര്‍മാനാണ്.
https://www.facebook.com/Malayalivartha
























